For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം അല്ല ലക്ഷണം, അതിനു മുന്‍പറിയാം ഗര്‍ഭം

|

ഗര്‍ഭധാരണം ഏതൊരു സ്ത്രീയെ സംബന്ധിച്ചും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഏട് തന്നെയാണ്. എന്നാല്‍ പലപ്പോഴും പലരിലും ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ അറിയാത്തത് പല വിധത്തിലുള്ള പ്രതിസന്ധികളും പലപ്പോഴും അബോര്‍ഷന്‍ പോലുള്ള അപകടങ്ങളിലേക്കും എത്തുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഇത്തരം അറിവില്ലായ്മ പല വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവം തെറ്റുന്നതാണ് പലരും ലക്ഷണമായി കണക്കാക്കാറുള്ളത്. എന്നാല്‍ ആര്‍ത്തവം തെറ്റും മുന്‍പ് തന്നെ ഗര്‍ഭലക്ഷണങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഗര്‍ഭധാരണം നടന്നാലും ഇന്നത്തെ കാലത്ത് അത് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും അബോര്‍ഷന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാന കാരണം.

ഗര്‍ഭധാരണത്തിന് പറ്റിയ പ്രായം 25?ഗര്‍ഭധാരണത്തിന് പറ്റിയ പ്രായം 25?

ഒരു സ്ത്രീ ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് മുന്‍പ് തന്നെ പല ലക്ഷണങ്ങളും ശരീരം കാണിക്കുന്നു. ഇത്തരം ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയാണ് ആര്‍ത്തവം തെറ്റും മുന്‍പ് തന്നെ മനസ്സിലാക്കേണ്ട ലക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ ഗര്‍ഭധാരണവും നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഏതൊക്കെയാണ് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

മാറിടങ്ങളിലെ മാറ്റങ്ങള്‍

മാറിടങ്ങളിലെ മാറ്റങ്ങള്‍

മാറിടങ്ങളിലെ മാറ്റങ്ങള്‍ ഇടക്കൊന്ന് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മാറിടങ്ങളില്‍ വേദനയുണ്ടാവുന്നതും വലുതാവുന്നതും എല്ലാം ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സ്തനങ്ങള്‍ രണ്ടും മൃദുവാകുന്നതും അല്ലെങ്കില്‍ സ്തനങ്ങളില്‍ സംവേദന ക്ഷമത വര്‍ദ്ധിക്കുന്നതും എല്ലാം പലപ്പോഴും ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ സൂചന തന്നെയാണ്. അതുകൊണ്ട് മാറിടങ്ങളില്‍ ഉണ്ടാവുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി അത് ഏതൊക്കെ തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കാന്‍.

മൂത്രശങ്ക കൂടുതല്‍

മൂത്രശങ്ക കൂടുതല്‍

മൂത്ര ശങ്ക വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗര്‍ഭപാത്രം വലുതാവുന്നതോടെ മൂത്ര സഞ്ചിയില്‍ ഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതാണ് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്കയുടെ പുറകില്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്.

 ഛര്‍ദ്ദി

ഛര്‍ദ്ദി

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരുന്നതു പോലെ തോന്നുന്നുണ്ടോ? ദഹന പ്രശ്‌നം എന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഇത് ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. ഇത് രാവിലെ മാത്രമല്ല രാത്രിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ഇത് സ്ഥിരമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഈ ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.

 ആര്‍ത്തവം തെറ്റുന്നത്

ആര്‍ത്തവം തെറ്റുന്നത്

ആര്‍ത്തവം തെറ്റുന്നതാണ് പലപ്പോഴും ഗര്‍ഭത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും മടിക്കാതെ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബീജസങ്കലനത്തിനു ശേഷം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ അണ്ഡം വളരുന്നു. ഇതിന്റെ ഫലമായി ചെറിയ തോതില്‍ വയറു വേദന അനുഭവപ്പെടാവുന്നതാണ്. എന്നാല്‍ ഇത് ആര്‍ത്തവലക്ഷണമായി കണക്കാക്കേണ്ടതില്ല. ഇത്തരത്തില്‍ കണക്കാക്കിയാല്‍ പിന്നീട് ഗര്‍ഭധാരണമെന്ന് ഉറപ്പിക്കാന്‍ സമയം വൈകുന്നു.

ക്ഷീണം

ക്ഷീണം

ക്ഷീണമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ ഇതെല്ലാം ഗര്‍ഭലക്ഷണമാണെന്ന് കണക്കാക്കേണ്ടതില്ല. ഗര്‍ഭകാലത്ത് പ്രൊജസ്‌റ്റെറോണിന്റെ നില ഉയരുന്നതാണ് പലപ്പോഴും ക്ഷീണത്തിന്റെ പ്രധാന കാരണം. ഇതെല്ലാം ഗര്‍ഭലക്ഷണമാണ് എന്ന് മനസ്സിലാക്കി കൃത്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം.

 മലബന്ധം

മലബന്ധം

മലബന്ധവും പല ആരോഗ്യ പ്രശ്‌നത്തിന്റേയും ലക്ഷണമാവാം. എന്നാല്‍ അത് ഗര്‍ഭലക്ഷണമാണ് എന്നതും തള്ളിക്കളയാനാവാത്ത ഒന്നാണ്. കാരണം ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ ദഹനത്തിന്റെ കാര്യത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതെല്ലാം പലപ്പോഴും മലബന്ധമെന്ന പ്രശ്‌നത്തെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭധാരണം തിരിച്ചറിഞ്ഞാല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

 മൂഡ് മാറ്റം

മൂഡ് മാറ്റം

ആര്‍ത്തവ കാലത്തും ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. ഇതെല്ലാം പലപ്പോഴും ആര്‍ത്തവ ലക്ഷണങ്ങള്‍ എന്ന് തെറ്റിദ്ധരിക്കാറും ഉണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് ഗര്‍ഭധാരണം ഉറപ്പിക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത്തരം അവസ്ഥകള്‍ ധാരാളം ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ഗര്‍ഭധാരണമെന്ന് ഉറപ്പിച്ച് പറയാവുന്ന ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

 തലവേദന

തലവേദന

ഗര്‍ഭലക്ഷണങ്ങളില്‍ ഒന്ന് തലവേദനയാണെങ്കില്‍ അതിനേയും വളരെയധികം ഗൗനിക്കണം. കാരണം തലവേദന പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം ലക്ഷണങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തേയും ബാധിക്കുന്നത്. എന്നാല്‍ ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തലവേദന എന്നതും മറക്കേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ഗര്‍ഭധാരണവും നമുക്ക് മനസ്സിലാക്കാവുന്നതാണ്.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

എന്നാല്‍ ചിലരില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നും ഉണ്ടാവില്ല. എങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഗര്‍ഭം പരിശോധന നടത്തുകയേ ചെയ്യാവൂ. എന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ തിരിച്ചറിഞ്ഞ് ഗര്‍ഭമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

English summary

early pregnancy symptoms

Look out for these early pregnancy symptoms, read on.
X
Desktop Bottom Promotion