For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൗണ്‍ ഡിസ്ചാര്‍ജ് ഗര്‍ഭിണികളിലെങ്കില്‍ ശ്രദ്ധ

|

ബ്രൗണ്‍ ഡിസ്ചാര്‍ജ് എന്ന് കേള്‍ക്കാത്ത് സ്ത്രീകള്‍ ഉണ്ടാവില്ല. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിനെപ്പറ്റി പല സ്ത്രീകള്‍ക്കും അറിയില്ല. പലരും ഇത്തരം വിഷയങ്ങള്‍ പൊതുവേ സംസാരിക്കാന്‍ ശ്രമിക്കാറില്ല. ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുകയാണ് ചെയ്യുന്നത്. യോനീ സ്രവത്തിന്റെ നിറം, ഗന്ധം എന്നിവ നോക്കി പലപ്പോഴും സ്ത്രീയുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും. ഗര്‍ഭകാലത്തും ആര്‍ത്തവ കാലത്തും ഓവുലേഷന്‍ കാലത്തും എല്ലാം ഇത്തരത്തിലുള്ള ഡിസ്ചാര്‍ജുകള്‍ ഉണ്ടായിരിക്കും.

ഇതാകട്ടെ പലരിലും ഉത്കണ്ഠ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലരും ഇത് സംസാരിക്കാനും ഇതിനെക്കുറിച്ച് പുറത്ത് പറയാനും മടിക്കുന്നു. സ്വന്തം അമ്മമാരോടെങ്കിലും പറഞ്ഞ് ഇത്തരം കാര്യങ്ങളില്‍ സംശയ നിവാരണം നടത്തേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ വെള്ള നിറത്തിലുള്ള ഡിസ്ചാര്‍ജ് ആയിരിക്കും കാണപ്പെടുന്നത്. ചിലരിലാകട്ടെ അത് മഞ്ഞ നിറത്തിലും ചിലരില്‍ ബ്രൗണ്‍ നിറത്തിലും ആയിരിക്കും.

<strong>Most read: കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം</strong>Most read: കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം

ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യവും മറക്കരുത്. ഒരിക്കലും സ്വന്തം ശരീരത്തെപ്പറ്റി എന്തെങ്കിലും ആരോഗ്യപരമായ സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതൊരിക്കലും വെച്ച് താമസിപ്പിക്കരുത്. ഉടനേ തന്നെ ഡോക്ടറെ കണ്ട് സംശയം തീര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ബ്രൗണ്‍ ഡിസ്ചാര്‍ജിനെ പറ്റിയും അല്‍പം ഗൗരവത്തില്‍ കാണേണ്ടത് തന്നെയാണ്.

ബ്രൗണ്‍ ഡിസ്ചാര്‍ജെങ്കില്‍

ബ്രൗണ്‍ ഡിസ്ചാര്‍ജെങ്കില്‍

സാധാരണ അവസ്ഥയില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് വെളുത്ത നിറത്തില്‍ ഉള്ളതായിരിക്കും. എന്നാല്‍ ഇത് ചിലപ്പോള്‍ മറ്റ് നിറങ്ങളിലും കാണപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇനി നിങ്ങളുടെ വജൈനല്‍ ഡിസ്ചാര്‍ജ് ബ്രൗണ്‍ നിറത്തില്‍ ഉള്ളതാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തിലെ പഴയ രക്തം കൂടി ഇതിനോടൊപ്പം ഉണ്ട് എന്നതാണ്. ഗര്‍ഭപാത്രത്തില്‍ നിന്ന് ഇത് പുറത്തേക്ക് വരുമ്പോഴാണ് ബ്രൗണ്‍ നിറത്തില്‍ ആവുന്നത്.

ഗര്‍ഭിണികളിലെ ബ്രൗണ്‍ ഡിസ്ചാര്‍ജ്

ഗര്‍ഭിണികളിലെ ബ്രൗണ്‍ ഡിസ്ചാര്‍ജ്

ഗര്‍ഭകാലത്ത് പല സ്ത്രീകളും ഭയക്കുന്ന ഒന്നാണ് ഇത്. കാരണം രക്തമയത്തോടെ ഉള്ള വജൈനല്‍ ഡിസ്ചാര്‍ജ് പലപ്പോഴും അബോര്‍ഷന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഇത് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ചില സ്ത്രീകളില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് ഗര്‍ഭം ഉറപ്പിക്കുന്നതിനുള്ള ഒരു വഴിയാണ് എന്ന് വേണം മനസ്സിലാക്കാന്‍. എന്നാല്‍ ആര്‍ത്തവം പ്രതീക്ഷിക്കുന്ന സമയത്താണ് ഇത്തരം ഒരു കാര്യം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പലരും ഇത് ആര്‍ത്തവമായി തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭിണികളിലെ ബ്രൗണ്‍ ഡിസ്ചാര്‍ജ്

ഗര്‍ഭിണികളിലെ ബ്രൗണ്‍ ഡിസ്ചാര്‍ജ്

എന്നാല്‍ എല്ലാ ഗര്‍ഭിണികളിലും ഇത്തരം അവസ്ഥ ഉണ്ടാവണം എന്നില്ല. എന്നാല്‍ ചിലരിലെങ്കിലും ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇംപ്ലാന്റേഷന്‍ എന്നാണ് ഇതിന് പറയുന്നത്. ഗര്‍ഭധാരണം നടന്ന് ഒന്ന് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

