For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

കുട്ടികളുണ്ടാകുന്നതിനെ പുരുഷന്‍മാരുടെ പ്രായം എങ്ങനെ ആണ് ബാധിക്കുന്നതെന്ന് മാക്‌സ് ഹോസ്പിറ്റലിലെ ഗൈനക

By Lekhaka
|

ഗര്‍ഭധാരണത്തിന് സ്ത്രീകള്‍ക്ക് അനുയോജ്യമായ പ്രായമേതാണ് എന്നത് സംബന്ധിച്ച് നമ്മള്‍ ഏറെ സംസാരിക്കാറുണ്ട്. എന്നാല്‍, പുരുഷന്‍മാരുടെ കാര്യത്തിലും ഇക്കാര്യം ബാധകമാണ് .

ഫെര്‍ട്ടിലിറ്റി & സ്റ്റെറിലിറ്റി എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനം അനുസരിച്ച് നാല്‍പത് വയസ്സിനടുത്ത് പ്രായമുള്ള പങ്കാളിയുള്ള സ്ത്രീകള്‍ 25 വയസ്സിനടുത്ത് പ്രായമുള്ള പങ്കാളിയുള്ള സ്ത്രീകളേക്കാള്‍ അഞ്ച് മടങ്ങ് സമയമെടുക്കും ഗര്‍ഭം ധരിക്കാന്‍ എന്നാണ്. മുപ്പതില്‍ താഴെയും അമ്പതിന് മുകളിലും പ്രായമുള്ള പുരുഷന്‍മാരെ താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്തിനും 38 ശതമാനം ഇടയിലായി ഗര്‍ഭധാരണ നിരക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്.

കുട്ടികളുണ്ടാകുന്നതിനെ പുരുഷന്‍മാരുടെ പ്രായം എങ്ങനെ ആണ് ബാധിക്കുന്നതെന്ന് മാക്‌സ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും ഐവിഎഫ് സ്‌പെഷ്യലിസ്റ്റുമായ ഡോ. ശ്വേത ഗോസ്വാമി പറയുന്നു.

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

മുപ്പത് വയസ്സിന് ശേഷം ഓരോ വര്‍ഷവും ടെസ്‌റ്റോസ്റ്റിറോണിലുണ്ടാകുന്ന 1 ശതമാനം കുറവ് പുരുഷന്‍ മാരുടെ ഉത്പാദന ശേഷിയെ ബാധിക്കും . ബീജോത്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് ടെസ്‌റ്റോസ്റ്റിറോണ്‍.

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

അതിനാല്‍ ഉത്പാദന ശേഷിയെ കുറിച്ചോര്‍ത്ത് സ്ര്തീകള്‍ മാത്രമിനി ഉത്കണ്ഠപ്പെട്ടാല്‍ പോര. 35 വയസ്സിന് ശേഷം ബീജത്തിന്റെ ശേഷി കുറഞ്ഞു വരും. അതുപോലെ പ്രായത്തിന് അനുസരിച്ച് ബീജത്തിന്റെ ചലനശേഷിയിലും കുറവുണ്ടാകും.

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

25 വയസ്സിന് ശേഷമായിരിക്കും ബീജത്തിന്റെ ചലന ശേഷി ഏറ്റവും കൂടുതല്‍ 55 വയസ്സിന് ശേഷം ഏറ്റവും കുറവും. 30 നും 35 നും ഇടയിലാണ് പുരുഷന്‍മാരില്‍ ചലന ശേഷി കൂടുതലുള്ള ബീജം കാണപ്പെടുന്നത്. 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ബീജത്തിന്റെ ചലനശേഷി 54 ശതമാനത്തോളം കുറവായിരിക്കും.

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

കുഞ്ഞുണ്ടാകുന്നതിന് രണ്ടും ബാധകമാണ്. സ്ത്രീകളില്‍ പ്രായം കൂടും തോറും അണ്ഡത്തിന്റെ ഉത്പാദനം കുറഞ്ഞു വരും , സ്ത്രീ ഹോര്‍മോണായ ഈസ്‌ട്രൊജന്റെ ഉത്പാദനം കുറയാന്‍ ഇത് കാരണമാകും. സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷിയെ ഇത് ബാധിക്കും എന്നതിന് പുറമെ കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകും. അതേ സമയം പുരുഷന്‍മാരില്‍ പ്രായം കൂടുതോറും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറഞ്ഞു വരും , ബീജത്തിന്റെ ഗുണത്തെയും ചലനശേഷിയേയും ഇത് ബാധിക്കും. കുട്ടികളിലെ ജനിതക വൈകല്യത്തിന് ഇത് കാരണമായേക്കാം.

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ആണിനുമുണ്ട്, ഇതിനൊരു പ്രായം!!

ശരിയായ പ്രായം എന്നതിന് പുറമെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും ( പുകവലി ഒഴിവാക്കുക, ആരോഗ്യദായകങ്ങളായ സമീകൃത ആഹാരം കഴിക്കുക, ശരീരഭാരം നിലനിര്‍ത്തുക) ഉത്പാദനക്ഷമതയുള്ള ദിവസങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും കുട്ടികളുണ്ടാകാനുള്ള പുരുഷന്‍മാരുടെ ശേഷി മെച്ചെപ്പെടുത്താന്‍ സഹായിക്കും.

Read more about: pregnancy
English summary

What Is The Right Age For A Man To Have A Baby

What Is The Right Age For A Man To Have A Baby
X
Desktop Bottom Promotion