For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍

ഗര്‍ഭിണികള്‍ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍

|

ഗര്‍ഭകാല സെക്‌സിനെക്കുറിച്ചു പലപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണകളാണുള്ളത്. ഗര്‍ഭകാല സെക്‌സ് കുഞ്ഞറിയുമോ, കുഞ്ഞിനെ ബാധിയ്ക്കുമോ തുടങ്ങിയ സംശയങ്ങള്‍ ഉള്ളവരുമുണ്ട്. ഗര്‍ഭകാല സെക്‌സിനെ പലരും ഭയത്തോടെ കാണുന്നതിനു കാരണം ഇതാണ്.

ഗര്‍ഭകാല സെക്‌സ് ആരോഗ്യകരമായ ഗര്‍ഭമെങ്കില്‍, അതായത് ഗര്‍ഭകാല പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ആകാം എന്നതാണ് പൊതുവായി ഉള്ള ഉത്തരം. ഇതില്‍ പങ്കാളികളുടെ, പ്രത്യേകിച്ച് സ്ത്രീയുടെ മാനസികാവസ്ഥയും ഏറെ പ്രധാനമാണ്.

ഗര്‍ഭകാല സെക്‌സ് ആരോഗ്യകരമെങ്കില്‍ ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടെന്നതാണ് വാസ്തവം. ഗര്‍ഭകാലത്തെ ശരീര വേദനകളും ഇത്തരം അസ്വസ്ഥതകളുമെല്ലാം മാറാനും നല്ല മൂഡിനുമെല്ലാം സെക്‌സിലൂടെയുള്ള ഹോര്‍മോണ്‍ ഉല്‍പാദനം സഹായിക്കുന്ന.

ഗര്‍ഭകാല സെക്‌സിനെ കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ആദ്യമൂന്നുമാസം

ആദ്യമൂന്നുമാസം

ആദ്യമൂന്നുമാസം ഗര്‍ഭകാലത്ത് ഏറെ ശ്രദ്ധിയ്‌ക്കേണ്ടതുതന്നെയാണ്. ഇതുകൊണ്ടുതന്നെ ഈ സമയത്ത് സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. സെക്കന്റ് ട്രൈമെസ്റ്റര്‍ അതായത് നാലാംമാസം മുതല്‍ സെക്‌സാകാം. എന്നാല്‍ ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുകയോ ഡോക്ടറുടെ ഉപദേശം തേടുകയോ ആകാം.

ഗര്‍ഭ കാലത്ത്‌

ഗര്‍ഭ കാലത്ത്‌

ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ കുഞ്ഞിനെ ശാരീരികമായി ബാധിക്കില്ല. ഇത്തരം ഭയം പല ദമ്പതികളും വച്ചു പുലര്‍ത്തുണ്ട്.

ഗര്‍ഭകാല സെക്‌സ് മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ അനുവദനീയമാണ്. ഗര്‍ഭാശയ മുഖം ദുര്‍ബലമാണെങ്കില്‍ വളരെ പെട്ടന്ന്‌ ഇത്‌ തുറക്കാന്‍ സാധ്യത ഉണ്ട്‌.എന്നാല്‍ അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ അവസ്ഥകള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ സൂക്ഷിക്കേണ്ട അവസ്ഥയെന്ന ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സെക്‌സൊഴിവാക്കുക. അല്ലാത്തപക്ഷം ഡോക്ടര്‍മാരും അഭിപ്രായം തേടുക.

കുഞ്ഞിനെ

കുഞ്ഞിനെ

ഗര്‍ഭകാലത്തെ സെക്‌സ് കുഞ്ഞിനെ ബാധിയ്ക്കുമോയെന്നും ഇത് കുഞ്ഞിന് നേരിട്ട് പ്രശ്‌നങ്ങളുണ്ടാക്കുമോയെന്നും ഭയങ്ങളുള്ളവരുണ്ട്. വാസ്‌തവത്തില്‍ അംനിയോട്ടിക്‌ ആവരണത്താലും ഗര്‍ഭപാത്ര പേശികളാലും കുഞ്ഞ്‌ വളരെ സുരക്ഷിതമായിരിക്കും. ഗര്‍ഭാശയമുഖം കട്ടിയുള്ള ശ്ലേഷ്‌മ പാടയാല്‍ മുടിയിരിക്കുകയും ചെയ്യും.

