ആര്‍ത്തവം തെറ്റും മുന്‍പ് മനസ്സിലാക്കാം ഗര്‍ഭം

Posted By:
Subscribe to Boldsky

ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ആര്‍ത്തവം തെറ്റുന്നത്. പലരും ഇത് നോക്കിയാണ് ഗര്‍ഭിണിയാണെന്ന് ആദ്യം ഉറപ്പിക്കുന്നത്. ഇത്തരത്തില്‍ ആര്‍ത്തവം തെറ്റുമ്പോള്‍ തന്നെ പല വിധത്തില്‍ സ്ത്രീകളില്‍ സംശയം ഉണ്ടാവാം. എന്നാല്‍ ആര്‍ത്തവമില്ലാത്ത അവസ്ഥ ഒരിക്കലും ഗര്‍ഭമാണെന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല. ആരോഗ്യപരമായ മറ്റ് ചില കാരണങ്ങള്‍ കൊണ്ടും പലപ്പോഴും ആര്‍ത്തവം തെറ്റാനുള്ള സാധ്യതയുണ്ട്. എന്നാല്‍ സാധാരണ ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്നതു കൊണ്ട് തന്നെ ആര്‍ത്തവത്തിന് ഗര്‍ഭാരണത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്.

ആര്‍ത്തവം തെറ്റുന്നത് പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ടാവാം. ഹോര്‍മോണല്‍ ഇംബാലന്‍സ്, അമിതമായ സമ്മര്‍ദ്ദം എന്നിവയെല്ലാം പലപ്പോഴും ആര്‍ത്തവം ഇല്ലാതിരിക്കാനോ നേരം തെറ്റി വരുന്നതിനോ കാരണമാകാം. ഗര്‍ഭധാരണം ഉറപ്പിക്കാന്‍ ഇതല്ലാതെ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കാന്‍ ശ്രദ്ധിക്കാം.

കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

എന്നാല്‍ ഗര്‍ഭധാരണത്തിനെ ഉറപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില മറ്റ് കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് ആര്‍ത്തവം തന്നെയെങ്കിലും ആര്‍ത്തവത്തിനും മുന്‍പ് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആര്‍ത്തവത്തിനു മുന്‍പ് തന്നെ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ ശരീരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇനി താഴെ പറയുന്ന ലക്ഷണങ്ങളില്‍ ചിലത് നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്തുകൊണ്ടും നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാന്‍ കഴിയും. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്ന് നോക്കാം.

നിപ്പിളിലേയും സ്തനങ്ങളിലേയും നീര്‍ക്കെട്ട്

നിപ്പിളിലേയും സ്തനങ്ങളിലേയും നീര്‍ക്കെട്ട്

നിപ്പിളിലേയും സ്തനങ്ങളിലേയും നീര്‍ക്കെട്ട് ആണ് ആദ്യം ശ്രദ്ധിക്കേണ്ട ലക്ഷണം. മാത്രമല്ല നിപ്പിളിനു ചുറ്റുമുള്ള ഏരിയോള എന്ന ഭാഗവും ഇരുണ്ട നിറത്തിലാവുകയും ചെയ്യുന്നു. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ആര്‍ത്തവക്രമക്കേട് വരുന്നതിനു മുന്‍പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

ഛര്‍ദ്ദിയും ദഹന പ്രശ്‌നങ്ങളും

ഛര്‍ദ്ദിയും ദഹന പ്രശ്‌നങ്ങളും

ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഛര്‍ദ്ദിയും മറ്റ് ദഹനപ്രശ്‌നങ്ങളും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. സ്ത്രീകളില്‍ 80% പേരും ഇത് കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും ദഹന പ്രശ്‌നങ്ങളും.

വയറു വീര്‍ത്ത അവസ്ഥ

വയറു വീര്‍ത്ത അവസ്ഥ

വെള്ളം സാധാരണ കുടിക്കുന്ന അളവില്‍ കുടിച്ചാല്‍ പോലും വയറു വീര്‍ത്ത അവസ്ഥയാണ് നിങ്ങളുടേതെങ്കില്‍ ഉടന്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രമിക്കണം. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ ലെവല്‍ കൂടുന്നതിന്റെ ഫലമായാണ് വയറു വീര്‍ത്ത അവസ്ഥ ഉണ്ടാവുന്നത് എന്നതാണ് സത്യം. മാത്രമല്ല ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പുറം വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യുന്നു.

