For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ പുഴുങ്ങിയ മുട്ട കഴിച്ചാല്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട.

|

ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ഇത് അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന ചെറിയ അശ്രദ്ധ മതി, ഗര്‍ഭത്തിലെ കുഞ്ഞിന്റെ ആരോഗ്യം തകരാറിലാക്കാന്‍.

ഗര്‍ഭകാലത്ത് മറ്റെന്തിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണങ്ങള്‍. ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ടതും കഴിയ്ക്കാതിരിയ്‌ക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്. ചില ഭക്ഷണങ്ങള്‍ നല്ലതാണെങ്കിലും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതാണ്. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുകയും വേണം.

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. ഒരു സമീകൃത ആഹാരമായ മുട്ട അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ഗര്‍ഭിണികള്‍ മുട്ട കഴിയ്ക്കുന്നത് കൊണ്ടുളള ചില പ്രത്യേക ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണ് മുട്ട. ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ വളര്‍ച്ചയ്ക്കും തൂക്കം വര്‍ദ്ധിയ്ക്കാനും മുട്ട ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ കോശവളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണകരമാണ്. ഗര്‍ഭിണികളില്‍ അധികം തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിയ്ക്കാനുള്ള ആരോഗ്യകരമായ വഴിയാണ് മുട്ട.

മുട്ടയില്‍

മുട്ടയില്‍

മുട്ടയില്‍ 12 വ്യത്യസ്ത വൈററമിനുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കളും. കോളിന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയും മുട്ടയില്‍ ധാരാളമുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോര്‍ വികാസത്തിന് ഏറെ മികച്ച ഒന്നാണ്. കുഞ്ഞുങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുളള നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ അത്യാവശ്യവും.

കലോറി

കലോറി

ഗര്‍ഭകാലത് 100- മുതല്‍ 200 കലോറി വരെ ഗര്‍ഭിണികള്‍ കൂടുതല്‍ കഴിയ്ക്കണം. മുട്ടയിലെ 70 കലോറി ഇതിനുള്ള നല്ലൊരു വഴിയാണ്. ആരോഗ്യകരമായ കലോറിയാണ് മുട്ടയിലൂടെ ലഭിയ്ക്കുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊളസ്‌ട്രോള്‍ ബാലന്‍സ് ചെയ്യാന്‍ മുട്ട കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കുന്നു. കൊളസ്‌ട്രോള്‍ ഉള്ള ഗര്‍ഭിണികളെങ്കില്‍ മുട്ട മഞ്ഞ ഒഴിവാക്കാം. എങ്കിലും അധികം കൊളസ്‌ട്രോള്‍ ഇല്ലെങ്കില്‍ പൊതുവേ ഗര്‍ഭകാലത്ത് മിതമായ തോതില്‍ മുട്ട മഞ്ഞയും കഴിയ്ക്കാം.

കാല്‍സ്യം, വൈറ്റമിന്‍ ഡി

കാല്‍സ്യം, വൈറ്റമിന്‍ ഡി

ധാരാളം കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയെല്ലാം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇവ എല്ലിന്റെയും പല്ലിന്റെയുമെല്ലാം വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഗര്‍ഭകാലത്തെ നടുവേദന, കുട്ടികളിലെ എല്ലുവളര്‍ച്ച തുടങ്ങിയവയ്ക്ക് മുട്ട സഹായിക്കും.

കുഞ്ഞുങ്ങള്‍ക്ക് ഐക്യു

കുഞ്ഞുങ്ങള്‍ക്ക് ഐക്യു

മുട്ട കഴിയ്ക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഐക്യു കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. അതായത് ബുദ്ധി കൂടുതല്‍. മുട്ടയിലെ ഘടകങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവെന്നതിന്റെ തെളിവാണത്. ഓര്‍മശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ പ്രതിരോധശേഷിയ്ക്കും

ഗര്‍ഭസ്ഥ ശിശുവിന്റെ പ്രതിരോധശേഷിയ്ക്കും

ഗര്‍ഭസ്ഥ ശിശുവിന്റെ പ്രതിരോധശേഷിയ്ക്കും മുട്ടയിലെ കൊളീന്‍ പോലുളള ഘടകങ്ങള്‍ സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞു ജനിയ്ക്കുമ്പോള്‍ പെട്ടെന്നു തന്നെ ചുറ്റുപാടുകളുമായി ചേര്‍ന്നു പോകാനും അസുഖങ്ങള്‍ തടയാനുമെല്ലാം സഹായകമാകുന്നു.

