For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

|

ഗര്‍ഭധാരണം പലരിലും ബുദ്ധിമുട്ടേറിയ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.10 ദമ്പതികളില്‍ ഒരാള്‍ക്ക് വീതം ഗര്‍ഭധാരണ ശേഷി ഇല്ല. പലപ്പോഴും മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് ഗര്‍ഭധാരണ സാധ്യതയ്ക്ക് പ്രശ്‌നം സൃഷ്ടിയ്ക്കുന്നത്. ഗര്‍ഭാരംഭത്തിലറിയാം അബോര്‍ഷനാകുമോ ഇല്ലയോ എന്ന്

ഓവുലേഷനും പ്രജനന പ്രക്രിയയും കൃത്യമായിരിക്കണം. എന്നാല്‍ ഇത് കൃത്യമാക്കാന്‍ ഭക്ഷണമാണ് ഏറ്റവും നല്ല വഴി എന്ന് പലര്‍ക്കും അറിയില്ല. ശരിയായ ഭക്ഷണക്രമം ഉണ്ടെങ്കില്‍ തന്നെ ഒരിക്കലും ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതായി വരില്ല. വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്‌

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. ഗോതമ്പും പച്ചക്കറിയും പഴങ്ങളും എല്ലാം കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ്. അതുപോലെ തന്നെ ബര്‍ഗറിലും മറ്റും കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും ഇതിലുള്ള പഞ്ചസാരയുടെ അളവ് പലപ്പോഴും ഇന്‍സുലിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാക്കുന്നു. ഇത് ഓവുലേഷനെ ബാധിയ്ക്കുന്നു.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍ ധാരാളമായി കഴിയ്ക്കാം. ഇതിലെ ഫാറ്റി ആസിഡും എന്‍സൈമുകളും എല്ലാം പ്രജനന ശേഷി വര്‍ദ്ധിപ്പിക്കുന്നു.

 ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കാം. ഇത് അണ്ഡവാഹിന്ക്കുഴലിലെ ചെറിയ പ്രശ്‌നങ്ങളെ വരെ പരിഹരിയ്ക്കുന്നു.

 പഴങ്ങള്‍

പഴങ്ങള്‍

കോശങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിയ്ക്കാന്‍ പഴങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ചെറിയും ആപ്പിളുമാണ് ഏറ്റവും കൂടുതലായി കഴിയ്‌ക്കേണ്ട പഴങ്ങള്‍.

 മുട്ട

മുട്ട

മുട്ടയാണ് മറ്റൊന്ന്. വിറ്റാമിന്‍, കാല്‍സ്യം എന്നിങ്ങനെ ധാരാളം പോഷകങ്ങള്‍ ശരീരത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കും.

 നട്‌സ്

നട്‌സ്

നട്‌സ് ധാരാളം കഴിയ്ക്കുന്നതും ശീലമാക്കാം. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ എന്നിവയെല്ലാം പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നു.

 കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് ഇതെല്ലാം. മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള സിങ്ക് ഓവുലേഷനും പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു.

English summary

Foods to Eat Now if You Want to Get Pregnant

Trying to get pregnant? Maybe you should consider a date night to the grocery store. Foods to Eat Now if You Want to Get Pregnant.
Story first published: Tuesday, March 14, 2017, 16:53 [IST]
X
Desktop Bottom Promotion