സ്‌പോട്ടിംഗും ബ്രൗണ്‍ ഡിസ്ചാര്‍ജും

സ്‌പോട്ടിംഗും ബ്രൗണ്‍ ഡിസ്ചാര്‍ജും

പലപ്പോഴും ഗര്‍ഭിണികളില്‍ ആര്‍ത്തവം പോലെ രക്തത്തുള്ളികള്‍ കാണപ്പെടുന്നുണ്ട്. എന്നാല്ഡ ഈ രക്തം ഒരിക്കലും ആര്‍ത്തവ രക്തം പോലെ കടുത്ത ചുവപ്പ് നിറത്തിലുള്ളതായിരിക്കില്ല. ചിലപ്പോള്‍ അത് ബ്രൗണ്‍ നിറത്തിലോ അല്ലെങ്കില്‍ പിങ്ക് നിറത്തിലോ ആയിരിക്കും. ഇത് ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിക്കുന്നതിന്റെ ഫലമായി പുറത്തേക്ക് വരുന്ന രക്തമായിരിക്കാം. ഇതാണ് പലപ്പോഴും സ്‌പോട്ടിംഗ് എന്ന് പറയുന്നത്. ഇത് സാധാരണ ഉള്ള ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഭയക്കേണ്ട ഒന്നല്ല.

 ഗര്‍ഭിണിയല്ലെങ്കില്‍

ഗര്‍ഭിണിയല്ലെങ്കില്‍

എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണി അല്ല എന്നുണ്ടെങ്കില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് ഉണ്ടെങ്കിലും അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാവാം. അത് എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാരണങ്ങള്‍ കൊണ്ട് ബ്രൗണ്‍ ഡിസ്ചാര്‍ജിനെ അവഗണിക്കേണ്ടതും അല്ല. കാരണം പലപ്പോഴും പല ഗുരുതര രോഗങ്ങളുടേയും ലക്ഷണവുമായിരിക്കാം ഇത് എന്ന കാര്യം സംശയിക്കണം. എന്തൊക്കെയാണ് ബ്രൗണ്‍ ഡിസ്ചാര്‍ജിനു പുറകിലുള്ള കാരണങ്ങള്‍ എന്ന് നോക്കാം.

<strong>Most read: ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌</strong>Most read: ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌

ആര്‍ത്തവത്തിന്റെ അവസാന നാളുകളില്‍

ആര്‍ത്തവത്തിന്റെ അവസാന നാളുകളില്‍

ചിലരില്‍ ആര്‍ത്തവത്തിന്റെ അവസാന നാളുകളില്‍ ഇത്തരം അവസ്ഥകള്‍ പല സ്ത്രീകളിലും കാണാറുണ്ട്. ഗര്‍ഭപാത്രത്തിലെ പഴയ രക്തമാണ് ബ്രൗണ്‍ നിറത്തില്‍ പുറത്തേക്ക് പോവുന്നത്. ആര്‍ത്തവത്തിന് ശേഷമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ബ്രൗണ്‍ ഡിസ്ചാര്‍ജ് പേടിക്കേണ്ടതല്ല.

ആര്‍ത്തവം ആരംഭിക്കുമ്പോള്‍

ആര്‍ത്തവം ആരംഭിക്കുമ്പോള്‍

ചിലരില്‍ ആര്‍ത്തവം ആരംഭിക്കുമ്പോഴും ഇത്തരം അവസ്ഥ കാണപ്പെടാറുണ്ട്. വളരെ ലൈറ്റ് നിറത്തിലായിരിക്കും ഈ ഡിസ്ചാര്‍ജ് കാണപ്പെടുന്നത്. ഇത് പിന്നീട് രക്തനിറത്തിലേക്ക് പതിയേ മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഇതും പേടിക്കേണ്ട ഒന്നല്ല എന്നതാണ് സത്യം.

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത്

ഓവുലേഷന്‍ സമയത്ത് ഇത്തരം പ്രതിസന്ധികള്‍ പലരിലും കാണപ്പെടാറുണ്ട്. എന്നാല്‍ ഇത് പലരിലും പിങ്കിഷ് ബ്രൗണ്‍ നിറത്തിലാണ് കാണപ്പെടുന്നത്. അണ്ഡവിസര്‍ജന സമയത്താണ് ഇത് കാണപ്പെടുന്നത്. ഇത്തരം സ്‌പോട്ടിംഗും പേടിക്കേണ്ട ഒന്നല്ല എന്നതാണ് സത്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

ഡോക്ടറെ കാണേണ്ടത് എപ്പോള്‍എന്നാല്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് ബ്രൗണ്‍ ഡിസ്ചാര്‍ജ് എങ്കില്‍ അത് അത്ര ഭയപ്പെടേണ്ട ഒന്നല്ല. എന്നാല്‍ ഇനി പറയുന്ന അവസ്ഥകള്‍ നിങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും രോഗങ്ങളിലേക്ക് നിങ്ങളെ നയിക്കുന്ന ലക്ഷണങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

രോഗലക്ഷണമെങ്കില്‍

രോഗലക്ഷണമെങ്കില്‍

മൂത്രമൊഴിക്കുമ്പോള്‍ അതിശക്തമായ വേദനയോട് കൂടിയ ബ്രൗണ്‍ ഡിസ്ചാര്‍ജ്, യോനിയില്‍ നിന്നുള്ള ദുര്‍ഗന്ധം, വജൈനല്‍ ഡിസ്ചാര്‍ജിലെ നിറത്തില്‍ മാറ്റം, അതികഠിനമായ ചൊറിച്ചില്‍ എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം.

English summary

Brown discharge during pregnancy and what Does it Mean?

Brown discharge before period may be an early sign of pregnancy. What brown discharge during pregnancy, take a look.
X
Desktop Bottom Promotion