For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം പുരുഷവന്ധ്യത വരുത്തുമോ?

|

സ്വയംഭോഗം തനിയെ നേടുന്ന രതിസുഖമെന്നു പറയാം. വെറും ശാരീരികി ആവശ്യത്തിനു വേണ്ടിയാണ് ഇതു ചെയ്യുന്നതെങ്കിലും ആരോഗ്യപരവും അനാരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ പലതും ഇതിനുണ്ട്ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ പലരും കാണുന്നത്.

സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമെങ്കിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇതിന് കൂടുതല്‍ തുനിയുന്നത്. ലൈംഗികതൃപ്തിയക്കു വേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ ശീലം അമിതമാകുന്നത് പാര്‍ശ്വഫലങ്ങളും സൃഷ്ടിയ്ക്കും.

സ്വയംഭോഗം നല്ല രീതിയില്‍, ആരോഗ്യപരമായി ചെയ്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇത് സ്ത്രീയിലാണെങ്കിലും പുരുഷനിലെങ്കിലും. എന്നാല്‍ അനാരോഗ്യകരമായി ചെയ്താല്‍ അതിന്റേതായ ദോഷവശങ്ങളും.ഇത്‌ സ്‌ത്രീകളില്‍ ഹോര്‍മോണ്‍ ഉല്‍പാദനങ്ങള്‍ കൃത്യമായി നടക്കാനും സെക്‌സ്‌ താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കാനും സഹായിക്കും.സ്വയംഭോഗം വഴിയുണ്ടാകുന്ന ഓര്‍ഗാസം ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. വേദനകള്‍ കുറയ്‌ക്കും. പ്രത്യേകിച്ചു സ്‌ത്രീകളിലെ മാസമുറ വേദന.

സ്വയംഭോഗത്തെക്കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ട്.സ്വയംഭോഗത്തെ സംബന്ധിച്ച്‌ തെറ്റിദ്ധാരണകള്‍ എല്ലാവര്‍ക്കുമുണ്ട്‌. പ്രത്യേകിച്ചു പുരുഷന്മാര്‍ക്ക്‌. സെക്‌സ്‌ ശേഷി നശിപ്പിയ്‌ക്കും തുടങ്ങിയ ധാരണകളാണ്‌ കൂടുതലും.

Most read:ആര്‍ത്തവമില്ല പക്ഷേ പ്രഗ്നന്‍സി റിസൾട്ട് നെഗറ്റീവ്Most read:ആര്‍ത്തവമില്ല പക്ഷേ പ്രഗ്നന്‍സി റിസൾട്ട് നെഗറ്റീവ്

ഇത് സ്ത്രീ പുരുഷന്മാര്‍ക്ക് വന്ധ്യതാ പ്രശ്‌നങ്ങള്‍ വരുത്തുമെന്നും പുരുഷബീജ ഗുണം തകര്‍ക്കുമെന്നുമെല്ലാം പൊതുവെ ധാരണകളുണ്ട്.സ്വയംഭോഗം പലര്‍ക്കും മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതു ചെയ്യുന്നതു പാപമാണെന്ന ചില ധാരണകളാണ് ഇതിനു കാരണമാകുന്നത്. ഇതുകൊണ്ടുതന്നെ ചിലരെങ്കിലും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വീഴാറുമുണ്ട്.
ഇത്തരം ചില ധാരണകളെക്കുറിച്ച്, ഇതിന്റെ വാസ്തവങ്ങളെക്കുറിച്ചറിയൂ

 വന്ധ്യത

വന്ധ്യത

പുരുഷന്മാരിലെ സ്വയംഭോഗം വന്ധ്യത വരുത്തില്ലെന്നാണ് ഒറ്റവാക്കില്‍ പറയാനുള്ള ഉത്തരം. സ്വയംഭോഗം സ്ത്രീ പുരുഷന്മാരില്‍ ഒരിക്കലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. അതായത് സ്വയംഭോഗം ചെയ്യുന്നതു കൊണ്ട് സ്ത്രീയിലോ പുരുഷനിലോ വന്ധ്യതയുണ്ടാകില്ല. എന്നാല്‍ ഇത് അമിതമകാുമ്പോഴാണ് പല പ്രശനങ്ങളുമുണ്ടാകുന്നത്. ഇത് ശാരീരികം മാത്രമല്ല, മാനസികവുമാകാം. ഈ വിധത്തില്‍ ഇതു ചിലപ്പോള്‍ ദോഷം വരുത്താം. എന്നാല്‍ മിതമായ സ്വയംഭോഗം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.

ബീജഗുണം, ബീജസംഖ്യ

ബീജഗുണം, ബീജസംഖ്യ

എന്നാല്‍ വേറൊരു കാര്യമുണ്ട്. ബീജഗുണം, ബീജസംഖ്യ എന്നിവ വന്ധ്യതാപ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഗര്‍ഭധാരണത്തിന് നല്ല ഗുണങ്ങളുള്ള, അതായത് ആരോഗ്യകരമായ ബീജങ്ങള്‍ വേണം. ഇത്തരം ബീജങ്ങള്‍ക്കേ പെട്ടെന്നു തന്നെ സ്ത്രീയുടെ ശരീരത്തില്‍ സഞ്ചരിച്ചെത്തി അണ്ഡസംയോഗം നടത്താന്‍ സാധിയ്ക്കൂ.

