ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച പതുക്കെയോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും പറ്റി അമ്മമാര്‍ക്ക് ആധിയുണ്ടാവും. അതുകൊണ്ട് തന്നെയാണ് ഗര്‍ഭാരംഭം മുതല്‍ തന്നെ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കണം എന്ന് പറയുന്നത്. ഗര്‍ഭകാലത്ത് ചിലപ്പോള്‍ കുഞ്ഞിന്റെ വളര്‍ച്ചയില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവാം.

പ്രസവസമയത്ത് കുഞ്ഞ് അനുഭവിക്കുന്നത്

ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുണ്ടാവുന്ന മാറ്റങ്ങള്‍ അമ്മമാര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പോലും അറിയാന്‍ കഴിയുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ച കുറയുന്ന അവസ്ഥ ഉണ്ടാവുന്നു. സാധാരണ ഗര്‍ഭകാലത്തുണ്ടാകുന്ന അത്രയും വലിപ്പം കുഞ്ഞിന് ഉണ്ടാവാതെ വരുന്നു. അതാണ് പലപ്പോഴും സംഭവിക്കുന്നതും. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒരു സംഭവമാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ സംഭവിക്കാം എന്ന് നോക്കാം.

അമ്മയുടെ ഭക്ഷണ ക്രമം

അമ്മയുടെ ഭക്ഷണ ക്രമം

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ഭക്ഷണ ക്രമം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധിനീക്കുന്ന ഒന്നാണ്. കാരണം അമ്മ പോഷകങ്ങളും ന്യൂട്രിയന്‍സും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചാല്‍ മാത്രമേ അത് കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുകയുള്ളൂ.

പ്ലാസന്റ ആരോഗ്യമുള്ളത്

പ്ലാസന്റ ആരോഗ്യമുള്ളത്

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ആവശ്യമുള്ള പോഷകങ്ങളും മറ്റും നല്‍കുന്നത് പ്ലാസന്റയാണ്. അതുകൊണ്ട് തന്നെ പ്ലാസന്റ് ആരോഗ്യമുള്ളതായി മാറേണ്ടത് അത്യാവശ്യം തന്നെയാണ്.

ഒന്നിലധികം കുട്ടികള്‍

ഒന്നിലധികം കുട്ടികള്‍

ചിലരില്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയുണ്ടാവും. ഇതും കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും സ്വാധീനിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ അത് കുഞ്ഞിന്റെ വളര്‍ച്ചക്ക് കുറവ് സംഭവിക്കാന്‍ കാരണമാകുന്നു.

 അണുബാധ

അണുബാധ

ഗര്‍ഭിണികള്‍ക്ക് അണുബാധയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പലപ്പോഴും അണുബാധ കാരണമാകുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

 അമ്‌നിയോട്ടിക് ഫഌയിഡ്

അമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ദ്രാവകത്തിന്റെ കുറവ് കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഇതിന് കുറവ് വരാന്‍ പ്രധാന കാരണം അമ്മയുടെ ആരോഗ്യമില്ലായ്മയാണ്.

പ്ലാസന്റയുടെ പ്രവര്‍ത്തനം

പ്ലാസന്റയുടെ പ്രവര്‍ത്തനം

കുഞ്ഞിന്റെ വളര്‍ച്ചക്ക് പ്ലാസന്റ വളരെയധികം പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പ്ലാസന്റ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നു. മാത്രമല്ല ഓക്‌സിജന്റെ അഭാവവും ന്യൂട്രിയന്‍സിന്റെ അഭാവവും എല്ലാം പ്ലാസന്റക്ക് വെല്ലുവിളിയാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

പൊക്കിള്‍കൊടിയുടെ പ്രശ്‌നം

പൊക്കിള്‍കൊടിയുടെ പ്രശ്‌നം

ഗര്‍ഭാവസ്ഥയില്‍ പൊക്കിള്‍കൊടി കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. എന്നാല്‍ പൊക്കിള്‍ കൊടിയിലൂടെയാണ് പ്ലാസന്റയില്‍ നിന്ന് കുഞ്ഞിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രക്തം എത്തിക്കുന്നത്. അതുകൊണ്ട് തന്നെ പൊക്കിള്‍കൊടിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിട്ടാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയേയും ദോഷകരമായി ബാധിക്കുന്നു.

അമ്മയുടെ വലിപ്പം

അമ്മയുടെ വലിപ്പം

അമ്മയുടെ വലിപ്പവും കുഞ്ഞിന്റെ വലിപ്പം കുറയാന്‍ കാരണമാകുന്നുണ്ട്. ചെറിയ അമ്മമാരാണെങ്കില്‍ കുഞ്ഞിന്റെ വലിപ്പവും ചെറുതായിരിക്കും.

 ഭാരക്കുറവുള്ള അമ്മമാര്‍

ഭാരക്കുറവുള്ള അമ്മമാര്‍

ഭാരക്കുറവുള്ള അമ്മമാരുടെ കുഞ്ഞിനും വലിപ്പം കുറവായിരിക്കും. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

English summary

Reasons For Slow Growth Of Fetus During Pregnancy

Reasons For Slow Growth Of Fetus During Pregnancy read on.
Story first published: Friday, October 6, 2017, 14:30 [IST]