For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ മീനെണ്ണ ഗുളിക കഴിയ്ക്കണം,ഫലം

ഗര്‍ഭിണികള്‍ മീനെണ്ണ ഗുളിക കഴിയ്ക്കണം,ഫലം

|

ഗര്‍ഭകാലത്ത് അരുതുകളും അതെകളുമെല്ലാം ധാരാളമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഭക്ഷണങ്ങളാണെന്നു വേണം, പറയാന്‍. കഴിയ്ക്കാവുന്ന കഴിയ്ക്കരുതാത്ത ഭക്ഷണങ്ങളുണ്ട്. പപ്പായ പോലുള്ള ചില പ്രത്യേക ഭക്ഷണങ്ങള്‍ അബോര്‍ഷന്‍ തന്നെ വരുത്തുമെന്നു പറയാറുണ്ട്.

എന്നാല്‍ ഗര്‍ഭകാലത്തും ഏതവസ്ഥയിലും കഴിയ്ക്കാവുന്ന ആരോഗ്യകരമായ ഒന്നാണ മീന്‍. എന്നാല്‍ ശുദ്ധമായ മീന്‍, അതായത് മെര്‍ക്കുറി ഇല്ലാത്ത മീന്‍ കഴിയ്ക്കണമെന്നു മാത്രം. അമ്മയ്ക്കും കുഞ്ഞിനും ഇത് ഒരുപോലെ ഗുണം ചെയ്യുകയും ചെയ്യും.

എന്നാല്‍ മീന്‍ കഴിയ്ക്കുന്ന ശീലമില്ലാത്തവര്‍ എന്തു ചെയ്യുമെന്നാണ് ചോദ്യമെങ്കില്‍ മറുപടിയുണ്ട്. സീകോഡ് ടാബ്ലെറ്റ് അഥവാ മീനെണ്ണ ഗുളികള്‍. മീന്‍ ഓയില്‍ കൊണ്ടുണ്ടാക്കുന്ന ഈ ഗുളികകള്‍ കുട്ടികള്‍ക്കു മുതല്‍ പ്രായമായവര്‍ക്കു വരെ കഴിയ്ക്കാവുന്നവയാണ്. ഗര്‍ഭിണികള്‍ക്കും ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

സീ കോഡ് ഓയിലില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി, മോണോസാച്വറേറ്റഡ് കൊഴുപ്പുകള്‍, സാച്വറേറ്റഡ് കൊഴുപ്പുകള്‍, കലോറി, ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

കോഡ് ലിവര്‍ ഓയിലും ഫിഷ് ഓയിലും തമ്മില്‍ വ്യത്യാസമുണ്ട്. ഗര്‍ഭകാലത്ത് ഫിഷ് ഓയില്‍ അഥവാ മീനെണ്ണ ഗുളികയാണ് കഴിയ്‌ക്കേണ്ടത്. കോഡി ലിവര്‍ ഓയില്‍ പേരു സൂചിപ്പിയ്ക്കുന്ന പോലെ കോഡ് ഫിഷിന്റെ ലിവറില്‍ നിന്നെടുക്കുന്നതാണ്. ഇതില്‍ ഏറെ വൈററമിന്‍ എ ഉണ്ട്. ഗര്‍ഭകാലത്തു വൈറ്റമിന്‍ എ വേണമെങ്കിലും അമിതമായ വേണ്ട. ഇതു കൊണ്ടു തന്നെ ആവശ്യമായ തോതില്‍ ഇത് അടങ്ങിയ മീനെണ്ണ ഗുളികയാണ് നല്ല്ത.

മീനെണ്ണ ഗുളിക ട്യൂണ, ചാള, അയില തുടങ്ങിയ മീനുകളുടെ മാംസത്തില്‍ നിന്നാണ് എടുക്കുന്നത്. ഇതാണ് ഗര്‍ഭകാലത്തു കൂടുതല്‍ ആരോഗ്യകരം. ഗര്‍ഭകാലത്തു മാത്രമല്ല, മുലയൂട്ടല്‍ കാലത്തും ഇത് ഏറെ നല്ലതാണ്.

ഗര്‍ഭിണികള്‍ മീനെണ്ണ ഗുളിക കഴിച്ചാലുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് അറിയൂ,

 കോശ വളര്‍ച്ചയ്ക്കും രൂപീകരണത്തിനും

കോശ വളര്‍ച്ചയ്ക്കും രൂപീകരണത്തിനും

ഗര്‍ഭകാലത്തു കഴിച്ചിരിയ്‌ക്കേണ്ട അവശ്യം വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ എ. ഇത് ഭ്രൂണത്തിന്റെ കോശ വളര്‍ച്ചയ്ക്കും രൂപീകരണത്തിനും ഏറെ പ്രധാനമാണ്.

ഹൃദയത്തെ

ഹൃദയത്തെ

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം ഇത് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തെ സംരക്ഷിയ്ക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോടെ ജനിച്ചു വീഴുന്ന കുട്ടികള്‍ ധാരാളമുണ്ട്. ഇതിനുള്ള പ്രതിവിധിയാണ് സീ കോഡ് ഗുളിക അതായത് മീനെണ്ണ ഗുളിക.