സ്വയംഭോഗം ചെയ്യുമ്പോള്‍

സ്വയംഭോഗം ചെയ്യുമ്പോള്‍

സ്വയംഭോഗം ചെയ്യുമ്പോള്‍, പ്രത്യേകിച്ചും ഈ പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ സ്ഖലനം നടക്കും. അതായത ബീജങ്ങള്‍ പുറന്തള്ളപ്പെടും. സാധാരണ സെക്‌സില്‍ നടക്കുന്ന പ്രക്രിയ തന്നെയാണ് സ്വയംഭോഗത്തിലും സംഭവിയ്ക്കുന്നത്. സാധാരണ സെക്‌സിലെ ക്ലൈമാക്‌സ് തന്നെ സ്വയംഭോഗം പൂര്‍ത്തിയാക്കി ചെയ്യുന്ന ഒരാളില്‍ സംഭവിയ്ക്കും.

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോള്‍ സ്ഖലത്തിലൂടെ ബീജങ്ങള്‍ നഷ്ടപ്പെടുന്നത് ബീജസംഖ്യ കുറയ്ക്കും. അതായത് സെക്‌സിനു മുന്‍പായോ അല്ലെങ്കില്‍ സ്വയംഭോഗം ശീലമായോ കൊണ്ടു നടക്കുന്നയാള്‍ക്ക്. അതായത് സെക്‌സിലൂടെ നടക്കുന്ന സ്ഖലനവും ബീജങ്ങളുടെ ഉല്‍പാദനവും ഇതിനു മുന്‍പായി സ്വയംഭോഗം വഴി സ്ഖലനമുണ്ടാകുമ്പോള്‍ നഷ്ടപ്പെട്ടുവെങ്കില്‍ ഇത് ഒരു പരിധി വരെ വന്ധ്യതയുണ്ടാക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരെങ്കില്‍ സെക്‌സിന് മുന്‍പായുള്ള സ്വയംഭോഗം ഒഴിവാക്കകുന്നതാണ് നല്ലത്. ഇത് ബീജസംഖ്യ കൂട്ടും.

അടിക്കടിയുള്ള സ്വയംഭോഗം

അടിക്കടിയുള്ള സ്വയംഭോഗം

അടിക്കടിയുള്ള സ്വയംഭോഗം, അതായത് സ്വയംഭോഗത്തിന് അടിമത്തം ബീജഗുണത്തേയും സംഖ്യയേയും കുറയ്ക്കും. അതായത് അമിതസ്വയംഭോഗം ദോഷമെന്നര്‍ത്ഥം. ഇതുകൊണ്ടുതന്നെ അമിതസ്വയംഭോഗം ഒഴിവാക്കുക. ഇത് ബീജഗുണവും എണ്ണവും കുറയ്ക്കുമെന്നതാണ് കാരണം.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം വൃഷണങ്ങള്‍ക്കു മുറിവേല്‍പ്പിയ്ക്കാതിരിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം ഉദ്ധാരണപ്രശ്‌നങ്ങളുണ്ടാക്കുമോ, ഇതുവഴി വന്ധ്യതയുണ്ടാക്കുമോയെന്നു പൊതുവെ പുരുഷന്മാര്‍ക്കു സംശയമുണ്ട്. സ്വയംഭോഗം ഉദ്ധാരണപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാ്ല്‍ അമിതമായ സ്വയംഭോഗം ശരീരത്തിന്റെ സ്വാഭാവികപ്രക്രിയകളെ പ്രതികൂലമായി ബാധിയ്ക്കുന്നതുപോലെ ഇതുമുണ്ടാകാം.

കുഞ്ഞുണ്ടാകാന്‍

കുഞ്ഞുണ്ടാകാന്‍

കുഞ്ഞുണ്ടാകാന്‍ പ്ലാന്‍ ചെയ്യുന്ന പുരുഷന്മാരെങ്കില്‍ സ്വയംഭോഗം നിയന്ത്രിയ്ക്കുകയാണ് വേണ്ടത്. അതായത് അമിതായി ചെയ്യരുത്. ഇത് ചിലപ്പോള്‍ ബീജഗുണത്തേയും സംഖ്യയേയും ബാധിച്ചേക്കാം. അല്ലാത്തപക്ഷം മിതമായ, ആരോഗ്യകരമായ സ്വയംഭോഗം ആരോഗ്യഗുണങ്ങള്‍ മാത്രമാണ് നല്‍കുക.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം നല്‍കുന്ന ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂസ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍

സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം.

ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.ഇതിന് അടിമപ്പെടാതിരിയ്ക്കുക,

Read more about: fertility വന്ധ്യത
English summary

Facts About Whether Masturbation Affects Fertility

Facts About Whether Masturbation Affects Fertility, Read more to know about
X
Desktop Bottom Promotion