ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിയും സാമര്‍ത്ഥ്യവും

Posted By:
Subscribe to Boldsky

കുഞ്ഞിന്റെ ആരോഗ്യത്തിന്റേയും ബുദ്ധിയുടേയും കാര്യത്തില്‍ പല വിധത്തിലാണ് അമ്മക്കും അച്ഛനും ആശങ്ക ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ പോലും ഗര്‍ഭസ്ഥശിശുവിന് വളരെയധികം പ്രാധാന്യം നല്‍കുന്നത്. നിങ്ങളുടെ കുഞ്ഞ് സ്മാര്‍ട്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും കുഞ്ഞ് വളരുന്ന സാഹചര്യവും കുഞ്ഞിന്റെ ജീവിത രീതിയും എല്ലാം കുഞ്ഞിന്റെ ആരോഗ്യത്തേയും കഴിവിനേയും ബുദ്ധിയേയും എല്ലാം സ്വാധീനിക്കുന്നു. ഗര്‍ഭവാസ്ഥ മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെയാണ് ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മുതല്‍ ഭക്ഷണ കാര്യത്തിലും വ്യായാമത്തിലും മറ്റും നമ്മള്‍ ഏര്‍പ്പെടുന്നതും.

ഗര്‍ഭാവസ്ഥ മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യവും സ്വഭാവവും രൂപപ്പെട്ട് വരുന്നുണ്ട്. എന്നാല്‍ ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭകാലത്ത് തന്നെ നമ്മള്‍ ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ബുദ്ധിയുള്ളവരും സ്മാര്‍ട്ടും ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതൊരിക്കലും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ മടിക്കാതെ കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് കൊണ്ട് തന്നെയാണ് ഓരോ ദിവസവും ഓരോ അച്ഛനമ്മമാര്‍ തള്ളിനീക്കുന്നത്. ഗര്‍ഭസ്ഥശിശുവാണെങ്കില്‍ പോലും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അത്രയേറെ ആരോഗ്യവും ശ്രദ്ധയും പരിചരണവും നല്‍കേണ്ടത് അത്യാവശ്യമാണ്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ബുദ്ധിസാമര്‍ത്ഥ്യവും സ്മാര്‍ട്‌നസ്സും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഭക്ഷണത്തില്‍ അയൊഡിന്‍ ചേര്‍ക്കുക

ഭക്ഷണത്തില്‍ അയൊഡിന്‍ ചേര്‍ക്കുക

ഫോളിക് ആസിഡ് പോലെ തന്നെയാണ് ഭക്ഷണത്തില്‍ അയോഡിന്റെ സാന്നിധ്യവും. ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് അയോഡിന്‍. അയോഡിന്റെ കുറവ് പന്ത്രണ്ട് ആഴ്ചയായ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിശക്തിയെ വളരെ ദോഷകരമായി ബാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അയോഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഐ ക്യു 17.25 പോയിന്റ് ആയി ഉയരും എന്നാണ് പറയുന്നത്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയിലും ശാരീരിക വളര്‍ച്ചയിലും വിറ്റാമിന്‍ ഡി വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇത് ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മൂഡ് മാറ്റത്തെ വരെ ഇല്ലാതാക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ മാനസികാരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും എല്ലാം ആശ്വാസം കാണാന്‍ സഹായിക്കുന്നു വിറ്റാമിന്‍ ഡി.

മദ്യപാനം ഉപേക്ഷിക്കുക

മദ്യപാനം ഉപേക്ഷിക്കുക

ഇന്നത്തെ കാലത്ത് പുരുഷന്‍മാരേക്കാള്‍ പലപ്പോഴും മദ്യത്തിലേക്ക് പോകുന്നത് സ്ത്രീകളാണ് എന്നതാണ് സത്യം. ഗര്‍ഭാവസ്ഥയിലുള്ള മദ്യപാനം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇത് ഗര്‍ഭസ്ഥശിശുവിന്റെ മാനസികാരോഗ്യത്തെ വരെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക.

