For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവസമയത്ത് കുഞ്ഞ് അനുഭവിക്കുന്നത്

എന്തൊക്കെയാണ് ഇത്തരത്തില്‍ കുഞ്ഞ് അനുഭവിക്കുന്ന ജനനസമയത്തെ പ്രതിസന്ധികള്‍ എന്ന് നോക്കാം

|

പ്രസവിക്കുമ്പോള്‍ അമ്മയുടെ വേദന മാത്രമേ പലരും കണക്കാക്കുന്നുള്ളൂ. എന്നാല്‍ പ്രസവ സമയത്ത് കുഞ്ഞിന്റെ വേദനയെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഓരോ പ്രസവം നടക്കുമ്പോഴും പല വിധത്തിലാണ് കുഞ്ഞിനെ ശാരീരികമായി അത് ബാധിക്കുന്നത്. പ്രസവവേദനയേക്കാള്‍ കഠിന പരീക്ഷണങ്ങളിലൂടെയായിരിക്കും പലപ്പോഴും കുഞ്ഞും കടന്നു പോവുന്നത്.

ആണോ പെണ്ണോ, അമ്മയുടെ ആരോഗ്യമനുസരിച്ച്ആണോ പെണ്ണോ, അമ്മയുടെ ആരോഗ്യമനുസരിച്ച്

എങ്ങനെയെല്ലാം പ്രസവം കുഞ്ഞിനേയും ബാധിക്കുന്നുണ്ട് എന്ന് നോക്കാം. പ്രസവം കുഞ്ഞിനെ എങ്ങനെയെല്ലാം വേദനിപ്പിക്കുന്നു എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. പ്രസവസമയത്തെ ഇത്തരത്തിലുള്ള ചില കുഞ്ഞു ചിന്തകള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഇളം ചൂട്

ഇളം ചൂട്

അമ്മയുടെ ഗര്‍ഭപാത്രത്തിനകത്ത് ഇളം ചൂടേറ്റ് കിടക്കുമ്പോള്‍ പിന്നീട് ലേബര്‍റൂമിന്റെ തണുപ്പിലേക്ക് വരുമ്പോള്‍ ആരായാലും ആദ്യം ഒന്നമ്പരക്കും. കുഞ്ഞിന്റെ അവസ്ഥയും ഏറെക്കുറേ ഇങ്ങനെ തന്നെയായിരിക്കും.

 വേദന

വേദന

മണിക്കൂറുകളോളമായിരിക്കും അമ്മമാര്‍ക്കം പ്രസവ വേദന അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ ഇതേ അവസ്ഥ തന്നെയായിരിക്കും കുഞ്ഞിനും അനുഭവിക്കേണ്ടി വരുന്നത്. കാരണം ഗര്‍ഭപാത്രത്തില്‍ നിന്ന് ഇടുങ്ങിയ ഇടത്തിലൂടെ പുറത്തേക്ക് വരാന്‍ കുഞ്ഞ് അല്‍പം വേദന സഹിക്കേണ്ടി വരുന്നു.

 കാണുന്നതും കേള്‍ക്കുന്നതും

കാണുന്നതും കേള്‍ക്കുന്നതും

കുഞ്ഞ് ജനിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ശബ്ദങ്ങള്‍ കേള്‍ക്കാനും കണ്ണ് തുറക്കാനും കഴിയുന്നു. അതു കൊണ്ട് തന്നെ ചുറ്റും നടക്കുന്നതെല്ലാം കുഞ്ഞിന് അറിയാന്‍ കഴിയുന്നു.

 കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞ് ജനിച്ച് ഉടന്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് വൃത്തിയാക്കിയാണ് അമ്മയുടെ അരികില്‍ കൊടുക്കുന്നത്. എന്നാല്‍ ഇതിനു മുന്‍പായി കുഞ്ഞിനെ കുലുക്കുന്നതും വായിലും മൂക്കിലും കയറിയ ദ്രവങ്ങള്‍ എടുത്തു കളയുന്നതും എല്ലാം സാധാരണയാണ്.

കുഞ്ഞ് പുറത്ത് വന്ന ശേഷം

കുഞ്ഞ് പുറത്ത് വന്ന ശേഷം

കുഞ്ഞ് പുറത്ത് വന്ന ശേഷം വൃത്തിയാക്കി ആദ്യത്തെ പാല്‍ നല്‍കുന്നതിനായി അമ്മക്ക് കുഞ്ഞിനെ നല്‍കുന്നു. പിന്നീട് അമ്മയായിരിക്കും കുഞ്ഞിന്റെ ലോകവും.

English summary

What happens during labour and birth

What happens during labour and birth read on to know more about it.
Story first published: Tuesday, October 3, 2017, 12:21 [IST]
X
Desktop Bottom Promotion