For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ വെല്ലുവിളി നിറയ്ക്കുന്ന കാരണങ്ങള്‍!

മാതാവിന്റെ വികാരവിചാരങ്ങള്‍ ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുന്നു.

By Anjaly Ts
|

ഒരു പുതു ജീവന്‍ മുന്നിലേക്കെത്താന്‍ പോകുന്നതിന്റെ സന്തോഷവും ആകാംക്ഷയുമെല്ലാം ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് സ്ത്രീകളിലുണ്ടാകും. പക്ഷേ ഈ സന്തോഷത്തിനിടയിലും വലിയ മാനസീക സംഘര്‍ഷത്തിലൂടെയായിരിക്കും സ്ത്രീ കടന്നു പോവുക. ശാരീരികമായും വൈകാരികമായും ഈ സമയം അനുഭവപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോവുക എന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്.

prg

പണ്ട് ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതില്‍ സ്ത്രീകളിലധികം പേരും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. ഉയര്‍ന്നു നിന്നിരുന്ന ശിശുമരണ നിരക്ക് അതിന് തെളിവാണ്. ആ അവസ്ഥയില്‍ നിന്നും സമൂഹത്തെ രക്ഷിച്ചതിന് ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ മാറ്റത്തിന് നന്ദി പറയണം. ഗര്‍ഭം ധരിക്കുന്നത് മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങളില്‍ സ്ത്രീയ്ക്കും കുഞ്ഞിനും കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ശാസ്ത്രത്തിന് സാധിക്കുന്നുണ്ട്.

ഗര്‍ഭകാലത്തെ എങ്ങിനെ അഭിമുഖീകരിക്കണം എന്നത് സംബന്ധിച്ച ബോധവത്കരണവും സുരക്ഷിത പ്രസവത്തിന് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ ബോധവത്കരണങ്ങളിലൂടെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ നല്‍കുന്നത് എങ്ങിനെയെന്നും, അവരുടെ കംഫേര്‍ട്ടിന് വേണ്ടി ചെയ്യേണ്ടതെന്തൊക്കെയെന്നും സംബന്ധിച്ചുള്ള ധാരണ നിരവധി പേരിലേക്ക് എത്തിക്കാനായി.ഗര്‍ഭകാല ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌ രണ്ടാം മാസത്തിലാണ്‌. ഛര്‍ദിയും വിശപ്പില്ലായ്‌മയും ഈ മാസത്തെ പ്രധാന പ്രശ്‌നങ്ങളാണ്‌. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയുന്നതുമായ ആഹാരങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍.

ഇളനീര്‍ വെള്ളം, മലര്‍ വെന്ത വെള്ളം, ജീരകവെള്ളത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തത്‌ മുതലായവ ധാരാളം നല്‍കുന്നത്‌ ഛര്‍ദിയും ഭക്ഷണക്കുറവുകൊണ്ടുള്ള ക്ഷീണവും ഇല്ലാതാക്കാന്‍ സഹായിക്കും

ഗര്‍ഭധാരണത്തിന്റെ സമയത്ത് വെല്ലുവിളി ഉയര്‍ത്തുന്നത് എന്തൊക്കെയെന്നത് സംബന്ധിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടോ? വ്യക്തത വരുത്തുന്നതിനായി അവ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കുറിക്കുന്നു...ഗര്‍ഭധാരണ കാലത്ത് ആരോഗ്യത്തോടെയിരിക്കുന്ന അമ്മ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ എത്രകണ്ട് സ്വാധീനിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ...

അമ്മയാകുവാനുള്ള തയ്യാറെടുപ്പിലാണ് നിങ്ങള്‍ എങ്കില്‍ ഗര്‍ഭധാരണത്തില്‍ അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ചില റിസ്‌ക്കുകള്‍ ഇവയാണ്.

