ഗര്‍ഭകാലത്തെ പല്ല് വേദന നിസ്സാരമല്ല, സൂചനകളാണ്

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യവും ഭക്ഷണവും ഒരുപോലെ ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഓരോ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് നിങ്ങളെ മാത്രമല്ല കുഞ്ഞിനേയും എത്രത്തോളം ബാധിക്കും എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പല്ലിന്റെ കാര്യത്തിലും ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ ശ്രദ്ധിക്കണം. കാരണം ധാരാളം നാഡികളും സിരകളും ധമനികളും എല്ലാം അടങ്ങുന്നത് തന്നെയാണ് പല്ലും.

കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തസംരക്ഷണം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഗുരുതരമായ മോണ രോഗങ്ങള്‍ പലപ്പോഴും കുഞ്ഞിന്റെ മാസം തികയാതെയുള്ള പ്രസവത്തിന് വരെ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നല്‍കുന്ന അത്രത്തോളം പ്രാധാന്യം തന്നെ ദന്തസംരക്ഷണത്തിനും ഗര്‍ഭിണികള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. മോണരോഗങ്ങളും മറ്റും വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ വരെ കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

പ്രസവശേഷം തൂങ്ങിയ ചര്‍മ്മത്തിന് മുറുക്കം ഒരാഴ്ച

മോണരോഗം നിങ്ങളിലുണ്ടെങ്കില്‍ രോഗാണുക്കള്‍ രക്തത്തില്‍ കലരുകയും അവ പുറപ്പെടുവിക്കുന്ന എന്‍ഡോടോക്‌സിനുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുകയും കുഞ്ഞിന് ഇത്തരത്തിലുള്ള ദന്തസംരക്ഷണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പല്ലിലുണ്ടാവുന്ന ഓരോ മാറ്റങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും പ്രശ്‌നമുണ്ടാക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

പിരിയോഡോനിക്‌സ്

പിരിയോഡോനിക്‌സ്

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് പിരിയോഡോനിക്‌സ്. ഇതിന്റെ ഫലമായി മോണകളില്‍ നിന്ന് രക്തം വരലും ഉയര്‍ന്ന അളവില്‍ പനിയും ആണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തില്‍ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

 പ്രഗ്നന്‍സി ട്യൂമര്‍

പ്രഗ്നന്‍സി ട്യൂമര്‍

ട്യൂമര്‍ എന്ന് പറയുന്നത് ഒരിക്കലും ക്യാന്‍സര്‍ അല്ല. പല്ലില്‍ കൂടുതല്‍ കറ അടിഞ്ഞിരുന്ന് ഉണ്ടാവുന്നതാണ് പ്രഗ്നന്‍സി ട്യൂമര്‍. പ്രസവശേഷം ഇത് സര്‍ജറി വഴിയോ അല്ലാതേയോ നീക്കം ചെയ്യാവുന്നതാണ്. എന്നാല്‍ ഇതൊരിക്കലും ആരോഗ്യത്തിന് ഭീഷണിയാവുന്ന ട്യൂമര്‍ അല്ല എന്ന് മനസ്സിലാക്കണം.

 മോണപഴുപ്പ്

മോണപഴുപ്പ്

പല്ല് തേക്കുമ്പോള്‍ മോണ ചുവന്ന നിറത്തില്‍ കാണപ്പെടുകയോ വീക്കം ഉള്ളത് പോലെ തോന്നുകയോ ചെയ്യുന്നുണ്ടോ എങ്കില്‍ നിങ്ങളില്‍ മോണപഴുപ്പ് ഉണ്ടെന്ന് അറിഞ്ഞോളൂ. ഇത് ഗര്‍ഭകാലത്തെ വളരെ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ദന്തഡോക്ടറെ കാണുമ്പോള്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് ആദ്യമേ പറയേണ്ടത് അത്യാവശ്യമാണ്.

