വന്ധ്യതക്ക് ആയുര്‍ദേത്തില്‍ ഉടന്‍ പരിഹാരം

Posted By:
Subscribe to Boldsky

വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ചികിത്സ അത്യാവശ്യമായി വേണ്ട ഒരു അവസ്ഥയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു വര്‍ഷത്തിലേറെയും ക്രമാനുഗതമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടും ഗര്‍ഭദ്ധാരണത്തിന് സാധിക്കാത്ത അവസ്ഥയാണ് വന്ധ്യത.

സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍;ഗര്‍ഭധാരണം ഇങ്ങനെ

സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നള്‍ കാരണം വന്ധ്യത ഉണ്ടാവുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ പോളീസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം, എന്‍ഡോമെട്രിയോസിസ്, പെല്‍വിക്ക് ഇന്‍ഫ്ഌമറ്ററി ഡിസീസ് തൈറോയ്ഡ് തുടങ്ങിയവയാണ്. എന്നാല്‍ സ്ത്രീകളിലെ വന്ധ്യതക്ക് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്ന ചില വഴികളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

അശ്വഗന്ധ

അശ്വഗന്ധ

സ്ത്രീകളില്‍ ഉണ്ടാവുന്ന ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അശ്വഗന്ധ മികച്ചതാണ്. ഈ ഔഷധം ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും, റീപ്രൊഡക്ട്ടിവ് ഓര്‍ഗന്‍സിന്റെ ശരിയായ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. കൂടാതെ ഗര്‍ഭഛിദ്രം നടക്കാതിരിക്കാനും സഹായിക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും അശ്വഗന്ധ മികച്ചതാണ്.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

ദിവസവും ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ അശ്വഗന്ധ ചേര്‍ത്ത് കഴിക്കുക. ഇത് സ്ഥിരമായി കഴിച്ചാല്‍ താമസിയാതെ തന്നെ നിങ്ങള്‍ക്ക് ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യുന്നു.

മാതളം

മാതളം

മാതളം സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി അളവ് കൂട്ടുന്നു. മാതളം കഴിക്കുന്നത് ഗര്‍ഭപാത്രത്തിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭഛിദ്രം തടയുകയും ചെയ്യുന്നു. കൂടാതെ മാതളം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. നല്ല രീതിയില്‍ പ്രസവം നടക്കുന്നതിന് മാതളം മികച്ച ഒന്നാണ്.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

മാതളത്തിന്റെ വിത്തും, കറുവപ്പട്ടയും സമാസമം ചേര്‍ത്ത് പൊടിക്കുക ഇത് വായു കടക്കാത്ത ഒരു പാത്രത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ അര ടീ സ്പൂണ്‍ ഈ പൊടി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇങ്ങനെ കുറച്ച് ആഴ്ചകള്‍ കഴിക്കേണ്ടതാണ്.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ട ശരിയായ ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് വന്ധ്യതക്കെതിരെ പൊരുതുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മാസ മുറ കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നു.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

ഒരു കപ്പ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ കറുവപ്പട്ടപൊടി ചേര്‍ത്ത് ദിവസവും കഴിക്കുക., ഇങ്ങനെ കുറച്ച് മാസങ്ങള്‍ കഴിക്കേണ്ടതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ അളവില്‍ കറുവപ്പട്ട ചേര്‍ത്ത് കഴിക്കുക. തൈരിലും ഓട്‌സിലുമെല്ലാം കറുവപ്പട്ടപൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ഇന്തപ്പഴം

ഇന്തപ്പഴം

ഇന്തപ്പഴത്തില്‍ ധാരാളം പ്രോട്ടീനും ന്യൂട്രിയന്‍സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗര്‍ഭദ്ധാരണത്തിന് പെട്ടെന്ന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ A,B,E, അയണ്‍ മറ്റ് മിനറല്‍സ് എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

അല്‍പം ഇന്തപ്പഴം കുരുകളഞ്ഞ് അടിച്ചെടുക്കുക.ഇതിലേക്ക് ഒരു ടീ സ്പൂണ്‍ കൊത്തമല്ലിയുടെ വേര് ചതച്ച പേസ്റ്റ് മുക്കാല്‍ കപ്പ് പശുവിന്‍ പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തണുത്തതിനു ശേഷം കഴിക്കുക. ആര്‍ത്തവം കഴിഞ്ഞുളള അവസാന ദിവസം മുതല്‍ ദിവസവും ഒരാഴ്ച ഇത് കഴിക്കുക. മാത്രമല്ല ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്.

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

സ്ത്രീകള്‍ക്കുളള വന്ധ്യത മാറ്റാന്‍ ശതാവരിക്കിഴങ്ങ് ഉത്തമ ഔഷധമാണ്. ഇതില്‍ ധാരാളം ന്യൂട്ട്രീഷ്യസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗര്‍ഭദ്ധാരണത്തിന് ഉത്തേജിപ്പിക്കും. മാത്രമല്ല പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

കാല്‍ അല്ലങ്കില്‍ അര ടീ സ്പൂണ്‍ ശതാവരി കിഴങ്ങ് ഇളം ചൂടുവെളളത്തിലോ പാലിലോ ചേര്‍ത്ത് കഴിക്കുക. ദിവസം ഒരു തവണ ഒരു മാസത്തോളം കഴിക്കുക. ഫലം ഉറപ്പായും ലഭിക്കുന്നു.

English summary

Ayurvedic Treatment For Infertility

Some of the used treatment for infertility in Ayurveda are given below.
Story first published: Thursday, March 8, 2018, 18:30 [IST]