 മൂഡ് മാറ്റവും ദേഷ്യവും

മൂഡ് മാറ്റവും ദേഷ്യവും

ഗര്‍ഭകാലത്തും ആര്‍ത്തവ കാലത്തുമാണ് സ്ത്രീകളില്‍ ഇത്തരത്തിലുള്ള അസ്വസ്ഥത കൂടുതല്‍ ഉണ്ടാവുന്നത്. പലപ്പോഴും ആര്‍ത്തവത്തിന്റെ പ്രാധാന്യമല്ലാതെ ഗര്‍ഭധാരണത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമായി നമുക്ക് മൂഡ് മാറ്റത്തേയും ദേഷ്യത്തേയും കണക്കാക്കാം. ഇത്തരത്തില്‍ ഒന്നുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നതാണ്.

ഭക്ഷണത്തിലെ മണവും മാറ്റവും

ഭക്ഷണത്തിലെ മണവും മാറ്റവും

ഗര്‍ഭിണികള്‍ക്ക് എല്ലാ തരത്തിലുള്ള ഭക്ഷണവും ഇഷ്ടമായെന്ന് വരില്ല. ചിലര്‍ക്ക് ചില ഭക്ഷണങ്ങളുടെ മണം ഇഷ്ടമാവില്ല, ചിലര്‍ക്കാകട്ടെ രുചി ഇഷ്ടമാവില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം പോലും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അവസ്ഥയാവുന്നു.

 രക്തപ്പാടുകള്‍

രക്തപ്പാടുകള്‍

ചിലര്‍ക്ക് ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ രക്തത്തുള്ളികള്‍ കാണപ്പെടുന്നു. വജൈനയില്‍ ഇത്തരത്തില്‍ രക്തത്തുള്ളികള്‍ കാണുന്നതിന്റെ അര്‍ത്ഥം ബീജം നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച ആരംഭിച്ചു എന്നതാണ്. എന്നാല്‍ ചിലരില്‍ അബോര്‍ഷന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായും ഇത് കണക്കാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രമിക്കണം.

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയുമാണ് മറ്റൊന്ന്. യാതൊരു വിധത്തിലുള്ള ജോലിയും ചെയ്യാതെ തന്നെ നിങ്ങളില്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്ന അവസ്ഥയാകുന്നു. പെട്ടെന്ന് മൂഡ് മാറ്റത്തിനും ക്ഷീണവും തളര്‍ച്ചയും എല്ലാം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്.

തലചുറ്റല്‍

തലചുറ്റല്‍

ഇടക്കിടെയുണ്ടാവുന്ന തലചുറ്റലും നിങ്ങള്‍ അവഗണിക്കരുത്. ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തലചുറ്റല്‍. നിങ്ങളുടെ ബ്ലഡ് സര്‍ക്കുലേഷന്‍ സിസ്റ്റം സാധാരണത്തേതില്‍ നിന്ന് അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെയാണ് ഇടക്കിടെയുണ്ടാവുന്ന തലചുറ്റല്‍ പ്രശ്‌നത്തിലാവുന്നത്.

മൂത്രശങ്ക കൂടുതല്‍

മൂത്രശങ്ക കൂടുതല്‍

ധാരാളം വെള്ളം കുടിച്ചാല്‍ നിങ്ങളില്‍ മൂത്രശങ്ക കൂടുതലാണ്. എന്നാല്‍ ഇനി ഗര്‍ഭധാരണമാണെങ്കില്‍ കൂടി നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. നിങ്ങളുടെ ഗര്‍ഭപാത്രം വലുതാവുന്നതിന്റെ ഫലമായാണ് പലപ്പോഴും മൂത്രശങ്ക കൂടുന്നത്. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ ആണ് ഈ പ്രതിസന്ധി ഏറ്റവും കൂടുന്നത്.

 പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ്

പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ്

വീട്ടില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ടെസ്റ്റുകള്‍ നടത്താം. ആര്‍ത്തവം തെറ്റിയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന രീതിയിലുള്ള ടെസ്റ്റുകള്‍ നടത്താവുന്നതാണ്. അതിനു ശേഷം തന്നെ നിങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കാം.

English summary

pregnancy Symptoms After Missed Period

Missed your periods? Supposing it to be a a sign of pregnancy? Here are the some early pregnancy symptoms after missed period you can notice.
Story first published: Tuesday, November 28, 2017, 11:30 [IST]