ഗര്‍ഭത്തിന്റെ ഒന്‍പതാം മാസം സംഭവിക്കുന്നത്

Posted By:
Subscribe to Boldsky

നാല്‍പ്പത് ആഴ്ച അഥവാ 280 ദിവസമാണ് ഗര്‍ഭകാലം. ഇതില്‍ തന്നെ കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യത്തെ മൂന്നുമാസമാണ് ഒന്നാം ഘട്ടം, നാലു മുതല്‍ ആറ് മാസം വരെയാണ് രണ്ടാം ഘട്ടം, എഴ് മുതല്‍ പ്രസവം വരെയുള്ള സമയമാണ് മൂന്നാം ഘട്ടം. ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധ അമ്മയുടേയും കുഞ്ഞിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആദ്യഘട്ടത്തിലാണ് സാധാരണ ഗര്‍ഭകാലത്ത് അതീവ ശ്രദ്ധ നല്‍കേണ്ടത്. ആദ്യത്തെ ഒരു മാസം കഴിഞ്ഞാല്‍ അടുത്ത മാസം മുതല്‍ കുഞ്ഞിന് ഓരോ അവയവങ്ങളായി ഉണ്ടാവുന്നു.

ക്രമരഹിതമായ ആര്‍ത്തവം ഗര്‍ഭധാരണത്തിന് തടസ്സമോ?

ഗര്‍ഭിണിയുടെ ഭക്ഷണം, കഴിക്കുന്ന മരുന്ന് എന്നിവയെല്ലാം പലപ്പോഴും അധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല യാത്ര പോലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്നു. ആദ്യമാസത്തിലെ ശരീര ക്ഷീണവും തളര്‍ച്ചയും എല്ലാം സാധാരണമാണ് ഗര്‍ഭാവസ്ഥയില്‍. ശരീരത്തിന് ആയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഒരു കാലത്തും ഗര്‍ഭിണികള്‍ ചെയ്യാന്‍ ശ്രമിക്കരുത്. ഒന്‍പതാം മാസത്തില്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

കുഞ്ഞിന്റെ തല വസ്തിപ്രദേശത്തേക്ക് എത്തുന്നതിനാല്‍ അടിവയറ്റിലും വസ്തി പ്രദേശത്തും നിങ്ങള്‍ക്ക് വേദന അുഭവപ്പെട്ടേക്കാം. പ്രസവം അടുക്കുന്നതിന്റെ സൂചന കൂടിയാണിത്. അതിനാല്‍ ഇത്തരത്തിലുള്ള വേദനകള്‍ എല്ലാ തരത്തിലും ശ്രദ്ധിക്കണം. മാത്രമല്ല ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തിലും വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞ് ശ്വസിക്കാന്‍ പഠിക്കും

കുഞ്ഞ് ശ്വസിക്കാന്‍ പഠിക്കും

പ്രസവം അടുക്കും തോറും കുഞ്ഞ് ശ്വസിക്കുന്നത് എങ്ങനെയാണന്ന് പഠിക്കും. മൂക്കിലൂടെ അമ്‌നിയോട്ടിക് ദ്രവം അകത്തേയ്ക്ക് വലിച്ചും പുറത്തേക്ക് വിട്ടും ശ്വസിക്കാന്‍ പരിശീലിക്കുന്നത് വയറിന് പുറത്ത് വന്നാലും കുഞ്ഞിനെ അതിജീവിക്കാന്‍ സഹായിക്കും. ഒന്‍പതാം മാസത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ കുട്ടിയിലും അമ്മയിലും ഉണ്ടാക്കുന്നു.

കുഞ്ഞിന്റെ ജനനം

കുഞ്ഞിന്റെ ജനനം

കാര്യങ്ങള്‍ എല്ലാം ശരിയായ രീതിയലാണെങ്കില്‍ ഒമ്പതാം മാസത്തിലെ അവസാന രണ്ടാഴ്ചയില്‍ ഏത് സമയത്തും പ്രസവം നടക്കാം. അതിനാല്‍ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. സിസേറിയന്‍ ആണെങ്കിലും നോര്‍മല്‍ പ്രസവമാണെങ്കിലും പ്രസവത്തിന്റെ വേദന നിങ്ങള്‍ക്ക് അറിയാവുന്നതാണ്.

