പുരുഷന്റെ ബീജം, ഈ സത്യങ്ങളും

Posted By:
Subscribe to Boldsky

പുരുഷന്റെ പ്രത്യുല്‍പാദനശേഷിയും സ്ത്രീയുടേയും കുട്ടികളുണ്ടാകുന്നത് ഏറെ പ്രധാനമാണ്. വന്ധ്യത പലപ്പോഴും പുരുഷന്റെ പ്രശ്‌നങ്ങള്‍ കാരണവുമുണ്ടാകും.

ബീജങ്ങളുടെ എണ്ണം കുറയുന്നതാണ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമായി പറയാറ്. എന്നാല്‍ ഇതുകൊണ്ടുമാത്രം പുരുഷവന്ധ്യത വരില്ലെന്നു പറയാനാകില്ല.

പുരുഷവന്ധ്യത സംബന്ധിച്ച ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയൂ,

ബീജത്തിന്‍റെ അളവ് കുറവ്

ബീജത്തിന്‍റെ അളവ് കുറവ്

ബീജത്തിന്‍റെ അളവ് കുറവ് ഒരു ദോഷകരമായ കാര്യമല്ല. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ചില പ്രശ്നങ്ങളുടെ സൂചനയാണ്. ഉദാഹരണമായി, നിങ്ങള്‍ അനാരോഗ്യകരമായ ഒരു ജീവിതശൈലിയാവും പിന്തുടരുന്നത്. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണവും, വ്യായാമങ്ങളും വേണ്ടി വരുകയും ചെയ്യും. പല കേസുകളിലും ജീവിതശൈലിയിലെ മാറ്റം വഴി ബീജത്തിന്‍റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

ബീജസംഖ്യ

ബീജസംഖ്യ

ഒരു മില്ലി ലിറ്ററില്‍ 10 മില്യണാണ് ബീജസംഖ്യയെങ്കില്‍ അതിന് ബീജസംഖ്യ കുറവാണ് എന്ന് അര്‍ത്ഥമില്ല. ദിവസങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ഉദാഹരണത്തിന് അന്തരീക്ഷതാപനില മനുഷ്യരിലെ ബീജത്തിന്‍റെ അളവില്‍ മാറ്റം വരുത്തും.

സെക്സ്

സെക്സ്

സെക്സ് അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരുന്നാല്‍ ബീജത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിക്കില്ല. ഓരോ ദിവസവും ബീജം ഉത്പാദിപ്പിക്കപ്പെടുകയും നിങ്ങളുടെ വൃഷണത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഏറെക്കാലം ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് ഡിഎന്‍എ തകരാറിന് കാരണമാകും. മറ്റൊരു തരത്തില്‍, ഒന്നോ രണ്ടോ ദിവസം സെക്സ് ഒഴിവാക്കുന്നത് മികച്ച ഗുണമേന്മയുള്ള ബീജം സൃഷ്ടിക്കും. അതിനാല്‍ ഇടക്കിടെയുള്ള സെക്സ് നല്ലതാണ്.

പുതിയ ബീജങ്ങള്‍

പുതിയ ബീജങ്ങള്‍

പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വൃഷണത്തിന് ആറ് ആഴ്ചകള്‍ വേണം. ലൈംഗികബന്ധമോ, സ്വയംഭോഗമോ ബീജത്തിന്‍റെ അളവിനെ ബാധിക്കില്ല. ജീവിതകാലത്ത് ഉടനീളം ബീജം ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിങ്ങളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

വൃഷണത്തിലെ ചൂട്

വൃഷണത്തിലെ ചൂട്

ഏറെ സമയത്തേക്ക് സൈക്കിള്‍ ചവിട്ടുന്നത് വൃഷണത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഇറുകിയ പാന്‍റ്സും, അടിവസ്ത്രങ്ങളും ധരിക്കുന്നതും ഇതിന് കാരണമാകും. മടിയില്‍ വെച്ച് ലാപ് ടോപ്പ് ഉപയോഗിക്കുന്നതും ഇതേ പ്രശ്നമുണ്ടാക്കുന്നതാണ്.

കൊളസ്ട്രോളും, രക്തസമ്മര്‍ദ്ധവും

കൊളസ്ട്രോളും, രക്തസമ്മര്‍ദ്ധവും

നിങ്ങള്‍ക്ക് ആരോഗ്യകരമായ ഹൃദയമിടിപ്പ് നിരക്കുണ്ടാവുകയും, കൊളസ്ട്രോളും, രക്തസമ്മര്‍ദ്ധവും നിയന്ത്രണത്തിന് കീഴില്‍ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് ബീജത്തിന് ആരോഗ്യമുണ്ടെന്ന് പറയാനാവില്ല.

സൈക്കിള്‍ ചവിട്ടുന്നത്

സൈക്കിള്‍ ചവിട്ടുന്നത്

ഏറെ സമയത്തേക്ക് സൈക്കിള്‍ ചവിട്ടുന്നത് വൃഷണത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഇറുകിയ പാന്‍റ്സും, അടിവസ്ത്രങ്ങളും ധരിക്കുന്നതും ഇതിന് കാരണമാകും. മടിയില്‍ വെച്ച് ലാപ് ടോപ്പ് ഉപയോഗിക്കുന്നതും ഇതേ പ്രശ്നമുണ്ടാക്കുന്നതാണ്.

English summary

Facts Of Infertility In Men

Facts Of Infertility In Men, read more to know about
Story first published: Thursday, February 1, 2018, 19:59 [IST]