സപ്ലിമെന്റ്‌സ്

സപ്ലിമെന്റ്‌സ്

പല വിധത്തിലുള്ള വിറ്റാമിന്‍ സപ്ലിമെന്റുകളും ഗര്‍ഭകാലത്ത് കഴിക്കേണ്ടതായി വരും. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇതെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയവയെല്ലാം കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഫോളിക് ആസിഡ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചക്ക് വളരെ വലിയ ഒരു പങ്കാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണമെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം.

 വ്യായാമം

വ്യായാമം

ഗര്‍ഭകാലത്ത് ശരീരം അനങ്ങരുത് എന്ന് പറയുന്നത് പല വിധത്തിലാണ് ആരോഗ്യത്തെയും പ്രസവത്തേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെറിയ ചില വ്യായാമങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സാധാരണ കുട്ടികളേക്കാള്‍ അഞ്ച് മടങ്ങ് കാര്യങ്ങള്‍ മനസ്സിലാക്കാനും പെട്ടെന്ന് സംസാരിക്കാനും ഉള്ള സ്‌കില്‍സ് കൂടുതലായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 ഭക്ഷണം

ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വളരെ അത്യാവശ്യമാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗര്‍ഭിണികളുടെ ആരോഗ്യത്തേയും ശ്രദ്ധയേയും സ്വാധീനിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും ബുദ്ധിക്കും ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനിക്കുന്നു,

കഥകള്‍ വായിക്കുന്നത്

കഥകള്‍ വായിക്കുന്നത്

ഒഴിവ് സമയം കിട്ടുന്നതെല്ലാം വായിക്കാനും പാട്ടുകേള്‍ക്കാനും പോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുക. കാരണം ഇതെല്ലാം കുഞ്ഞിനെ വരെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് സത്യം. ഗര്‍ഭാവസ്ഥയില്‍ അമ്മ ചെയ്യുന്ന കാര്യങ്ങള്‍ ചിന്തിക്കാനും അറിയാനും മറ്റും കുഞ്ഞിന് പ്രത്യേക കഴിവാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കും സമയം കണ്ടെത്താന്‍ ശ്രമിക്കുക.

 ആക്ടീവ് ആയി ഇരിക്കാന്‍ ശ്രമിക്കുക

ആക്ടീവ് ആയി ഇരിക്കാന്‍ ശ്രമിക്കുക

ഗര്‍ഭാവസ്ഥയില്‍ ധാരാളം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ ഒരിക്കലും മാനസിക സംഘര്‍ഷം വരുത്തുകയോ മാനസികമായി തകര്‍ന്നും പോവുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യരുത്. എപ്പോഴും ആക്ടീവ് ആയി ഇരിക്കാന്‍ ശ്രദ്ധിക്കുക. അതിലുപരി കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും കുറിച്ചും ആലോചിക്കുക. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുണങ്ങളും കുഞ്ഞിന് ഗര്‍ഭാവസ്ഥയില്‍ തന്നെ നല്‍കുന്നു.

 കുഞ്ഞിനോട് സംസാരിക്കുക

കുഞ്ഞിനോട് സംസാരിക്കുക

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞിനോട് സംസാരിക്കാന്‍ ശ്രമിക്കുക. ഗര്‍ഭാവസ്ഥയില്‍ തന്നെ അമ്മയുടെ ചലനങ്ങളോട് കുഞ്ഞ് പ്രതികരിക്കാന്‍ ആരംഭിക്കും. ഇതെല്ലാം സൂചിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് തന്നെയാണ്. ആരോഗ്യവും ബുദ്ധിയും കുഞ്ഞില്‍ വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കുഞ്ഞുമായി കൂടുതല്‍ സമയം ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

പലരിലും ഗര്‍ഭാവസ്ഥയില്‍ കണ്ട് വരുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. പ്രസവത്തെക്കുറിച്ചുള്ള ആധിയും മറ്റ് ടെന്‍ഷനും പല സ്ത്രീകളിലും മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടണം. ഒരിക്കലും മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ശ്രമിക്കരുത്. ഇത് കുഞ്ഞിന്റേയും കൂടി ആരോഗ്യത്തെയാണ് ദോഷകരമായി ബാധിക്കുന്നത്.

English summary

Pregnancy Tips To Have A Smart And Intelligent Baby

Ten pregnancy tips to have a smart and intelligent baby read on to know more about it.
Story first published: Friday, November 24, 2017, 10:54 [IST]