പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ടിപ്‌സ്

Posted By:
Subscribe to Boldsky

ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ്. ഇത് മാതാപിതാക്കളാകാന്‍ ആഗ്രഹിയ്ക്കുന്നവരുടെ മനസിലുണ്ടാകും. ഏതു കുഞ്ഞാണെങ്കിലും പൊന്നായി വളര്‍ത്തണമെന്നതാണ് ന്യായം. എങ്കിലും ചിലപ്പോള്‍ പെണ്‍കുഞ്ഞ് അല്ലെങ്കില്‍ ആണ്‍കുഞ്ഞ് എന്ന ആഗ്രഹം മനസിലുണ്ടെങ്കില്‍ കുറ്റം പറയാനാകില്ല.

പെണ്‍കുഞ്ഞുണ്ടാകാന്‍, പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിയ്ക്കാന്‍ ചില വഴികള്‍ പറയുന്നു. ഇവ വെറും വിശ്വാസമല്ല, സയന്‍സ് തെളിയിച്ചതുമാണ്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഓവുലേഷന്

ഓവുലേഷന്

ഓവുലേഷന് രണ്ടുമൂന്നു ദിവസം മുന്‍പു ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിലെ പുരുഷക്രോമസോമുകള്‍ ഇത്രയും ദിവസം ജീവനോടെയിരിയ്ക്കില്ല. അതായത് വൈ ക്രോമസോം. അതേ സമയം എക്‌സ് കൂടുതലായി ജീവനോടെയിരിയ്ക്കും.

 മെഷിനറി പൊസിഷന്‍

മെഷിനറി പൊസിഷന്‍

സെക്‌സിലെ മെഷിനറി പൊസിഷന്‍ പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ പെണ്‍കുഞ്ഞിനെങ്കില്‍ അധികം ഡീപ് പൊസിഷനുകള്‍ ഗുണം ചെയ്യില്ല.

കോണ്ടംസ്

കോണ്ടംസ്

ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍ കോണ്ടംസ് ഉപയോഗിച്ചു അടുപ്പിച്ചു സെക്‌സെങ്കില്‍ പെണ്‍കുഞ്ഞിനുള്ള സാധ്യതയേറെയാണ്. ഓവുലേഷന്‍ സമയത്ത് കോണ്ടംസ് ഉപയോഗിയ്ക്കുകയുമരുത്.

അസിഡിക്കാകുന്നത്

അസിഡിക്കാകുന്നത്

സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാകുന്നത് പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പൈനാപ്പിള്‍ പോലെ ശരീരത്തിന്റെ പിഎച്ച് അസിഡിക്കാക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സെക്‌സിനു മുന്‍പായി ഡൗച്ചിംഗ് ചെയ്യുന്നതും സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാക്കാന്‍ കാരണമാകും.

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി

കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി എന്നിവ കഴിയ്ക്കുന്നത് പെണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യതയേറ്റും. 2008ല്‍ ബ്രിട്ടനില്‍ നടത്തിയ പഠനത്തിലാണ് ഇതു തെളിഞ്ഞത്.

ശരീരത്തിലെ ചൂടുള്ള അവസ്ഥ

അതായത് ചൂടുവെള്ളത്തിലെ കുളി, ശരീരം ചൂടാക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങിയവ പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇരുപങ്കാളികള്‍ക്കും.

അടുപ്പിച്ചുള്ള സെക്‌സ്

അടുപ്പിച്ചുള്ള സെക്‌സ്

അടുപ്പിച്ചുള്ള സെക്‌സ്, പ്രത്യേകിച്ച് ഓവുലേഷനടുത്ത ദിവസങ്ങളില്‍ പെണ്‍കുഞ്ഞിനുള്ള സാധ്യതയേറ്റുന്ന ഒന്നാണ്. പെണ്‍ക്രോമസോമുകളെ വഹിയ്ക്കുന്ന ബീജങ്ങള്‍ കൂടുതല്‍ കാലം ജീവിയ്ക്കുന്നതു തന്നെ കാരണം.

Courtesy: Baby Srihan. Array

ഓര്‍ഗാസമില്ലെങ്കില്‍

ഓര്‍ഗാസമില്ലെങ്കില്‍

സെക്‌സ് സമയത്ത് ഓര്‍ഗാസമില്ലെങ്കില്‍ പെണ്‍കുഞ്ഞിന് സാധ്യതയേറും. കാരണം ഒാര്‍ഗാസം ശരീരത്തെ ആല്‍ക്കലൈനാക്കും.

സെനസ്, കോള്‍ഡ് മരുന്നുകള്‍

സെനസ്, കോള്‍ഡ് മരുന്നുകള്‍

സെനസ്, കോള്‍ഡ് മരുന്നുകള്‍ കഴിയ്ക്കാതിരിയ്ക്കുന്നത് പെണ്‍കുഞ്ഞിനുളള സാധ്യതയേറ്റും. സ്ത്രീ ശരീരത്തില്‍ ബീജങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന സെര്‍വിക്കല്‍ മ്യൂകസ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ക്കു കാരണമാകുന്ന ബീജങ്ങള്‍ക്ക് ഈ കട്ടിയുള്ള സ്രവം തുളച്ച് ഉള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പെണ്‍കുഞ്ഞുള്ള ബീജങ്ങള്‍ക്ക് ഇത് എളുപ്പവും. കോള്‍ഡ് മരുന്നുകള്‍ സെര്‍വിക്കല്‍ മ്യൂകസ് കട്ടി കുറയ്ക്കും. ഇത് പെണ്‍കുഞ്ഞിനുള്ള സാധ്യതയും കുറയ്ക്കും.

റൊമാന്റിക്

റൊമാന്റിക്

ശാസ്ത്രീയമായ വിശദീകരണങ്ങള്‍ നല്‍കാനാകില്ലെങ്കിലും റൊമാന്റിക് ബന്ധത്തിലൂടെയുളള കുഞ്ഞ് പെണ്‍കുഞ്ഞാകാനും ആവേശത്തിലൂടെയുള്ളസെക്‌സിലൂടെയുണ്ടാകുന്ന ആണ്‍കുഞ്ഞാകാനും സാധ്യത കൂടുതലെന്നു പറയപ്പെടുന്നു.

ആണ്‍കുഞ്ഞിനുള്ള സാധ്യത

ആണ്‍കുഞ്ഞിനുള്ള സാധ്യത

ഇവയ്ക്കു നേരെ വിപരീതമായ വഴികള്‍ ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നും പൊതുവെ പറയുന്നു.

ഇത്തരം വഴികള്‍

ഇത്തരം വഴികള്‍

ഇവ പൊതുവെ വിശ്വസിപ്പിയ്ക്കപ്പെടുന്നതാണെങ്കിലും ചിലതിനെങ്കിലും ശാസ്ത്രീയ വശങ്ങളുണ്ടെങ്കിലും ഇത്തരം വഴികള്‍ 100 ശതമാനം വിജയമാകുമെന്നും പറയാനാകില്ല.

Read more about: pregnancy
English summary

Tips To Conceive Baby Girl

Tips To Conceive Baby Girl
Subscribe Newsletter