ഗര്‍ഭിണികളുടെ ഛര്‍ദ്ദിക്ക് നിമിഷ പരിഹാരം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി സാധാരണമാണ്. എന്നാല്‍ ചിലരില്‍ ഗര്‍ഭകാല പ്രശ്‌നങ്ങള്‍ അതിഭീകരമായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഡോക്ടറെ സമീപിക്കുമ്പോള്‍ ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്നത് ക്ഷീണവും തളര്‍ച്ചയും തന്നെയാണ്.

കൂടുതല്‍ വായനക്ക്; 6 ബദാം വെള്ളത്തിലിട്ട് എന്നും കഴിക്കാം

എന്നാല്‍ ഇനി ഗര്‍ഭിണികളിലെ മോണിംഗ് സിക്‌നെസ്സ് ഇല്ലാതാക്കാം. അതിനായി ചില ഒറ്റമൂലികള്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭിണികളിലെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള ഒറ്റമൂലികള്‍ എന്ന് നോക്കാം.

ഇളനീര്‍

ഇളനീര്‍

ഗര്‍ഭിണികള്‍ ഇളനീര്‍ കുടിയ്ക്കാന്‍ പാടില്ലെന്നും കുടിയ്ക്കാമെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഗര്‍ഭകാല ഛര്‍ദ്ദി മാറാന്‍ ഏറ്റവും അനുയോജ്യമാണ് ഇളനീര്‍ എന്നതാണ് സത്യം.

വ്യത്യസ്ത പഴങ്ങള്‍ കൊണ്ട് ജ്യൂസ്

വ്യത്യസ്ത പഴങ്ങള്‍ കൊണ്ട് ജ്യൂസ്

പലപ്പോഴും ഗര്‍ഭകാലത്ത് പാലിന്റെ മണം ഗര്‍ഭിണികള്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പഴങ്ങള്‍ മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീയും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് രാവിലെ തന്നെയുണ്ടാകുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ ഇല്ലാതാക്കും.

 ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളവും ഛര്‍ദ്ദിക്ക് നല്ലൊരു പ്രതിരോധമാണ്. അല്‍പം ഇഞ്ചി ചതച്ച് ആ വെള്ളം അല്‍പം അല്‍പമായി കുടിയ്ക്കുന്നതാണ് നല്ലത്.

 നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ ഏത് തരത്തിലുള്ള ഛര്‍ദ്ദിയേയും ഇല്ലാതാക്കും. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദി അല്‍പം പ്രത്യേകതയുള്ളതാണല്ലോ. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു.

കട്ടിയേറിയ പാനീയങ്ങള്‍

കട്ടിയേറിയ പാനീയങ്ങള്‍

കട്ടിയേറിയ പഴച്ചാറുകള്‍ കഴിയ്ക്കുന്നതും നല്ലതാണ്. കാരണം ഗര്‍ഭ കാലങ്ങളില്‍ ഭക്ഷണത്തോട് താല്‍പ്പര്യം പൊതുവേ കുറവായിരിക്കും. അതുകൊണ്ട് തന്നെ കട്ടിയേറിയ തരത്തിലുള്ള പഴച്ചാറുകള്‍ കഴിയ്ക്കാവുന്നതാണ്.

സംഭാരം

സംഭാരം

ശരീരത്തിനും മനസ്സിനുും ഊര്‍ജ്ജം നല്‍കാന്‍ ഇത്രയും പറ്റിയ ഒരു പാനീയം വേറെ ഇല്ലെന്നു തന്നെ പറയാം. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് സംഭാരം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നത്.

ചീര, കാരറ്റ് ജ്യൂസ്

ചീര, കാരറ്റ് ജ്യൂസ്

ഗര്‍ഭകാല പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു പാനീയമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചീര, കാരറ്റ് തുടങ്ങിയവയെല്ലാം ജ്യൂസ് ആക്കി കഴിയ്ക്കാവുന്നതാണ്.

 ഉപ്പിട്ട നാരങ്ങ വെള്ളം

ഉപ്പിട്ട നാരങ്ങ വെള്ളം

നാരങ്ങ മധുരം ചേര്‍ത്ത് മാത്രമല്ല ഉപ്പിട്ട നാരങ്ങ വെള്ളവും ഇത്തരത്തില്‍ ഗര്‍ഭകാല ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കും. എന്നാല്‍ ഇതല്‍പം തണുപ്പിച്ച ശേഷം കഴിയ്ക്കുന്നതാണ് നല്ലത്. ഇതിലാകട്ടെ അല്‍പം കര്‍പ്പൂര തുളസി കൂടെ ചേര്‍ത്താല്‍ മതി.

English summary

Tips for Dealing with Morning Sickness

Got the pregnancy queasies? Try these smart tips from doctors and real moms.
Story first published: Saturday, June 10, 2017, 13:15 [IST]