For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ വാവയ്ക്കു നിറത്തിന് പെരുഞ്ചീരക വെള്ളം

ആയുര്‍വേദം: വയറ്റിലെ വാവയ്ക്കു നിറവും ബുദ്ധിയും

|

ആയുര്‍വേദം പൊതുവേ ലോകമെമ്പാടും വിശ്വസിയ്ക്കുന്ന ശാസ്ത്രശാഖയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്ര ശാഖയാണിത്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാകുന്ന ഒന്ന്.

ഗര്‍ഭകാലത്തെ കുറിച്ചും ഗര്‍ഭിണികളെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമെല്ലാം ആയുര്‍വേദത്തിലും പല കാര്യങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.

ഡിസംബറില്‍ ഈ രാശികള്‍ക്കു പണമൊഴുകുംഡിസംബറില്‍ ഈ രാശികള്‍ക്കു പണമൊഴുകും

ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ അമ്മ ശ്രദ്ധിയ്ക്കുന്ന, ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. കുഞ്ഞ് നല്ല ആരോഗ്യത്തോടെ, വൈകല്യങ്ങളില്ലാതെ പിറക്കണമെന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. ഇതു പോലെ പലരും ആഗ്രഹിയ്ക്കുന്ന ഒന്നാണ് നല്ല നിറമുള്ള കുഞ്ഞിനെ ലഭിയ്ക്കണമെന്നതും. ഇതിനായി ഗര്‍ഭധാരണം മുതല്‍ കുങ്കുപ്പൂ പോലുളളവ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ ഏറെയാണ്.

പേരയിലയും ജീരകവും പ്രമേഹം നോര്‍മലാക്കാന്‍പേരയിലയും ജീരകവും പ്രമേഹം നോര്‍മലാക്കാന്‍

ആയുര്‍വേദത്തില്‍ ഗര്‍ഭസ്ഥ ശിശുവിന് നിറം ലഭിയ്ക്കാന്‍ ചില പ്രത്യേക വഴികളെക്കുറിച്ച്, ചിട്ടകളെ കുറിച്ചു പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ, നിറം മാത്രമല്ല, ഇത്തരം ചിട്ടകള്‍ കുഞ്ഞിന് ആരോഗ്യവും ബുദ്ധിയുമെല്ലാം നല്‍കുന്നവ കൂടിയാണ്.

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും

പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കുമെന്ന് ആയുര്‍വേദം പറയുന്നു. നിറം മാത്രമല്ല, ആരോഗ്യവും. ഇവയിലെ പൊട്ടാസ്യം ഗര്‍ഭകാലത്ത് ബിപി നിയന്ത്രിയ്ക്കും. ഇവയില്‍ ഉള്ള ബീറ്റാ കരോട്ടിന്‍ കുഞ്ഞിന് പ്രതിരോധശേഷിയും കോശവളര്‍ച്ചയും നല്‍കും. വൈറ്റമിന്‍ സി എല്ലിനും പല്ലിനും നിറത്തിനും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

ഓറഞ്ചില്‍

ഓറഞ്ചില്‍

ഓറഞ്ചില്‍ നിറം നല്‍കുന്ന വൈറ്റമിന്‍ സി ധാരാളമുണ്ട്. ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ്. ഇതുപോലെ കരിക്കും തേങ്ങയും ഇവയുടെ വെളളവുമെല്ലാം ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കാന്‍ നല്ലതാണ്. അവോക്കാഡോ പോലുളളവ കഴിച്ചാല്‍ വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ലഭിയ്ക്കും. വൈറ്റമിന്‍ ഇ ചര്‍മത്തിനും ഒമേഗ തലച്ചോറിനും നല്ലതാണ്.

കുങ്കുമപ്പൂ പാലില്‍

കുങ്കുമപ്പൂ പാലില്‍

ഗര്‍ഭിണികള്‍ പാല്‍ കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇവയിലെ പോഷകങ്ങള്‍ കുഞ്ഞു ചര്‍മത്തിന് തിളക്കവും നിറവും നല്‍കുന്നു. ഇതുപോലെ കുങ്കുമപ്പൂ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇത് ആരോഗ്യത്തിനും നിറത്തിനുമെല്ലാം ഏറെ നല്ലതാണ്.

മുട്ട

മുട്ട

ഗര്‍ഭകാലത്തു മുട്ട കഴിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം നല്ലതാണ്. ഇതില്‍ പ്രോട്ടീനുകള്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയവയുണ്ട്. സെലേനിയം, സിങ്ക് തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. മുട്ട കുഞ്ഞുങ്ങളുടെ ചര്‍മത്തിന് ഏറെ നല്ലതാണ്.

ബദാം

ബദാം

ഗര്‍ഭകാലത്തു ബദാം കഴിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ്. കുതിര്‍ത്തിയ ബദാം ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് കുഞ്ഞിന് ബുദ്ധിയും സൗന്ദര്യവും നിറവുമെല്ലാം നല്‍കുന്നു.

നെയ്യു കഴിയ്ക്കുന്നത്

നെയ്യു കഴിയ്ക്കുന്നത്

ഗര്‍ഭസ്ഥ ശിശുവിന്റെ ചര്‍മത്തിന്റെ നിറത്തിനും തിളക്കത്തിനുമെല്ലാം ഗര്‍ഭിണികള്‍ നെയ്യു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് കുഞ്ഞിനു ബുദ്ധിശക്തിയും നല്‍കുന്നു. ഗര്‍ഭകാലത്ത് നെയ്യു ഗര്‍ഭിണികള്‍ കഴിയ്ക്കണമെന്നത് ആയുര്‍വേദം പറയുന്ന ഒന്നാണ്.

പെരുഞ്ചീരക വെള്ളം

പെരുഞ്ചീരക വെള്ളം

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ പെരുഞ്ചീരക വെള്ളം കുടിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കുമെന്ന് ആയുര്‍വേദം വിശദീകരിയ്ക്കുന്നു. പെരുഞ്ചീരകം കുഞ്ഞിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ഇതിന് മറ്റ് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ട്.

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

ഗര്‍ഭകാലത്ത് മുന്തിരി ജ്യൂസ് കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകളാണ് ഈ പ്രയോജനം ന്ല്‍കുന്നത്. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഗര്‍ഭകാലത്ത് മുന്തിരി ജ്യൂസ് കുടിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡുകളാണ് ഈ പ്രയോജനം ന്ല്‍കുന്നത്. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്ക

ഗര്‍ഭിണികള്‍ നെല്ലിക്ക കഴിയ്ക്കുന്നതും നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി കുഞ്ഞിനു നിറം നല്‍കുന്നു. കാല്‍സ്യം എല്ലുകള്‍ക്കു നല്ലതാണ്. നെല്ലിക്ക തേനിലിട്ടു മിതമായി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ സന്തോഷമായി ഇരിയ്ക്കുന്നതും ആരോഗ്യകരമായ ചിട്ടകള്‍ പാലിയ്ക്കുന്നതുമെല്ലാം ഗര്‍ഭകാലത്തു കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നുവെന്നു പറയാം.

English summary

Ayurvedic Tips To Follow While Pregnant To Get Fair Baby

Ayurvedic Tips To Follow While Pregnant To Get Fair Baby, Read more to know about,
X
Desktop Bottom Promotion