പ്രസവം നേരത്തേയാകുന്നതിന് കാരണം ഇതാണ്‌

Posted By: Lekhaka
Subscribe to Boldsky

പ്രസവത്തീയ്യതിയ്ക്ക് മുന്‍പ് തന്നെ പല സ്ത്രീകളും പ്രസവിക്കാറുണ്ട്. തീയ്യതിയുമായി യാതൊരു സാമ്യവും പലപ്പോഴും ഇതിനുണ്ടാവില്ല. കാരണം അത്രയും നേരത്തെയായിരിക്കും പ്രസവം. എന്താണ് ഇതിനു കാരണം എന്നറിയാമോ? അത് വരെ ചികിത്സിച്ച ഡോക്ടര്‍ പറയുന്ന തീയ്യതി പലപ്പോഴും തെറ്റിപ്പോകുന്നു. ഗര്‍ഭധാരണം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍

പ്രായം ,ഗർഭാശയത്തിന്റെ അപര്യാപ്തതകൾ എന്നിവ പ്രസവത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിലും മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകുന്നവയെ നിയന്ത്രിക്കാനാകും. സ്ത്രീ-പുരുഷനറിയണം പ്രസവവേദനയുടെ രഹസ്യങ്ങള്‍

 ഗർഭത്തിന്റെ അവസാനകാലത്തുള്ള ലൈംഗികബന്ധം

ഗർഭത്തിന്റെ അവസാനകാലത്തുള്ള ലൈംഗികബന്ധം

മെഡിക്കൽ അസോസിയേഷൻ ജേണൽ നടത്തിയ പഠനത്തിൽ പരാമർശിക്കുന്നത് ഗർഭത്തിന്റെ അവസാനകാലത്തുള്ള ലൈംഗികബന്ധം ചില പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് .ഇത് ഇടുപ്പ് ഭാഗത്തു വീക്കവും ,പ്ലാസന്റയിൽ രക്തസ്രാവവും ഉണ്ടാക്കും .

 മുലക്കണ്ണിനെ ഉദ്ദീപിപ്പിക്കുക

മുലക്കണ്ണിനെ ഉദ്ദീപിപ്പിക്കുക

റീപ്രൊഡക്ടിവ് മെഡിസിൻ എന്ന ജേണലിൽ പറയുന്നത് മുലക്കണ്ണിനെ ഉദ്ദീപിപ്പിക്കുന്നത് ഓക്സിറ്റോസിൻ ശരീരത്തിൽ കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാകും .അത് സങ്കോചത്തിന് കാരണമാകും .

 കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ

കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ

പതിവായുള്ള വ്യായാമം ഗർഭകാലത്തെ പ്രമേഹം തുടങ്ങി സങ്കീർണ്ണാവസ്ഥകളെ ലഘൂകരിക്കുന്നു .എന്നാൽ വ്യായാമം കൂടുതലാകുന്നത് അപകടമാണ് .കഠിനമായ വ്യായാമം വയറിൽ കൂടുതൽ മർദ്ദം ചെലുത്തുകയും പ്രസവം നേരത്തെയാകുകയും ചെയ്യും .

പാദം മസ്സാജ് ചെയ്യുന്നത്

പാദം മസ്സാജ് ചെയ്യുന്നത്

പാദം തിരുമുന്നത് ഗർഭാശയം ചുരുങ്ങാൻ കാരണമാകും .പ്രാക്റ്റിസിങ് മിഡ്‌വൈഫ്‌ എന്ന ജേണലിൽ പറയുന്നത് അക്യൂപ്രഷർ പോയിന്റ് നമ്മുടെ കാലിലും ,പാദത്തിലുമെല്ലാമുണ്ട് .ഇതിൽ മർദ്ദം കൊടുക്കുന്നത് പ്രസവം നേരത്തേയാകാൻ കാരണമാകും .

വായിലെ വൃത്തിയില്ലായ്മ

വായിലെ വൃത്തിയില്ലായ്മ

പഠനങ്ങൾ പറയുന്നത് ശരീരം ഹോർമോൺ പുറന്തള്ളുന്നതുപോലെ ,ഗർഭസമയത്തു വായിലും അതുപോലുള്ളവ പുറത്തുവരുന്നു .അതിനാൽ അണുബാധ ,മോണയിലെ രക്തസ്രാവം ,വായിലെ പുണ്ണ് ഇവ ഏതും മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകാം .

English summary

things you do that can lead to early labour

There are certain things that you do (albeit unknowingly) that can increase your risk of preterm labour by manifold.
Story first published: Thursday, March 16, 2017, 12:15 [IST]
Subscribe Newsletter