ഉത്കണ്ഠ

ഉത്കണ്ഠ

പ്രസവമടുക്കുന്തോറും സ്ത്രീകളില്‍ പല തരത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് ആദ്യ പ്രസവമാണെങ്കില്‍. അതുകൊണ്ട് തന്നെ ഇത് മാറാനും മാറ്റാനും പങ്കാളിയുടെയും കുടുംബക്കാരുടേയും പിന്തുണ വളരെ അത്യാവശ്യമാണ്.

യോനീ സ്രവം

യോനീ സ്രവം

യോനീ സ്രവം കൂടുതല്‍ പുറന്തള്ളുന്നത് യോനീ പ്രദേശത്തിന്റെ സ്വാഭാവിക പിഎച്ച് സന്തുലനം നിലനിര്‍ത്താനും അണുബാധയെ പ്രതിരോധിക്കാനും സഹായിക്കും. സ്‌പോട്ടിങ് പ്രസവം ആരംഭിച്ചതിന്റെ ലക്ഷണമാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും സ്‌പോട്ടിങ് ഉണ്ടാകാം. അതിനാല്‍ രക്തസ്രാവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കുക.

കുഞ്ഞിന്റെ ചര്‍മ്മം മൃദുലമാകും

കുഞ്ഞിന്റെ ചര്‍മ്മം മൃദുലമാകും

രോമാവൃതമായ നേര്‍ത്ത ചര്‍മ്മപാളി കുഞ്ഞിനെ ആവരണം ചെയ്യും. വയറ് പുറം തള്ളാന്‍ തുടങ്ങുമ്പോള്‍ ഇത് കുഞ്ഞിന്റെ ശരീരത്തെ സംരക്ഷിക്കും. മാത്രമല്ല കുഞ്ഞിന്റെ ചര്‍മ്മം മൃദുലമാകാന്‍ തുടങ്ങുകയും ചെയ്യുന്നു.

 മലബന്ധം

മലബന്ധം

പലപ്പോഴും ഗര്‍ഭകാലത്ത് പല സ്ത്രീകളിലും മലബന്ധം ഒരു പ്രശ്‌നമായി മാറുന്നു. ഗര്‍ഭകാലത്ത് ഇതെല്ലാം സാധാരണമായിട്ടുള്ള ഒന്നാണ്. എന്നാല്‍ മലബന്ധം രൂക്ഷമായാല്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രസവശേഷവും ഇത്തരം പ്രതിബന്ധങ്ങള്‍ വളരെ കൂടുതലായിരിക്കും.

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങള്‍ വളരെ സോഫ്റ്റ് ആവുകയും ഭാരം തോന്നുകയും മഞ്ഞ നിറത്തിലുള്ള ദ്രാവകം വരുകയും ചെയ്യും. കുഞ്ഞിന്റെ ആദ്യ ഭക്ഷണമായ കൊളോസ്ട്രം ആണിത്. മുലയൂട്ടാന്‍ ശരീരം തയ്യാറായി എന്നതിന്റെ സൂചനയാണ് ശരീരം ഇതിലൂടെ പ്രകടമാക്കുന്നത്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന് ആവശ്യമുള്ള എല്ലാ വസ്തുക്കളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്. ഒന്‍പതാം മാസത്തില്‍ പ്ലാസന്റ കുഞ്ഞിന് ആന്റിബയോട്ടിക്‌സ് ലഭ്യമാക്കും. ഇത് അണുബാധയെ പ്രതിരോധിക്കാനും പ്രസവ ശേഷം രോഗ പ്രതിരോധ ശേഷി ശക്തമാക്കാനും അവരെ സഹായിക്കും. പ്രസവ ശേഷം മുലയൂട്ടുന്നതിലൂടെയും കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടും.

വ്യാജസങ്കോചം

വ്യാജസങ്കോചം

വ്യാജ സങ്കോചം 30 സെക്കന്റ് വരെ നീണ്ട് നില്‍ക്കും. അതിന് ശേഷം തനിയെ നിലയ്ക്കും. എന്നാല്‍, കഠിനമായ പുറം വേദനയോടു കൂടി ഓരോ പത്ത് മിനുട്ട് കൂടുമ്പോഴും ഉണ്ടാകുന്ന സങ്കോചം 30 സെക്കന്‍ഡില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുകയാണെങ്കില്‍ ഹോസ്പിറ്റലില്‍ വേഗം എത്തുക, പ്രസവം തുടങ്ങിയതിന്റെ ലക്ഷണമാണിത്.

English summary

body changes during the pregnancy

By the end of the ninth month you will become a mother. What are the symptoms of pregnancy in the ninth month.
Story first published: Thursday, February 15, 2018, 17:58 [IST]