 തലച്ചോറിന്റെ വളര്‍ച്ചയ്ക്കും

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും

ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഈ സപ്ലിമെന്റ് ഏറെ നല്ലതാണ്. അമ്മ ഇതു കഴിയ്ക്കുന്നത് കുഞ്ഞിന്റെ തലച്ചോറിനും ഓര്‍മ ശക്തിയ്ക്കുമെല്ലാം ഗുണം നല്‍കും. ഫിഷ് ഓയിലില്‍ ഫാറ്റി ആസിഡ് ഉളളതിനാല്‍ കുട്ടികളില്‍ കാണപ്പെടുന്ന അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതാണ് കാരണം.

സ്വാഭാവിക രോഗ പ്രതിരോധ ശേഷി

സ്വാഭാവിക രോഗ പ്രതിരോധ ശേഷി

ഗര്‍ഭസ്ഥ ശിശുവിന് സ്വാഭാവിക രോഗ പ്രതിരോധ ശേഷി നല്‍കാനും അലര്‍ജി പ്രശ്‌നങ്ങളില്‍ നിന്നും വിടുതല്‍ നല്‍കാനും അമ്മ ഇത്തരം ഗുളികകള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കുഞ്ഞിന് പ്രതിരോധ ശേഷിയും രോഗങ്ങള്‍ ചെറുക്കാനുള്ള കഴിവും നല്‍കുന്നു.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് മികച്ചതാണ് ഇത്. കുഞ്ഞു കരളിന് ആരോഗ്യ പരമായ ഗുണങ്ങള്‍ നല്‍കുന്ന, ഇത്തരം പ്രശ്്‌നങ്ങളില്‍ നിന്നും ഭാവിയില്‍ സംരക്ഷണം നല്‍കുന്ന ഒന്നാണ് മീനെണ്ണ ഗുളിക.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണ്. ചീര പോലുള്ള സസ്യങ്ങളില്‍ ഇതുണ്ട്. സ്ത്രീകളോട് ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ ഇതു കഴിയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. കുഞ്ഞിന്റെ ബ്രെയിന്‍ വളര്‍ച്ചയ്ക്ക് ഇത് ഏറെ അത്യാവശ്യമാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് മീനെണ്ണ ഗുളിക. ഇത് ഫോളിക് ആസിഡ് സമ്പുഷ്ടമാണ്.

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിന് ഇത് ഏറെ നല്ലതാണ്. ചില കുട്ടികള്‍ക്കു ജനിയ്ക്കുമ്പോള്‍ പ്രമേഹമുണ്ടാകും. പ്രത്യേകിച്ചും ഗര്‍ഭകാലത്ത് അമ്മയ്ക്കു പ്രമേഹമെങ്കില്‍. കുഞ്ഞുങ്ങളിലെ പ്രമേഹവും കുട്ടിക്കാലത്തുണ്ടാകൂന്ന പ്രമേഹവുമെല്ലാം തടയാന്‍ ഇത് ഏറെ ഉത്തമമാണ്.

എല്ലിന്റെയും പല്ലിന്റെയുമെല്ലാം രൂപീകരണത്തിന്

എല്ലിന്റെയും പല്ലിന്റെയുമെല്ലാം രൂപീകരണത്തിന്

കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം അടങ്ങിയ ഇത് കുഞ്ഞുങ്ങളിലെ എല്ലിന്റെയും പല്ലിന്റെയുമെല്ലാം രൂപീകരണത്തിന് ഏറെ നല്ലതാണ്. ഭാവിയില്‍ എല്ലുകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളെ ചെറുക്കാന്‍ ഫലപ്രദം. അമ്മ കഴിയ്ക്കുന്നവയാണ് കുഞ്ഞിന്റെ ആറരോഗ്യവഴിയെന്നോര്‍ക്കുക.

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും സീകോഡ് മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ എ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്. കണ്ണിനെ ബാധിയ്ക്കുന്ന ഗ്ലൂക്കോമ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്. കുഞ്ഞുങ്ങള്‍ക്കുണ്ടാകാന്‍ ഇടയുള്ള കണ്ണു സംബന്ധമായ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്നാണിത്.

അലര്‍ജി

അലര്‍ജി

ഗര്‍ഭകാലത്തും മൂലയൂട്ടുന്ന സമയത്തുമെല്ലാം അമ്മ ഇതു കഴിയ്ക്കുന്നത് കുഞ്ഞുങ്ങളില്‍ അലര്‍ജിയക്കു പ്രതിരോധമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമ്മയ്ക്ക് പ്രൊബയോട്ടിക്, മീന്‍എണ്ണ സപ്ലിമെന്റുകള്‍ നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളിലെ അലര്‍ജി രോഗങ്ങള്‍ തടയാന്‍ സഹായിക്കും. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഗര്‍ഭകാലത്തു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതെടുക്കുന്നതു നല്ലതാണ്.

കുഞ്ഞുങ്ങളുടെ ചര്‍മത്തിനും

കുഞ്ഞുങ്ങളുടെ ചര്‍മത്തിനും

കുഞ്ഞുങ്ങളുടെ ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഇതിലെ വാറ്റമിന്‍ ഡി, നല്ല കൊഴുപ്പുകള്‍ എന്നിവ ചര്‍മം വരണ്ടു പോകാതെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയുംെ ചെയ്യുന്നു.

English summary

Benefits Of Fish Liver Oil During Pregnancy

Benefits Of Fish Liver Oil During Pregnancy, Read more to know about,
Story first published: Thursday, November 29, 2018, 15:13 [IST]
X
Desktop Bottom Promotion