For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാല കാലയളവിൽ ഒഴിവാക്കേണ്ട മൂന്നു പഴങ്ങള്‍

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളേയും മാറ്റിമറിക്കുന്ന ഒന്നാണ് അവളുടെ ഗർഭകാലം. അവളുടെ ഭക്ഷണ ശീലത്തിൽ തുടങ്ങി നിത്യ ജീവിതത്തിലെ ഓരോരോ ചെയ്തികളിലും പ്രത്യേക പരിലാളനകൾ ആവശ്യമാണ്. നമുക്കെല്ലാവർക്കും അറിയാം ഗർഭകാലാവസ്ഥയിൽ അവൾക്ക് എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കാൻ സാധിക്കില്ലയെന്ന്. കാരണം അവൾക്ക് ഇനിമുതൽ സ്വന്തം കാര്യം മാത്രം നോക്കിയാൽ പോരാ. തന്നോടൊപ്പം ഒരു ജീവൻ കൂടി വളർന്നു വരുന്നുണ്ട്. അതിന്റെ സംരക്ഷണത്തിനു വേണ്ടി പലതും അവൾക്ക് മാറ്റി വയ്ക്കേണ്ടതുണ്ട് . മുലയൂട്ടൽ സമയത്ത് പപ്പായ കഴിക്കുന്നതു കൊണ്ട് ഉണ്ടാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് മുന്നേ നാം ചർച്ച ചെയ്തതാണ്. ഇനി ഇന്നിവിടെ ഞങ്ങൾ പറയാൻ പോകുന്നത് ഗർഭാവസ്ഥ വേളയിൽ അമ്മയുടെയും ജനിക്കാൻ പോകുന്ന ശിശുവിന്റെയും ആരോഗ്യത്തെ സംരക്ഷിക്കാനായി കഴിക്കാൻ പാടില്ലാത്ത കുറച്ച് പഴവർഗ്ഗങ്ങളെ കുറിച്ചാണ്.

fruits

ഗർഭകാല വേളയിൽ പൂർണ്ണമായും ഒഴിവാക്കേണ്ട 3 പഴങ്ങൾ . പ്രധാനമായും 3 തരത്തിലുള്ള പഴങ്ങളാണ് ഗർഭകാലാവസ്ഥയിൽ ഒഴിവാക്കേണ്ടത്. അവ എന്തൊക്കെയാണെന്ന് ചുവടെ ചേർക്കുന്നു

മുന്തിരി

മുന്തിരിപ്പഴം ഏവരുടെയും ഇഷ്ട ഫലമായ പ്രകൃതിദത്ത ഉൽപ്പന്നമാണ്. അമ്മയ്ക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും വളരെയധികം ഗുണവിശേഷണങ്ങൾ നൽകാൻ ശേഷിയുണ്ട് ഈ പഴവർഗ്ഗത്തിന്. ചില ഔഷധ വിദഗ്ധർ ഗർഭകാലത്ത് മുന്തിരിപ്പഴം തിന്നുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ മറ്റു ചിലർ ഇത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന് വാദിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഗർഭകാല വേളകളിൽ ഈ പഴം ഭക്ഷിക്കുന്നതിന് എതിരെ ചില യുക്തി വാദഗതികളുണ്ട്. ഇത്തരം രണ്ടു ചിന്താഗതിക്കാരുടെയും മൂല്യങ്ങളെ നമുക്കൊന്നു പരിശോധിക്കാം

മുന്തിരിപ്പഴം തീർച്ചയായും കഴിച്ചിരിക്കണം എന്ന് വാദിക്കുന്ന വിദഗ്ധർ താഴെപ്പറയുന്ന ഇതിന്റെ ഗുണഗണങ്ങളെ ചൂണ്ടിക്കാണിക്കുന്നു വളരെയധികം വിറ്റാമിനുകളും ആന്റി ഓക്സിഡന്റ്സും ജൈവാംശം നിറഞ്ഞ ആസിഡുകളാലും മുഖരിതമായ മായ ഒരു പഴവർഗ്ഗമാണ് മുന്തിരിങ്ങ. ഈ പഴവർഗ്ഗം യഥാക്രമം ആഹാരക്രമത്തിൽ ഇഴചേർത്താൽ അമ്മയുടെ ആരോഗ്യസ്ഥിതിയിൽ സാരമായ മാറ്റം കാണാൻ കഴിയുമെന്നു വാദിക്കുന്നു

ശരീര പോഷണത്തിന് ഉപകരിക്കുന്ന ഒരു പഴവർഗ്ഗമാണ് മുന്തിരിങ്ങ, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഇത് വിളർച്ചയ്ക്കും രക്തക്കുറവിനും ഉത്തമപരിഹാരമാണ്

ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ മുന്തിരിപ്പഴം ഭക്ഷിക്കുന്നതിന്റെ കാരണം കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഒരു പരിധിയിൽ കൂടുതൽ ഉള്ള ഇതിന്റെ ഉപയോഗം മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നാണ്. വിവേകപൂർണ്ണമായ കാര്യകാരണങ്ങളെ കണക്കിലെടുക്കുമ്പോൾ മുകളിൽ പറഞ്ഞ ഗുണഗണങ്ങൾ സഹായകമായി വരുന്നുവെങ്കിലും പരിധിവിട്ടുള്ള ഇതിന്റെ ഉപയോഗം തികച്ചും ആപത്കരമാണ്...! പ്രത്യേകിച്ചും ഗർഭകാല വേളയിൽ...!

ഗർഭാവസ്ഥയിൽ മുന്തിരിപ്പഴം ഉപയോഗിക്കുന്നതിനെതിരെ വാദിക്കുന്ന വിദഗ്ധരുടെ വാദഗതികളെ വായിച്ചുനോക്കാം. മുന്തിരി ചെടികളിലും മുന്തിരിക്കുലകളിലും പ്രാണികൾ വരാതിരിക്കാൻ തളിക്കുന്ന കീടനാശിനികൾ, ഈ പഴ വർഗ്ഗത്തെ ഗർഭാവസ്ഥയിൽ ഉള്ള സ്ത്രീക്ക് ഭക്ഷ്യയോഗ്യമല്ലാതാക്കി തീർക്കുന്നു.

റിസ്വേരട്രോൾ എന്ന രാസപദാർത്ഥം വളരെയധികം അടങ്ങിയിരിക്കുന്ന ഒരു പഴവർഗമാണ് മുന്തിരി. അതിന്റെ തൊലിപ്പുറത്ത് നിറം കൊടുക്കുന്ന ഈ പദാർത്ഥം വിഷകരമാണെന്നും ഗർഭിണിൾക്ക് ഇത് മോശമായ രീതിയിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്നും അവർ വാദിക്കുന്നു .

അതുപോലെതന്നെ ഇതിന്റെ തൊലിപ്പുറം വളരെ കട്ടിയുള്ളതാണെന്നും അത് ദഹിക്കാൻ ശരീരഘടന വളരെധികം ആയാസം ചെലുത്തേണ്ടതുണ്ടെന്നും ഗർഭിണികൾക്ക് ഇത് ദോഷകരമാണെന്നും അവർ വാദിക്കുന്നു

ഇത്തരം വാദ പ്രതിവാദങ്ങൾ അതിന്റെ മുറയ്ക്ക് നടക്കുകയാണെങ്കിലും നിങ്ങൾ ഓരോരുത്തരും ഗർഭാവസ്ഥ വേളയിൽ തങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മുന്തിരി പഴത്തെ ഒഴിവാക്കേണ്ടതാണ്:

മുന്തിരിപ്പഴം കഴിക്കുമ്പോൾ അലർജിയുണ്ടെങ്കിൽ,നിങ്ങളുടെ ദഹനപ്രശ്നങ്ങൾ ഉള്ള ഒരാളാണെങ്കിൽ,പ്രമേഹമുണ്ടെങ്കിൽ,നിങ്ങൾക്ക് അമിതവണ്ണം ഉണ്ടെങ്കിൽ

അതുപോലെതന്നെ ഇനിയഥവാ നിങ്ങൾ മുന്തിരിപ്പഴം കഴിക്കുകയാണെങ്കിൽ കീടനാശിനികളിൽ നിന്നും മുക്തമായതും അതാത് ഋതു വേളകളിൾക്ക് അനുസൃതമായി മാർക്കറ്റിൽ എത്തുന്നതുമായവ മാത്രം കഴിക്കുക

പപ്പായ : മൂപ്പെത്തിയിട്ടില്ലാത്ത തോ അല്ലെങ്കിൽ പാതി പച്ചപ്പ് നിറഞ്ഞതോ ആയ പപ്പായ ഗർഭകാല വേളകളിൽ കഴിക്കാമോ ...?

തീർച്ചയായും പാടില്ല...!

പഴുത്ത് പാകമെത്തിയ പപ്പായ കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? വളരെ പാകമെത്തിയ പപ്പായ മിതമായ അളവിൽ കഴിക്കുന്നതു കൊണ്ട് നിങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു പ്രശ്നവും വരില്ല . എന്നാൽ പാതി പച്ചപ്പാർന്നതോ പാതി പഴുത്തതോ ആയ പപ്പായയിൽ വളരെയധികം കറ അടങ്ങിയിരിക്കുന്നു അത് ഗർഭാശയത്തെ ചുരുക്കുന്നു. ഇത് ഗർഭകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ ഗർഭച്ഛിദ്രം സംഭവിക്കുന്നതിന് കാരണമായ ഭവിക്കുന്നു.

