അമ്മ കുങ്കുമപ്പൂ കഴിച്ചാല്‍ കുഞ്ഞിന് നിറമില്ല

Subscribe to Boldsky

ഗര്‍ഭിണികള്‍ കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ബുദ്ധിക്കുമെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ കഴിക്കാറുണ്ട്. എന്നാല്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് കൊണ്ട് ഇത്തരം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടോ എന്ന കാര്യം ഇപ്പോഴും സംശയത്തില്‍ തുടരുന്ന ഒന്നാണ്. ഏറ്റവും വിലപിടിപ്പുള്ള ഒന്നാണ് കുങ്കുമപ്പൂവ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാല്‍ കഴിക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

പല തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും കുങ്കുമപ്പൂവിന്റെ സാന്നിധ്യം ഉണ്ട്. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു. ഗര്‍ഭകാലത്ത് അമ്മ ഇത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നിറം വര്‍ദ്ധിപ്പിക്കും എന്നൊരു കാര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതാണ് അറിയേണ്ടത്. പണ്ട് കാലം മുതല്‍ തന്നെ കുങ്കുമപ്പൂ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ് ന്നൈാരു ചിന്തയുണ്ട്. ഗര്‍ഭിണിയാവുമ്പോള്‍ തന്നെ വീട്ടുകാരും അമ്മമാരും കുങ്കുമപ്പൂവിനായി നെട്ടോട്ടമോടുന്ന കാഴ്ച സ്ഥിരമാണ്.

ആണോ പെണ്ണോ, അമ്മയുടെ ആരോഗ്യമനുസരിച്ച്

എന്നാല്‍ കുങ്കുമപ്പൂ ഒരിക്കലും നിറം വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിറം വര്‍ദ്ധിക്കുക എന്നത് മാത്രമല്ല കുങ്കുമപ്പൂവിന്റെ ഗുണം ഇതല്ലാതെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഇതിനുണ്ട്. ഇത്തരം ഗുണങ്ങള്‍ മുന്നില്‍ കണ്ടാണ് പലരും കുങ്കുമപ്പൂ കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ക്കാണ് പ്രാധാന്യം കൂടുതല്‍ നല്‍കേണ്ടത്. കുങ്കുമപ്പൂവിന് നല്‍കുന്ന പ്രാധാന്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പല ആരോഗ്യ ഗുണങ്ങളും ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും കുങ്കുമപ്പൂവിലൂടെ ലഭിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും കുങ്കുമപ്പൂ സഹായിക്കുന്നു. കുങ്കുമപ്പൂ നല്ലതോ ചീത്തയോ എന്നും അതിന്റെ ആരോഗ്യ ഗുണങ്ങളും പാര്‍ശ്വഫലങ്ങളും എന്തൊക്കെയെന്നും നമുക്ക് നോക്കാം. നിറം വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഗര്‍ഭകാലത്ത് കുങ്കുമപ്പൂ ഉപയോഗിക്കാം എന്ന് നോക്കാം.

മൂഡ് മാറ്റത്തെ വിട്ടേക്കൂ

മൂഡ് മാറ്റത്തെ വിട്ടേക്കൂ

ഗര്‍ഭകാലത്ത് പല തരത്തിലാണ് മൂഡ് മാറ്റം ഉണ്ടാവുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂവില്‍ ഉള്ള ആന്റി ഡിപ്രസന്റ് ഘടകമാണ് നിങ്ങളുടെ മൂഡിനെ നല്ലതാക്കാന്‍ സഹായിക്കുന്നത്. നിങ്ങള്‍ സന്തോഷത്തോടെ ഇരിക്കുമ്പോള്‍ അത് നിങ്ങളുടെ മനസ്സിലും ശരീരത്തിലും മുഖത്തും കാണപ്പെടുന്നു. ഇത് തന്നെയാണ് നിങ്ങളിലെ സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുങ്കുമപ്പൂ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമില്ല

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമില്ല

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും രക്തസമ്മര്‍ദ്ദത്തിന്റെ തോത് വളരെ കൂടുതലായിരിക്കും. അപൂര്‍വ്വമായി ചിലരില്‍ കുറവായിരിക്കും. എന്നാല്‍ ഇത് കൃത്യമാക്കാനും യാതൊരു പ്രതിസന്ധികളുമില്ലാതെ പ്രസവം നടക്കാനും സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇതിലുള്ള പൊട്ടാസ്യം ആണ് രക്തസമ്മര്‍ദ്ദം കൃത്യമായ അളവിലാക്കാന്‍ സഹായിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായതിനാല്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും കുങ്കുമപ്പൂ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നില്ല.

