For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ മരണവീട്ടില്‍ പോവരുത്, കാരണം

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ചിട്ടകളിലൂടെയായിരിക്കും ഓരോ സ്ത്രീയും ജീവിക്കുന്നത്

|

ഗര്‍ഭം ധരിച്ച് കഴിഞ്ഞാല്‍ പിന്നെ കൃത്യമായ ചിട്ടയും ജീവിത രീതിയും എല്ലാം പിന്തുടരുന്നവരാണ് പല സ്ത്രീകളും. എന്നാല്‍ പലപ്പോഴും ഇവിടെയെല്ലാം പലരും സ്വീകരിക്കുന്നത് മുത്തശ്ശിമാര്‍ പറയുന്ന കാര്യങ്ങളാണ്. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന് പറുന്ന മുത്തശ്ശിമാര്‍ ഉണ്ടാവും.

പ്രസവിക്കുമ്പോള്‍ ഡോക്ടര്‍ പോലും പറയില്ല ഈ രഹസ്യംപ്രസവിക്കുമ്പോള്‍ ഡോക്ടര്‍ പോലും പറയില്ല ഈ രഹസ്യം

എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മുത്തശ്ശിമാരും പഴമക്കാരും വിലക്ക് തീര്‍ക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മുടെ നാട്ടിന്‍പുറത്തെ ഗര്‍ഭിണികള്‍ക്ക് അനുഭവിച്ച് ശീലമുണ്ടായിരിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

 പപ്പായ കഴിക്കരുത്

പപ്പായ കഴിക്കരുത്

ഗര്‍ഭിണിയായെന്ന് അറിയുന്ന നിമിഷം തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. അവിടെയാണ് പപ്പായ കഴിക്കരുതെന്ന് മുത്തശ്ശി പറയുന്നത്. പപ്പായ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല എന്ന് അവര്‍ തീരുമാനിക്കുന്നു. എന്നാല്‍ പഴുത്ത പപ്പായ കഴിക്കുമ്പോള്‍ അത് ഓക്‌സിടോസിനും പ്രോസ്റ്റാഗ്ലാന്റിനും വര്‍ദ്ധിപ്പിക്കുന്നു. ഇത് നേരത്തേയുള്ള പ്രസവത്തിനോ അല്ലെങ്കില്‍ അബോര്‍ഷനോ കാരണമാകുന്നു.

 സംസ്‌കാര ചടങ്ങുകള്‍ ഒഴിവാക്കുക

സംസ്‌കാര ചടങ്ങുകള്‍ ഒഴിവാക്കുക

മരണ വീട്ടില്‍ പോവുന്നതിനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനും പലപ്പോഴും ഗര്‍ഭിണികള്‍ക്ക് വിലക്കുണ്ട്. ഇതിന് പഴമക്കാര്‍ പറയുന്ന കാരണം എന്ന് പറയുന്നത് ദുഷ്ട ശക്തികള്‍ ഗര്‍ഭിണികളില്‍ ആവേശിക്കും എന്നതാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയ വിശദീകരണം ഉണ്ട്. രോഗം പിടിച്ചോ വയസ്സായോ മരണപ്പെട്ടതാണെങ്കില്‍ അത്തരം അന്തരീക്ഷത്തില്‍ ധാരാളം ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത് പെട്ടെന്ന് തന്നെ ഗര്‍ഭിണികളില്‍ കയറിക്കൂടുന്നു. ഇത് പിന്നീട് ആരോഗ്യപരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

 ഒറ്റക്ക് യാത്ര ചെയ്യരുത്

ഒറ്റക്ക് യാത്ര ചെയ്യരുത്

ഗര്‍ഭിണികള്‍ ഒരിക്കലും ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് പഴമക്കാര്‍ പറയുന്നു. കാരണം പെട്ടെന്നെന്തെങ്കിലും അസ്വസ്ഥതകളോ മറ്റോ വന്നാല്‍ സഹായിക്കാന്‍ ആരുമില്ലാത്തത് പലപ്പോവും ഗര്‍ഭിണികളെ ബാധിക്കുന്നു.

സന്തോഷമായിട്ടിരിക്കുക

സന്തോഷമായിട്ടിരിക്കുക

ഗര്‍ഭകാലം എപ്പോഴും സന്തോഷപ്രദമായിരിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷകരമായ ചിന്തകളും കാര്യങ്ങളുമായിരിക്കണം വേണ്ടത് എന്നാണ് ഗര്‍ഭിണികളോട് പഴമക്കാര്‍ പറയുന്നത്. ഗര്‍ഭിണിയുടെ മൂഡ് മാറ്റം ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഇത്.

 വൈകുന്നേരങ്ങളില്‍ പുറത്ത് പോവരുത്

വൈകുന്നേരങ്ങളില്‍ പുറത്ത് പോവരുത്

ഒരിക്കലും സന്ധ്യാസമയത്ത് പുറത്ത് പോവുന്നതിനും വിലക്കുണ്ടാവും. സന്ധ്യാസമയത്ത് പുറത്ത് പോവുന്നത് നല്ലതല്ലെന്നും ബാധ കൂടാനും മറ്റും കാരണമാകും എന്നാണ് വിശ്വാസം. എന്നാല്‍ ഇരുട്ടത്ത് പുറത്ത് പോവുമ്പോള്‍ എവിടെയെങ്കിലും തട്ടി വീണ് പ്രശ്‌നമാവും എന്നുള്ളത് കൊണ്ടാണ് സന്ധ്യ കഴിഞ്ഞാല്‍ പുറത്ത് പോവരുതെന്ന് പറയുന്നത്.

പ്രസവശേഷം പുറത്ത് പോവുമ്പോള്‍

പ്രസവശേഷം പുറത്ത് പോവുമ്പോള്‍

പ്രസവശേഷമാണെങ്കില്‍ പോലും കുറച്ച് ദിവസങ്ങള്‍ക്ക് പുറത്ത് പോവാന്‍ സ്ത്രീകളെ അനുവദിക്കില്ല. പ്രസവശേഷം പല സ്ത്രീകളും അല്‍പം ഉത്കണ്ഠാകുലരായിരിക്കും. ഇത് മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും പ്രതികൂലമായാണ് ബാധിക്കുക. അതുകൊണ്ട് തന്നെയാണ് അല്‍പം റിലാക്‌സ് ആയതിനു ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ കഴിഞ്ഞതിനു ശേഷവും പുറത്ത് പോയാല്‍ മതി എന്ന് പറയുന്നത്.

 ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്

ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്

ഗര്‍ഭിണികള്‍ ഒരിക്കലും ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്. ഇത് കുട്ടിക്ക് അംഗഭംഗം ഉണ്ടാക്കും എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഗ്രഹണസമയത്ത് പുറത്തിറങ്ങിയാല്‍ അതി ശക്തമായ രശ്മികള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

English summary

Superstitious Pregnancy Myths and Facts

We have explained in detail about common pregnancy myths and facts.
Story first published: Friday, September 15, 2017, 17:06 [IST]
X
Desktop Bottom Promotion