പല്ല് നഷ്ടപ്പെടുന്നത്

പല്ല് നഷ്ടപ്പെടുന്നത്

ഉയര്‍ന്ന അളവില്‍ മരുന്നുകളും മറ്റ് കെമിക്കലുകളും കഴിക്കുമ്പോള്‍ അത് ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ തകരാറുകളും ഉണ്ടാക്കുന്നു. ഇത് ടിഷ്യൂകളേയും എല്ലിനേയും പല്ലിനേയും എല്ലാം വളരെ ദോഷകരമായാണ് ബാധിക്കുന്നത്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നിങ്ങള്‍ ചികിത്സ തേടുക.

പല്ല് ദ്രവിക്കുന്നത്

പല്ല് ദ്രവിക്കുന്നത്

പല്ല് ദ്രവിക്കുന്നതാണ് മറ്റൊന്ന്. ഗര്‍ഭകാലത്ത് പതിവിലും കൂടുതല്‍ ആസിഡ് ഉണ്ടാവുന്നു. ഇത് വായിലാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും. പല്ലിനെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഒരു ആവരണം എന്ന് പറയുന്നത് ഇനാമല്‍ ആണ്. നിങ്ങള്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മോണിംഗ്‌സിക്‌നെസ് കൂടുതലാണെങ്കില്‍ ആസിഡ് ഉത്പാദനം കൂടുതലാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഇത് പല്ല് ദ്രവിക്കാന്‍ കാരണമാകുന്നു.

 പല്ല് കൊഴിയുന്നത്

പല്ല് കൊഴിയുന്നത്

പല്ല് കൊഴിയുന്നതാണ് മറ്റൊന്ന്. ഇത് ഗര്‍ഭകാലത്ത് സംഭവിക്കുന്നതിന്റെ പ്രധാന കാരണം മോണകളിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്. മോണരോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാവുമ്പോള്‍ അത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് വഴി പലപ്പോഴും പല്ല് കൊഴിയുന്നതിന് കാരണമാവാറുണ്ട്.

പല്ലും വായും സൂക്ഷിക്കാന്‍

പല്ലും വായും സൂക്ഷിക്കാന്‍

പല്ലും വായും വൃത്തിയായി സൂക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭകാലത്ത് ശീലമാക്കിയാല്‍ ഒരിക്കലും പിന്നെ ദന്തസംരക്ഷണത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരില്ല. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.

രണ്ട് നേരം ബ്രഷ് ചെയ്യുക

രണ്ട് നേരം ബ്രഷ് ചെയ്യുക

രണ്ട് നേരവും ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ഇത് പല്ലിലും മോണയിലും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭകാലത്ത് ഒരിക്കലും ഹാര്‍ഡ് ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കരുത്. സോഫ്റ്റ് ബ്രഷ് വേണം ഉപയോഗിച്ച് പല്ല് തേക്കാന്‍.

മോണിംഗ് സിക്‌നെസ്സിനു ശേഷം

മോണിംഗ് സിക്‌നെസ്സിനു ശേഷം

ഗര്‍ഭിണികളില്‍ സാധാരണ കണ്ട് വരുന്ന ഒരു അവസ്ഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശേഷം വായും പല്ലും വൃത്തിയായി കഴുകണം. ആവശ്യമെങ്കില്‍ ബ്രഷ് ചെയ്യുന്നതിനും തെറ്റില്ല.

മധുരം കുറക്കുക

മധുരം കുറക്കുക

മധുരം കഴിക്കുന്ന കാര്യത്തില്‍ അല്‍പം നിയന്ത്രണം വെക്കുന്നത് നല്ലതാണ്. ഇത് പല്ലിന്റെ കറയെ ഇല്ലാതാക്കുകയും പല്ലിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് മധുരം പരമാവധി കുറക്കാന്‍ ശ്രമിക്കുക.

ഡോക്ടറെ കാണാന്‍

ഡോക്ടറെ കാണാന്‍

മൂന്ന് മാസത്തില്‍ ഒരു തവണയെങ്കിലും ദന്തഡോക്ടറേയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.

English summary

Shocking truths about toothache during pregnancy

Some of the common complaints one hears of during pregnancy are given below
Story first published: Monday, December 18, 2017, 14:40 [IST]