മോണിംഗ് സിക്‌നെസ് ഇല്ലാതെ

മോണിംഗ് സിക്‌നെസ് ഇല്ലാതെ

ഗര്‍ഭിണികളുടെ പേടി സ്വപ്‌നമാണ് രാവിലെയുള്ള ഛര്‍ദ്ദിയും തലചുറ്റലും മറ്റ് അസ്വസ്ഥതകളും. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി ഇല്ലാതാക്കുന്നു. ഇത്തരത്തില്‍ ഒരു പ്രതിസന്ധി ഇല്ലാതെ ഗര്‍ഭകാലം ആസ്വദിക്കുക എന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാ ണ് കുങ്കുമപ്പൂ. അതുകൊണ്ട് തന്നെ ധൈര്യമായി കുങ്കുമപ്പൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് മോണിംഗ് സിക്‌നെസ്‌ന ഒഴിവാക്കാവുന്നതാണ്. മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഇത്.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ഗര്‍ഭകാലത്താണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മളെ ഏറ്റവും അധികം ബുദ്ധിമുട്ടിപ്പിക്കുന്നത്. കാരണം ഗര്‍ഭിണികള്‍ക്ക് ഭക്ഷണ കാര്യത്തില്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാവുന്നു. ഇത് പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നു. എന്നാല്‍ ഫലപ്രദമായി ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വഴിയാണ് കുങ്കുമപ്പൂ. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥക്കാവശ്യമായ രക്തയോട്ടം സാധ്യമാക്കുന്നു. മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് നല്ല രീതിയിലുള്ള ദഹന വ്യവസ്ഥ പ്രദാനം ചെയ്യുന്നു.

മസില്‍ വേദനയും വയറു വേദനയും

മസില്‍ വേദനയും വയറു വേദനയും

കുഞ്ഞ് ഓരോ ദിവസം കഴിയുന്തോറും വളര്‍ന്ന് കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ഇത് വയറിനേയും മസിലിനേയും പ്രശ്‌നത്തിലാക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് എല്ലുകളും പേശികളും വയറിലേയും തുടയിലേയും എല്ലാം വികസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ അത് മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് കടക്കുന്നു. അത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂവിന്റെ ഉപയോഗം ഇത്തരത്തില്‍ നിങ്ങളുടെ ഗര്‍ഭകാലം എളുപ്പമാക്കാനും ഇത്തരം വേദനകളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ഗര്‍ഭകാലമാണെങ്കില്‍ പോലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ കുങ്കുമപ്പൂ നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. നിങ്ങള്‍ ഗര്‍ഭകാലത്ത് കലോറിയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനും അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനും കാരണമാകുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. ഇതിലുള്ള കരോട്ടിന്‍ പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാണ് ഹൃദയസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നത്.

ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുന്നു

ഇരുമ്പിന്റെ അംശം വര്‍ദ്ധിക്കുന്നു

ഇരുമ്പിന്റെ അംശം ശരീരത്തില്‍ ഇല്ലെങ്കില്‍ ഗര്‍ഭകാലത്ത് പലരും അനീമിക് ആയാണ് കാണപ്പെടുന്നത്. ഇത് കുഞ്ഞിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രതിസന്ധികളെ തടയാനും കുങ്കുമപ്പൂ സഹായിക്കുന്നു. ഇത് നിങ്ങളിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് കുങ്കുമപ്പൂ സ്ഥിരമാക്കി നോക്കൂ. ഇത് അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.

മുടി കൊഴിച്ചില്‍ മാറ്റുന്നു

മുടി കൊഴിച്ചില്‍ മാറ്റുന്നു

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പലരിലും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. മുടി കൊഴിച്ചില്‍ ഏത് അവസ്ഥയിലായാലും നിങ്ങളിലെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ കുങ്കുമപ്പൂ ഉത്തമമാണ്. പാലില്‍ അല്‍പം കുങ്കുമപ്പൂ അരച്ചതും ഇരട്ടിമധുരവും കൂടി മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. കൂടാതെ കുങ്കുമപ്പൂ അരച്ച് അത് തലയില്‍ തേച്ചാലും ഈ പ്രശ്‌നത്തെ നമുക്ക് ഫലപ്രദമായി നേരിടാവുന്നതാണ്.

ഉറക്കക്ഷീണത്തെ ഇല്ലാതാക്കുന്നു

ഉറക്കക്ഷീണത്തെ ഇല്ലാതാക്കുന്നു

പലരിലും ഉറക്കക്ഷീണവും മറ്റ് തരത്തിലുള്ള ക്ഷീണവും വളരെ കൂടുതലായിരിക്കും ഗര്‍ഭകാലത്ത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇത് രാത്രിയില്‍ ഉറക്കം ലഭിക്കാത്ത അവസ്ഥയെ ഇല്ലാതാക്കുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരാത്ത അവസ്ഥക്ക് പലപ്പോഴും പരിഹാരം കാണാന്‍ കുങ്കുമപ്പൂ കിടക്കാന്‍ നേരം പാലില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് നല്ല ഉറക്കത്തെ പ്രദാനം ചെയ്യുന്നു.

മോണവീക്കം തടയുന്നു

മോണവീക്കം തടയുന്നു

മോണവീക്കമാണ് ഗര്‍ഭിണികളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കുങ്കുമപ്പൂവിന്റെ ഉപയോഗം. ദന്തസംരക്ഷണത്തിനും മോണവീക്കം മോണയില്‍ നിന്നും രക്തം വരല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കകുങ്കുമപ്പൂവ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് യാതൊരു സംശയവും കൂടാതെ നിങ്ങള്‍ക്ക് കുങ്കുമപ്പൂവ് ഉപയോഗിക്കാവുന്നതാണ്. കുഞ്ഞിന് നിറം എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളാണ് കുങ്കുമപ്പൂവിന്റെ ഉപയോഗത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Saffron During Pregnancy Uses and Benefits

    Before you begin taking saffron during pregnancy, consult your doctor. Saffron cannot be safe just because it is a herb.
    Story first published: Thursday, October 12, 2017, 13:44 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more