 അമിത വണ്ണം

അമിത വണ്ണം

ബോഡി മാസ് ഇന്‍ഡക്‌സ് 30 അല്ലെങ്കില്‍ അതില്‍ അധികമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാല നാളുകള്‍ അത്ര സുഖമമാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇങ്ങനെയുള്ള അമ്മമാരില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അസാധാരണമായ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകും. ഭ്രൂണത്തിന്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നമാണ് ഇതിലേക്ക് നയിക്കുന്നത്. ഉയര്‍ന്ന മാനസീക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം മൂലം ഗര്‍ഭധാരണ നാളുകളില്‍ ഉണ്ടാകുന്ന അസ്വസ്ഥത, പ്രമേഹം എന്നിവ ഭാരക്കൂടുതലുള്ള ഗര്‍ഭിണിയെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭധാരണത്തിനായി തയ്യാറെടുക്കുകയാണ് എങ്കില്‍ റിസ്‌ക് കുറയ്ക്കുന്നതിന് വേണ്ടി അമിതമായ വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് ചെയ്യേണ്ടത്.

 മെഡിക്കല്‍ കണ്ടീഷന്‍

മെഡിക്കല്‍ കണ്ടീഷന്‍

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി പകരുന്ന എയിഡ്‌സ് പോലുള്ള രോഗാവസ്ഥകള്‍ ഗര്‍ഭധാരണ സമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല, പ്രമേഹം, തൈറോയിഡ് പ്രശ്‌നങ്ങള്‍, വൃക്ക-ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകളെല്ലാം ഗര്‍ഭധാരണത്തിന്റെ ആദ്യ ദിനം മുതല്‍ അമ്മയ്ക്കും കുഞ്ഞിനും വെല്ലുവിളി തീര്‍ത്തുക്കൊണ്ടുനില്‍ക്കും.

മദ്യവും മയക്കുമരുന്നും

മദ്യവും മയക്കുമരുന്നും

ഗര്‍ഭിണിയായ സ്ത്രി മദ്യവും, മയക്കുമരുന്നു ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കരുത് എന്ന് പറയുന്നത് വെറും നാട്ടുനടപ്പ് മാത്രമല്ല. അമ്മയെ മാത്രമാണ് ഇത് ദോഷകരമായി ബാധിക്കരുതെന്ന് കരുതരുത്. ഉള്ളില്‍ തുടിക്കുന്ന ആ കുഞ്ഞിന് ജീവനേയും ഇത് പ്രതികൂലമായി ബാധിക്കും. പുകവലിക്കരുത് എന്നതിന് പുറമെ ഈ പുക ശ്വസിക്കേണ്ടി വരുന്ന സാഹചര്യവും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. ലോകാര്യോഗ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്ന സ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയുന്നു.

ഇരട്ടകളോ, അതില്‍ അധികമോ

ഇരട്ടകളോ, അതില്‍ അധികമോ

ഇരട്ട കുട്ടികളേയോ, അതില്‍ കൂടുതല്‍ കുരുന്നുകളേയോ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന അസ്വസ്ഥതകളും, പ്രമേഹവും വെല്ലുവിളി ഉയര്‍ത്തി ഒപ്പമുണ്ടാകും. ഇത്തരം ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നമ്മള്‍ കൊടുക്കേണ്ടതുണ്ട്. എത്ര കുഞ്ഞുങ്ങള്‍ ഗര്‍ഭാശയത്തിലുണ്ടോ, ഗര്‍ഭകാലത്തെ റിസ്‌ക് അത്ര കൂടുമെന്ന് നമുക്ക് കണ്ണടച്ചു തന്നെ പറയാം. ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ നിങ്ങള്‍ പൂര്‍ണമായും ബെഡ് റെസ്റ്റ് എടുക്കാന്‍ തയ്യാറാവണം.

