For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ദഹനപ്രശ്‌നം; ഉലുവയെന്ന ഒറ്റമൂലി

എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് ഗര്‍ഭകാലത്തെ ഈ പ്രശ്‌നത്തിന് പരിഹാരം

|

ഗര്‍ഭകാലത്ത് ആരോഗ്യത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമാക്കരുത്. കാരണം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഭക്ഷണ കാര്യത്തിലായാലും ആരോഗ്യ കാര്യത്തിലായാസും ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യം തന്നെയാണ്. പലപ്പോഴും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവാം.

<strong>പ്രസവശേഷം വണ്ണം കുറക്കാന്‍ കുഞ്ഞിനൊപ്പം വ്യായാമം</strong>പ്രസവശേഷം വണ്ണം കുറക്കാന്‍ കുഞ്ഞിനൊപ്പം വ്യായാമം

ഇത്തരം പ്രശ്‌നങ്ങളെയും ഒരിക്കലും നിസ്സാരവല്‍ക്കരിക്കരുത്. ഇത് പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. വയറു വീര്‍ക്കുന്നതും നെഞ്ചെരിച്ചിലും വയറിനുണ്ടാകുന്ന അസ്വസ്ഥകളും എല്ലാം ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. എങ്ങനെയൊക്കെ ഇതിന് പരിഹാരം കാണാം എന്ന് നോക്കാം.

ജലാംശമുള്ള ഭക്ഷണത്തിന്റെ ഉപയോഗം

ജലാംശമുള്ള ഭക്ഷണത്തിന്റെ ഉപയോഗം

ശരീരത്തില്‍ ഒരിക്കലും നിര്‍ജ്ജലീകരണം നടക്കാനുള്ള അവസ്ഥ ഉണ്ടാക്കരുത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് കൊണ്ട് എഴുന്നേല്‍ക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും. മാത്രമല്ല പഴങ്ങള്‍ ധാരാളം കഴിക്കുക. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കും.

ഭക്ഷണം കുറച്ച് കുറച്ചായി കഴിക്കുക

ഭക്ഷണം കുറച്ച് കുറച്ചായി കഴിക്കുക

ഭക്ഷണം കഴിക്കുന്ന കാര്യത്തിലും മിതത്വം പാലിക്കുക. കുറച്ച് കുറച്ചായി മാത്രം ഭക്ഷണം കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്താതെ ഇടവേളകളിട്ട് അതേ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലാതെ ഒറ്റയടിക്ക് എല്ലാ ഭക്ഷണവും കൂടി കഴിക്കരുത്.

 പതുക്കെ കഴിക്കുക

പതുക്കെ കഴിക്കുക

പതുക്കെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തിന് സഹായിക്കും. വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയത്തിനകത്ത് ഗ്യാസ് നിറയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഭക്ഷണം പതുക്കെ കഴിക്കാന്‍ ശ്രദ്ധിക്കുക.

 ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കാരറ്റ്, ഓട്‌സ്, ആപ്പിള്‍ തുടങ്ങിയവയെല്ലാം ധാരാളം കഴിക്കണം ഗര്‍ഭിണികള്‍. ഇത് ഗര്‍ഭകാല അസ്വസ്ഥതകളെ കുറക്കുകയും ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തു കോരിയ ഭക്ഷണങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് വയറു വീര്‍ക്കുന്നതിന് ഉത്തമ പരിഹാരമാണ്. എണ്ണയില്‍ പാകം ചെയ്തവ ദഹനം വളരെ പതുക്കെയാക്കുന്നതിന് കാരണമാകുന്നു.

സമ്മര്‍ദ്ദം ഇല്ലാതിരിക്കുക

സമ്മര്‍ദ്ദം ഇല്ലാതിരിക്കുക

മാനസികമായും ശാരീരികമായും യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദത്തിനും അടിമപ്പെടാതിരിക്കുക. അത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ രണ്ടോ മൂന്നോ തവണ ദീര്‍ഘനിശ്വാസം എടുക്കുക.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഗര്‍ഭകാലത്ത് ചെയ്യാന്‍ കഴിയുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. ഇവ നിര്‍ബന്ധമായും ചെയ്യാന്‍ ശ്രമിക്കാം. അല്ലാത്ത പക്ഷം അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുക.

 കയ്പ്പുള്ള ഭക്ഷണങ്ങള്‍

കയ്പ്പുള്ള ഭക്ഷണങ്ങള്‍

കയ്പ്പ് ആര്‍ക്കും ഇഷ്ടമല്ല. എന്നാലും ഇടക്കിടക്ക് കയ്പ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കണം. ഇത് ദഹനത്തെ സുഗമമാക്കുകയും വയറിലുണ്ടാകുന്ന പല അസ്വസ്ഥതകളും കുറക്കുകയും ചെയ്യുന്നു.

ഉലുവയെന്ന ഒറ്റമൂലി

ഉലുവയെന്ന ഒറ്റമൂലി

ഗര്‍ഭകാലത്തുണ്ടാകുന്ന ഇത്തരം ദഹനപ്രശ്‌നങ്ങളെ നേരിടാന്‍ ഏറ്റവും നല്ല ഒറ്റമൂലിയാണ് ഉലുവ. ഒരു കൈ നിറയം ഉലുവ കുതിര്‍ത്ത് പിറ്റേ ദിവസം രാവിലെ ഈ വെള്ളം കുടിക്കാം. ഇത് ഗര്‍ഭകാലത്തെ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതാണ്.

English summary

Top nine Remedies For Bloating During Pregnancy

Are you feeling bloated or digestion problem during pregnancy? Here's an article with top remedies for controlling bloating during your pregnancy. Just read on.
Story first published: Friday, June 23, 2017, 13:27 [IST]
X
Desktop Bottom Promotion