ഓര്‍ഗാസം

ഓര്‍ഗാസം

ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമാകില്ല. ഓര്‍ഗാസം യൂട്രസില്‍ സങ്കോചമുണ്ടാക്കി പ്രസവം വേഗത്തിലാക്കുമെന്ന തെറ്റിദ്ധാരണയുണ്ട്.

ഓര്‍ഗാസവും ഗര്‍ഭകാലത്തു ദോഷകരമല്ല.വാസ്‌തവത്തില്‍ രതിമൂര്‍ച്ഛ മൂലമുണ്ടാകുന്ന സങ്കോചം പ്രസവമുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കോചത്തില്‍ നിന്നും വ്യത്യസ്‌തമാണ്‌.

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം

ഗര്‍ഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഹോര്‍മോണുകളില്‍ വ്യതിയാനും ഉണ്ടാകാറുണ്ട്‌. പല സ്ത്രീകള്‍ക്കും ലൈംഗിക താല്‍പര്യം ഉണ്ടാകില്ല. അതിനനുസരിച്ച്‌ ലൈംഗിക തൃഷ്‌ണയിലും മാറ്റം ഉണ്ടാകാം ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ആദ്യ മൂന്ന്‌ മാസങ്ങള്‍ വളരെ ആയാസകരമായി തോന്നും. രാവിലെയുള്ള ഛര്‍ദ്ദി, ഇടയ്‌ക്കിടെയുള്ള ബാത്‌റൂമില്‍ പോകല്‍, വേദന എന്നിവയെല്ലാം ഇതിന്‌ കാരണമാണ്‌. എന്നാല്‍ പിന്നീടുള്ള മൂന്ന്‌ മാസക്കാലയളവില്‍ കാര്യങ്ങളെല്ലാം നിയന്ത്രണത്തിലായിരിക്കും. ഇക്കാലയളവില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം സ്‌ത്രീകളിലുണ്ടാകാറുണ്ട്‌.

ഗര്‍ഭകാല സെക്‌സില്‍

ഗര്‍ഭകാല സെക്‌സില്‍

ഗര്‍ഭകാല സെക്‌സില്‍ ശുചിത്വം ഏറെ പ്രധാനമെന്നോര്‍ക്കുക. അണുബാധ പോലുള്ളവയുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ. ലൈംഗിക രോഗം ഉള്ളവരുമായി ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇത്‌ നിങ്ങളുടെ കുട്ടിയിലേക്കും പകരും. ഇത്തരത്തിലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത പരമാവധി കുറയ്‌ക്കുക. ലൈംഗിക രോഗം ഉള്ളവരുമായി ബന്ധപ്പെടുന്നത്‌ ഒഴിവാക്കുക. കോണ്ടത്തിന്റെ ശരിയായ ഉപയോഗം ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കുറയ്‌ക്കുമെന്ന്‌ പഠനങ്ങള്‍ പറയുന്നുണ്ട്.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് വ്യത്യസ്ത രീതികളിലെ സെക്‌സ് പൊസിഷനുകളും ഓറല്‍ സെക്‌സുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് റിസ്‌കാണ്. ഓറല്‍ സെക്‌സ് പോലുളളവ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവ അലര്‍ജിയും അണുബാധയുമുണ്ടാക്കിയേക്കാം.കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ദോഷം വരുത്തിയേക്കാം. ഉപയോഗിച്ചാല്‍ തന്നെ കെമിക്കലുകള്‍ അടങ്ങിയവ ഒഴിവാക്കുക.

ഗര്‍ഭിണിയെ

ഗര്‍ഭിണിയെ

സ്ത്രീടെ ആരോഗ്യനില മാത്രമല്ല, മനോനിലയും ഏറെ പ്രധാനമാണ്. ഗര്‍ഭിണിയെ ഒരിക്കലും സെക്‌സിന് നിര്‍ബന്ധിയ്ക്കരുത്. ഇത്തരം നിര്‍ബന്ധങ്ങള്‍ സ്‌ട്രെസിനു വഴി വച്ചേക്കാം. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.

English summary

Facts About Pregnancy Physical Intercourse

Facts About Pregnancy Physical Intercourse, Read more to know about,
Story first published: Saturday, November 17, 2018, 12:10 [IST]
X
Desktop Bottom Promotion