 ഐവിഎഫ് ഗര്‍ഭധാരണം

ഐവിഎഫ് ഗര്‍ഭധാരണം

ഭ്രൂണത്തിന് അസാധാരണത്വം ഉണ്ടാകുന്നതിനും, ഗര്‍ഭിണിയില്‍ രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഐവിഎഫിലൂടെ ഗര്‍ഭധാരണം നടത്തിയ സ്ത്രീകളില്‍ വില്ലനാവും. ഐവിഎഫിലൂടെയുള്ള ഗര്‍ഭധാരണം റിസ്‌ക് നിറഞ്ഞതാണ്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഹൃദ്രോഗങ്ങളുണ്ടാകുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം ഗര്‍ഭധാരണ സമയത്ത് സ്ത്രീയെ ഡോക്ടറുടെ വിശദപരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കണം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ഗര്‍ഭിണികളിലുണ്ടാകുന്ന സമ്മര്‍ദ്ദ കൂടുതലാണ് ഈ നാളുകളില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാകുന്ന മറ്റൊരു ഘടകം. കരിയര്‍, ജോലി, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമാകാം ഈ സമ്മര്‍ദ്ദത്തിന് കാരണം. അമ്മ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നു. സമ്മര്‍ദ്ദം അനുഭവപ്പെടുന്നത് ഡോക്ടറിനോട് പറയുക. ഇതിലൂടെ റിസ്‌ക് നിറഞ്ഞ ഗര്‍ഭാവസ്ഥയാണോ നിങ്ങളുടേത് എന്ന് ഡോക്ടറിന് നിര്‍ണയിക്കാന്‍ സാധിക്കും.

ആരോഗ്യാവസ്ഥയുടെ ചരിത്രം

ആരോഗ്യാവസ്ഥയുടെ ചരിത്രം

കുടുംബാംഗങ്ങളുടെ ആരോഗ്യ ചരിത്രം ഗര്‍ഭിണിയില്‍ നിര്‍ണായകമാണ്. ട്വിന്‍സിനെ ഗര്‍ഭധാരണം നടത്തുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയാവുന്ന പതിവുണ്ട്. കുടുംബത്തില്‍ ഗര്‍ഭം അലസിപ്പോകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും റിസ്‌ക് കൂടുതലുള്ള ഗര്‍ഭാവസ്ഥയ്ക്ക് കാരണമാണ്. കുടുംബത്തിന്റെ ആരോഗ്യ ചരിത്രമല്ലാതെ, ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രിയുടെ മുന്‍കാലത്തെ ആരോഗ്യാവസ്ഥയും ഇവിടെ വിഷയമാണ്. മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ് എന്നിവ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധ നല്‍കിയേ മതിയാകു.

ഗര്‍ഭിണിയാകാനുളള പ്രായം

ഗര്‍ഭിണിയാകാനുളള പ്രായം

പ്രത്യേക പ്രായാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് അനുസൃതമായിട്ടാണ് സ്ത്രീയുടെ ശരീരം പ്രാപ്തമായിരിക്കുന്നത്. ഈ നിര്‍ദ്ദിഷ്ട പ്രായത്തിന് മുന്‍പോ ശേഷമോ ഗര്‍ഭധാരണം നടത്തുന്നത് റിസ്‌ക് വര്‍ധിപ്പിക്കുന്നു. 20 വയസിന് മുന്‍പും 35 വയസിന് ശേഷവും ഗര്‍ഭധാരണം നടത്തരുതെന്നുമാണ് വിദഗ്ധരുടെ പക്ഷം. ഈ നിര്‍ദ്ദിഷ്ട പ്രായത്തില്‍ അല്ലാതെ ഗര്‍ഭധാരണം നടത്തിയാല്‍ അത് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യാവസ്ഥ റിസ്‌കില്‍ നിര്‍ത്തുന്നു.

English summary

Factor of High Risk Pregnancy

After a full-term pregnancy, a woman goes into labor on or near her due date and gives birth to a healthy baby
Story first published: Thursday, April 26, 2018, 10:52 [IST]
X
Desktop Bottom Promotion