അവസാന മാസങ്ങളിൽ വേദനയുണ്ടാകാനായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഈ പഴ വർഗ്ഗം വിദൂര നാടുകളിലെ സ്ത്രീകൾ ആഗ്രഹിക്കാത്ത ഗർഭാവസ്ഥ ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ജൈവരാസ പ്രോട്ടീനുകൾ അബോഷനു മാത്രം ഉപയോഗിക്കുന്നതല്ല. ഭ്രൂണ വളർച്ചയ്ക്ക് ഹാനി വരുത്തുന്ന ഒന്നുകൂടിയാണ്

എങ്കിലും പാകമെത്തിയ പഴുത്ത പപ്പായ കഴിക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള ദോഷങ്ങളും വരാനില്ല. കാരണം അതിൽ സമൃദ്ധമായ അളവിൽ ആന്റി ഓക്സിഡന്റ്സും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു ഇത് ആരോഗ്യപൂർണ്ണമായ ഒരു ശരീരത്തിന് ശക്തിയേകുന്ന ഒന്നാണ്.

പച്ചപ്പുനിറഞ്ഞതോ പാതി പഴുത്തതോ ആയ പപ്പായയാലെ രാസാംശങ്ങൾ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവ കേന്ദ്രമായ ചർമസുഷിരങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. ഇതിലെ പ്രോട്ടോലിറ്റിക് എന്ന രാസപദാർത്ഥം ശരീരകോശങ്ങളെ വേർതിരിക്കാനും നശിപ്പിക്കാനും കാരണമാകുന്നു .

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്നതും പ്രമേഹം ഉള്ളപ്പോൾ കഴിക്കാൻ പാടില്ലാത്തതുമായ ഒരു പഴവർഗ്ഗമാണ് പപ്പായ

ഉദരകോശരോഗങ്ങൾക്ക് അത്യുത്തമ പരിഹാരമായ പഴവർഗമാണ് പപ്പായ. എങ്കിൽക്കൂടി ഗർഭിണികളായ സ്ത്രീകൾ ഇത് കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ചു വേണം.പാകം എത്തിയിട്ടില്ലാത്ത പപ്പായയ്ക്ക് ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തിന് ആവശ്യത്തിലധികം സമ്മർദം ചെലുത്താനാകും . അത് രക്തസ്രാവത്തിന് കാരണമായേക്കാം.

പൈനാപ്പിൾ അഥവാ കൈതച്ചക്ക:

പ്രോട്ടീനുകളും മിനറലുകളും വിറ്റാമിനുകളുമൊക്കെ വളരെയധികമുള്ള ഒരു ഫലമാണ് കൈതച്ചക്ക. എങ്കിൽക്കൂടി സ്ത്രീകൾ ഗർഭകാലാടിസ്ഥാന വേളകളിൽ ഇതിനെ അകറ്റി നിർത്താൻ ശ്രമിക്കണം. ഇതിനു കാരണം കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്നബ്രോമെലൈൻ, എന്ന രാസപദാർത്ഥം ശരീരത്തെയും ഗർഭാശയത്തേയും ദുർബലമാക്കാൻ കാരണമാകുന്നു. ഇതുവഴി അകാലമായ പ്രസവം സംഭവിക്കാനും, ഗർഭം അലസിപ്പോകാനും സാധ്യതയുണ്ട്.

കൈതച്ചക്കയിൽ പഞ്ചസാരയുടെ അളവ് ഉയർന്ന രീതിയിൽ അടങ്ങിയിരിക്കുന്നു. ഇത് സ്ത്രീകളിൽ ഗർഭാവസ്ഥയിലെ പ്രമേഹത്തിന് കാരണമാകുന്നു. അതുപോലെ തന്നെ ചില ഗർഭാശയ മുറുക്കങ്ങൾക്കും ഇത് കാരണമാകുന്നു . കൈതച്ചക്ക ഉഷ്ണം അധികമുള്ള ഒരു ആഹാരമായി കണക്കാക്കിയിരിക്കുന്നു. ഉഷ്ണത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണം ഭക്ഷിക്കുന്നത് വഴി സമയമാകുന്നതിന് മുൻപേയുള്ള പ്രസവത്തിനും അല്ലെങ്കിൽ ഗർഭം അലസിപ്പോകാനും കാരണമായ് ഭവിക്കുന്നു.

English summary

3 fruits to be avoided during pregnancy

All the food items are not considered as healthy and safe during the course of pregnancy. Here are name off fruits to be skip during pregnancy.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more