For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളോട് ഇവയൊന്നും ചെയ്യരുത്, പറയരുത്

ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഗര്‍ഭാവസ്ഥ പലപ്പോഴും ഒരു രോഗാവസ്ഥയായി കാണുന്ന സ്ത്രീകള്‍ നമുക്കിടയില്‍ കുറവല്ല. എന്നാല്‍ ഗര്‍ഭകാലം ശരിയ്ക്കും ആഘോഷിക്കാനുള്ളതാണ്. എന്നാല്‍ ഗര്‍ഭകാലം പല സ്ത്രീകള്‍ക്കും ബുദ്ധിമുട്ടാക്കി മാറ്റുന്നത് പലപ്പോവും ബന്ധുക്കള്‍ തന്നെയായിരിക്കും.

ഓരോരുത്തരും വരുമ്പോള്‍ പറയുന്ന പല കാര്യങ്ങളും ഗര്‍ഭിണികളില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഗര്‍ഭകാലങ്ങളില്‍ സ്ത്രീകള്‍ സെന്‍സിറ്റീവ് ആയിരിക്കും. പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

പലപ്പോഴും പലരും പറയുന്ന പല കാര്യങ്ങളും ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നില്ല. ഗര്‍ഭിണികളോട് ഒരു കാരണവശാലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട. അവ എന്തൊക്കെ എന്ന് നോക്കാം. പ്രസവശേഷം വയറൊതുക്കാം ദിവസങ്ങള്‍ കൊണ്ട്

കിട്ടുന്ന സമയം ആഘോഷിക്കുക

കിട്ടുന്ന സമയം ആഘോഷിക്കുക

പലരും പറയുന്ന കാര്യമാണ് ഇത്. കാരണം കുഞ്ഞായി കഴിഞ്ഞാല്‍ പിന്നെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിയ്ക്കുമെന്നും കുഞ്ഞിനെ നോക്കാന്‍ തന്നെ സമയം തികയില്ലെന്നും പ്രശ്‌നമുണ്ടാകും. എന്നാല്‍ ഇത്തരം ഒരു കാര്യം പറയുന്നത് ഗര്‍ഭിണികളില്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുക.

തടി വര്‍ദ്ധിയ്ക്കുന്നതിനെപ്പറ്റിയുള്ള പരാമര്‍ശം

തടി വര്‍ദ്ധിയ്ക്കുന്നതിനെപ്പറ്റിയുള്ള പരാമര്‍ശം

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ തടി വര്‍ദ്ധിയ്ക്കുന്നു. എന്നാല്‍ തടി വര്‍ദ്ധിച്ചു എന്നതിനെപ്പറ്റിയുള്ള പരാമര്‍ശം പലപ്പോഴും പല മാനസിക പ്രശ്‌നങ്ങളിലേക്കും ഇവരെ നയിക്കും.

വന്ധ്യതാ ചികിത്സ എടുത്തിരുന്നോ?

വന്ധ്യതാ ചികിത്സ എടുത്തിരുന്നോ?

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായാല്‍ പലരും ചോദിയ്ക്കുന്ന ചോദ്യമാണ് ഇത്. എന്നാല്‍ ഒരിക്കലും ഇത്തരത്തിലൊരു ചോദ്യം ഗര്‍ഭിണികളോട് ചോദിയ്ക്കരുത്.

വയറ്റില്‍ തൊടുന്നത്

വയറ്റില്‍ തൊടുന്നത്

പല ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇത്തരം ആഗ്രഹം വളരെ വപിരളമായിരിക്കും. ഗര്‍ഭാവസ്ഥയില്‍ വയറില്‍ തൊട്ടോട്ടെ എന്ന് ചോദിയ്ക്കുന്നത്.

 പ്രസവവേദനയെന്ന അനുഭവം

പ്രസവവേദനയെന്ന അനുഭവം

പല സ്ത്രീകളും പ്രസവവേദനയെക്കുറിച്ച് ഗര്‍ഭിണികള്‍ക്ക് വളരെ ഭീകരമായ വിവരണമായിരിക്കും നല്‍കുക. ഇതും പ്രസവത്തോട് ഭീതി ജനിപ്പിയ്ക്കാന്‍ കാരണമാകും.

ഇതൊന്നും കഴിയ്ക്കരുത്

ഇതൊന്നും കഴിയ്ക്കരുത്

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ എന്തു കഴിയ്ക്കുമ്പോഴും ഉണ്ടാവുന്ന ഉപദേശം പലപ്പോഴും ഇവര്‍ക്ക് തലവേദന ഉണ്ടാക്കും.

 ഇതൊരു ആണ്‍കുട്ടിയാണ്

ഇതൊരു ആണ്‍കുട്ടിയാണ്

തന്റെ കുഞ്ഞ് ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും അമ്മയ്ക്ക് അവരെ സ്‌നേഹിക്കാന്‍ കഴിയും. എന്നാല്‍ ചിലര്‍ പ്രസവത്തിനു മുന്‍പേ വയറു നോക്കി പറയും ഇത് ആണ്‍കുട്ടിയാണെന്ന്. ഇത്തരം കമന്റ് പലപ്പോഴും ഗര്‍ഭിണികളെ പ്രശ്‌നത്തിലാക്കും.

English summary

Never Say These 7 Things To A Pregnant Woman

Here are a few things you must never say to a pregnant woman, to avoid offending her in any way!
Story first published: Friday, January 13, 2017, 10:32 [IST]
X
Desktop Bottom Promotion