For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ശേഷവും മുന്‍പും ഗര്‍ഭംധരിക്കാനുള്ള സാധ്യത

സുരക്ഷിത കാലവും ആര്‍ത്തവവും എല്ലാം ഗര്‍ഭധാരണത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു

|

ആര്‍ത്തവ ചക്രവും സുരക്ഷിത കാലവും നോക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരാണ് പല ദമ്പതികളും. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും നമ്മള്‍ കേള്‍ക്കാറുണ്ട്.

എന്നാല്‍ നിങ്ങളുടെ ആര്‍ത്തവ ചക്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ ഗര്‍ഭധാരണ സാധ്യത കൃത്യമായി മനസ്സിലാക്കാം. പല ചോദ്യങ്ങളും നിങ്ങലിലുണ്ടായിരിക്കാം. എന്നാല്‍ ആര്‍ത്തവത്തിനു മുന്‍പും ശേഷവും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആദ്യം മനസ്സിലാക്കണം.

 ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണമോ?

ആര്‍ത്തവ സമയത്ത് ഗര്‍ഭധാരണമോ?

ആര്‍ത്തവ ചക്രം കൃത്യമായി അറിയാത്ത ഒരു സ്ത്രീക്ക് ഗര്‍ഭധാരണ സാധ്യതയെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയില്ല. അണ്ഡോത്പാദന വേളയില്‍ ഫാലോപിയന്‍ ട്യൂബില്‍ ഒരു അണ്ഡം 24 മണിക്കൂര്‍ വരെ ജീവനോടെയിരിക്കുന്നു. എന്നാല്‍ ഈ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ചില അവസ്ഥകളില്‍ നിങ്ങള്‍ ഗര്‍ഭിണിയാവാം. എന്നാല്‍ ഇത് വളരെ റിസ്‌കായ ഒരു ഗര്‍ഭധാരണമായിരിക്കും.

 ആര്‍ത്തവ ശേഷം ഗര്‍ഭധാരണം

ആര്‍ത്തവ ശേഷം ഗര്‍ഭധാരണം

ആര്‍ത്തവ ശേഷമുള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യത എത്രത്തോളം എന്ന് നോക്കാം. നിങ്ങളുടെ ആര്‍ത്തവ ദിവസങ്ങള്‍ കൃത്യമായി 28 ദിവസമാണെങ്കില്‍ ഇതില്‍ ഉത്പാദന ക്ഷമത കൂടിയ ദിവസങ്ങള്‍ എന്ന് പറയുന്നത്11 മുതല്‍ 21 ദിവസം വരെയാണ്. ഈ സമയത്ത് ബന്ധപ്പെട്ടാലും ഗര്‍ഭധാരണ സാധ്യതയുണ്ട്. ബീജത്തിന് അഞ്ച് ദിവസം വരെ ജീവനോടെ ഇരിക്കാനുള്ള കഴിവുണ്ട്.

 ആര്‍ത്തവത്തിനു മുന്‍പ് ഗര്‍ഭധാരണ സാധ്യത

ആര്‍ത്തവത്തിനു മുന്‍പ് ഗര്‍ഭധാരണ സാധ്യത

ആര്‍ത്തവത്തിനു മുന്‍പുള്ള ലൈംഗിക ബന്ധത്തില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. സ്ത്രീകളുടെ ആര്‍ത്തവ ചക്രമാകട്ടെ 28-നും 30-നും ഇടയിലാണ്. ഇതില്‍ 11-നും 21-നും ഇടയിലുള്ള ദിവസങ്ങളില്‍ അണ്ഡവിസര്‍ജ്ജനം നടക്കുന്നു.

സുരക്ഷിത കാലം

സുരക്ഷിത കാലം

ഈ സമയത്താണ് ഗര്‍ഭധാരണ പേടി കൂടാതെ ബന്ധപ്പെടുവാനുള്ള ഏറ്റവും നല്ല സമയം. ഇതിനെ സുരക്ഷിത കാലം എന്ന് പറയുന്നു. ചിലര്‍ക്ക് ആര്‍ത്തവ കാലം നീണ്ടു പോകുകയും ചിലരില്‍ കുറയുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് സുരക്ഷിത കാലം നോക്കി ബന്ധപ്പെടാന്‍ കഴിയില്ല.

ഗര്‍ഭാവസ്ഥയിലെ സശയങ്ങള്‍

ഗര്‍ഭാവസ്ഥയിലെ സശയങ്ങള്‍

പല ദമ്പതികള്‍ക്കും ഗര്‍ഭധാരണത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചും നിരവധി സംശയങ്ങള്‍ ഉണ്ടാവാം. പലര്‍ക്കും ഇത്തരത്തിലുള്ള സംശയങ്ങള്‍ കൃത്യമായ പ്രാധാന്യം കൊടുത്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും.

പ്രായം

പ്രായം

നിങ്ങള്‍ മുപ്പതിനോടടുക്കുന്തോറും നിങ്ങളിലെ ഗര്‍ഭധാരണ സാധ്യത കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ഇത് പ്രതികൂലമായി ബാധിക്കും.

English summary

What Are the Chances Of Getting Pregnant During Periods

Are you confused about the possibility or chances of getting pregnant on your period? Can you get pregnant before/after your periods? Learn more.
X
Desktop Bottom Promotion