വയറ്റിലുള്ളത് ആണോ പെണ്ണോ നേരത്തേ അറിയാന്‍ ഈ ലക്ഷണം

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാവുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മാനസികവും ശാരീരികവുമായി ഉയര്‍ത്തുന്ന ഒന്നാണ്. പ്രസവിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അമ്മയ്ക്ക് ഒരു പോലെ തന്നെയാണ്. എന്നാല്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാനുള്ള ആഗ്രഹം വളരെ കൂടുതലായിരിക്കും.

ആദ്യഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം

എന്നാല്‍ വയറ്റിലുള്ളത് ആണ്‍കുട്ടിയാണെങ്കില്‍ ചില ലക്ഷണങ്ങള്‍ പുറമേ കാണിച്ച് തുടങ്ങും. ഇത്തരം ലക്ഷണങ്ങള്‍ വെച്ച് തന്നെ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് നേരത്തേ തിരിച്ചറിയാവുന്നതാണ്.

വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം നോക്കി വയറ്റിലുള്ളത് ആണ്‍കുട്ടിയാണെന്ന് മനസ്സിലാക്കാം. വയറിനു താഴെയായിട്ടാണ് കുഞ്ഞിന്റെ തുടിപ്പും മറ്റും അനുഭവപ്പെടുന്നതെങ്കില്‍ വയറ്റിലുള്ളത് ആണ്‍കുട്ടിയാണെന്നാണ് സൂചന.

 മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം നോക്കി ഇത് മനസ്സിലാക്കാം.ഇരുണ്ട നിറത്തിലുള്ള മൂത്രമാണെങ്കില്‍ ആണ്‍കുട്ടിയാണ് എന്നതാണ് പറയുന്നത്.

 മുഖക്കുരു കൂടുതല്‍

മുഖക്കുരു കൂടുതല്‍

മുഖക്കുരു കൂടുതല്‍ ഗര്‍ഭകാലത്ത് ഉണ്ടെങ്കില്‍ അതും ആണ്‍കുട്ടിയെയാണ് പ്രസവിക്കാന്‍ പോകുന്നത് എന്നതിന്റെ ലക്ഷണമാണ്.

 സ്തനവലിപ്പം

സ്തനവലിപ്പം

സ്തനവലിപ്പം നോക്കിയും ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് മനസ്സിലാക്കാം. ആണ്‍കുട്ടിയെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഇടതു വശത്തുള്ള സ്തനത്തേക്കാള്‍ വലുതായിരിക്കും വലതുവശത്തുള്ള സ്തനം.

അമിത ഭയം

അമിത ഭയം

ഗര്‍ഭകാലത്ത് അമ്മമാരില്‍ അമിത ഭയവും ഉത്കണ്ഠയും സാധാരണത്തേതില്‍ നിന്ന് കൂടുതലാണെങ്കില്‍ അവര്‍ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്.

ഹൃദയസ്പന്ദനം

ഹൃദയസ്പന്ദനം

ഹൃദയസ്പന്ദനത്തിന്റെ തോത് കണക്കാക്കിയും കുട്ടി ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം. മിനിട്ടില്‍ 140 മിടിപ്പ് ഉണ്ടെങ്കില്‍ ആണ്‍ കുഞ്ഞായിരിക്കും.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

ആണ്‍കുഞ്ഞാണെങ്കില്‍ നിങ്ങളുടെ മുടി വളര്‍ച്ച സാധാരണത്തേതില്‍ നിന്നും കൂടുതലായിരിക്കും. ഇതിലൂടെ കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കാം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഗര്‍ഭകാലത്ത് പല വിധത്തിലാണ് സ്ത്രീകള്‍ക്ക് ഭക്ഷണത്തോടുള്ള സമീപനം. എന്നാല്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുട്ടിയാണെങ്കില്‍ പുളി രസമുള്ള ഭക്ഷണത്തോട് താല്‍പ്പര്യം വര്‍ദ്ധിയ്ക്കും എന്നാണ് പറയപ്പെടുന്നത്.

 ഉറങ്ങുന്ന രീതി

ഉറങ്ങുന്ന രീതി

ഉറങ്ങുന്ന രീതി നോക്കിയും ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം. അധികസമയവും ഇടതു വശം ചേര്‍ന്നാണ് കിടക്കുന്നതെങ്കില്‍ കുഞ്ഞ് ആണായിരിക്കും.

വരണ്ട കൈ

വരണ്ട കൈ

കൈകള്‍ മൃദുലവും സോഫ്റ്റും ആണെങ്കില്‍ പെണ്‍കുഞ്ഞും വരണ്ട കൈകളാണെങ്കില്‍ ആണ്‍കുഞ്ഞുമായിരിക്കും.

 ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

സാധാരണ ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാവുന്ന മനം പിരട്ടലും ഛര്‍ദ്ദിയും തുടങ്ങിയ ഗര്‍ഭകാല അസ്വസ്ഥതകള്‍ ഉണ്ടാവില്ല ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍.

തൂക്കം വര്‍ദ്ധിയ്ക്കുന്നു

തൂക്കം വര്‍ദ്ധിയ്ക്കുന്നു

ഗര്‍ഭം ധരിച്ചിരിയ്ക്കുന്നത് ആണ്‍കുട്ടിയെയാണെങ്കില്‍ സാധാരണ ഗര്‍ഭിണികളില്‍ നിന്നും അല്‍പം തൂക്കം നിങ്ങള്‍ക്ക് കൂടുതലായിരിക്കും.

 വ്യക്തിത്വത്തിലെ മാറ്റം

വ്യക്തിത്വത്തിലെ മാറ്റം

പിറക്കാന്‍ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുള്ളത് വരെ നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിയ്ക്കും. ആണ്‍കുട്ടിയാണ് ജനിയ്ക്കാന്‍ പോകുന്നതെങ്കില്‍ നിങ്ങള്‍ വളരെ ബോള്‍ഡും ധൈര്യമുള്ളവളുമായിരിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ സ്വഭാവത്തിന് കഴിയും എന്നത് നമ്മള്‍ കാത്തിരുന്ന് കാണണം.

English summary

Noticeable Symptoms Of Baby Boy During Pregnancy

Are you wondering whether that little bundle of joy inside you is a cute little boy. Learn the baby boy symptoms during early pregnancy to find your baby inside.
Subscribe Newsletter