ഹൃദയ രോഗ സാധ്യതകള്‍

ഹൃദയ രോഗ സാധ്യതകള്‍

ഗര്‍ഭിണികള്‍ മുട്ട കഴിച്ചാല്‍ കുഞ്ഞുങ്ങളില്‍ ഭാവിയില്‍ ഹൃദയ രോഗ സാധ്യതകള്‍ കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. മുട്ടയിലെ പല ഘടകങ്ങളും ഹൃദയത്തിന് ഏറെ ആരോഗ്യകരമാണ്.

ക്ഷീണം

ക്ഷീണം

ഗര്‍ഭിണികള്‍ക്ക് പൊതുവേ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണയാണ്. മുട്ട ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലതാണ്. ഗര്‍ഭകാല ക്ഷീണം കുറയ്ക്കാന്‍ മുട്ട ഏറെ നല്ലതാണെന്നര്‍ത്ഥം.

അസുഖങ്ങളോടെ

അസുഖങ്ങളോടെ

പല കുട്ടികളും അസുഖങ്ങളോടെ പിറന്നു വീഴുന്നവരുണ്ട്. ഇത് ഒരു പരിധി വരെ പരിഹരിയ്ക്കാന്‍ മുട്ട സഹായിക്കും. ഇതില്‍ സെലേനിയം, സിങ്ക്, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി2, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും വൈററമിന്‍ ബി 12 ഡിഎന്‍എ രൂപീകരണത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.

ശരീരത്തിന് അത്യാവശ്യമാ ഫോളേറ്റ്, അയോഡിന്‍ എന്നിവ മുട്ടയില്‍ ധാരാളമുണ്ട്.

ഗര്‍ഭിണികള്‍ പുഴുങ്ങിയ മുട്ട കഴിച്ചാല്‍

മുലപ്പാല്‍ വര്‍ദ്ധനയ്ക്കും മുട്ടയിലെ കൊളീന്‍ ഏറെ നല്ലതാണ്. മുലയൂട്ടൂന്ന അമ്മമാര്‍ക്ക് 550 മില്ലീഗ്രാം കൊളീന്‍ വേണം. ഗര്‍ഭകാലത്ത് 450 മില്ലീഗ്രം കൊളീനും. ഇതിനെല്ലാം മുട്ട ഏറെ നല്ലൊരു ഭക്ഷണമാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം സ്ത്രീകളില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാം. ചിലരില്‍ ഉത്കണ്ഠയും. ഇത്തരം മോശം മൂഡിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം നിയന്ത്രിയ്ക്കാന്‍ മുട്ട കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

വേവിയ്ക്കാതെയോ പകുതി വേവിച്ചോ

വേവിയ്ക്കാതെയോ പകുതി വേവിച്ചോ

മുട്ട വേവിയ്ക്കാതെയോ പകുതി വേവിച്ചോ കഴിയ്ക്കരുത്. നല്ലപോലെ വേവിച്ച ശേഷം മാത്രം കഴിയ്ക്കുക. ഇതില്‍ സാല്‍മൊണെല്ല ബാക്ടീരിയ ബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് മുട്ട വേവിച്ചു കഴിച്ചാല്‍ ഇല്ലാതാകുന്നു. പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Benefits Of Eating Eggs While Pregnant

Benefits Of Eating Eggs While Pregnant, Read more to know about,
Story first published: Tuesday, June 5, 2018, 20:11 [IST]
X
Desktop Bottom Promotion