For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിടുക്കനായ കുഞ്ഞിനെ വേണമെങ്കില്‍ ഇതൊക്കെ

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് സഹായിക്കും ഭക്ഷണങ്ങള്‍ നോക്കാം.

|

ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കണം എന്ന് തന്നെയായിരിക്കും ഏതൊരച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടതും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യമാണ്. ആരോഗ്യമുള്ള ഗര്‍ഭപാത്രത്തിലാണ് ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കുന്നത്.

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനായി സ്ത്രീകള്‍ നിര്‍ബന്ധമായും കഴിയ്‌ക്കേണ്ട ചില വസ്തുക്കളുണ്ട്. നമ്മുടെ ആഹാര ശീലത്തില്‍ അല്‍പം വ്യത്യാസം വരുത്തിയാല്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. അതിനായി ചെയ്യേണ്ട അല്ലെങ്കില്‍ ശീലമാക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. സിസേറിയനിലെ പ്രധാന പ്രശ്‌നം അറിയുമോ?

നാരങ്ങ നീര്

നാരങ്ങ നീര്

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് നാരങ്ങ. മാത്രമല്ല വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നാരങ്ങ പലപ്പോഴും സൂപ്പര്‍ ഫുഡ് ആവുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഗര്‍ഭാശയ സംബന്ധമായുണ്ടാകുന്ന മുഴകള്‍ ഇല്ലാതാക്കാനും നാരങ്ങ സഹായിക്കും.

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്‌സ്. വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നങ്ങളേയും ഗര്‍ഭാശയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാനും സഹായിക്കുന്നു.

മത്സ്യം

മത്സ്യം

അയല, മത്തി, നെയ്മീന്‍ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ്. ഇത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധ പോലുള്ള പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. സ്ഥിരമായി ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഗര്‍ഭാശയ ക്യാന്‍സറിനേയും ഗര്‍ഭാശയ മുഴകളേയും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി കഴിയ്ക്കുന്നത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് സാധാരണ ഗതിയില്‍ ആക്കും. മാത്രമല്ല ഹോര്‍മോണ്‍ ഉത്പാദനത്തിനും ഇത് സഹായിക്കുന്നതാണ്. ഇത് ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും സ്ത്രീകള്‍ ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യവും വിറ്റാമിനുകളും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കുട്ടിക്കാലത്ത് പലരും കഴിച്ചിട്ടുണ്ടാകും. മലബന്ധം ഇല്ലാതാക്കാനും വയറ് ക്ലീനാവാനും വളരെ നല്ലതാണ് ആവണക്കെണ്ണ. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കുകയും ചെയ്യുന്നു.

English summary

Top seven Foods To Eat For A Healthy Uterus

Uterus is female reproductive organ which holds the fetus. It is very essential to eat right food for healthy uterus. Here are the top seven foods mentioned for you to know.
Story first published: Tuesday, March 21, 2017, 12:17 [IST]
X
Desktop Bottom Promotion