For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടി സാധ്യതയെക്കുറിച്ചുള്ള പൊള്ളത്തരം

ഇരട്ടക്കുട്ടികള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും പാലിക്കേണ്ട അനുസരിക്കേണ്ട ചില കാര്യങ്ങളുണ്ട്

|

ഗര്‍ഭം ധരിയ്ക്കുക പ്രസവിക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ജീവിത ലക്ഷ്യങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ ശാരീരികവും മാനസികവുമായ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ഇതിന് കഴിയാറില്ല. എങ്കിലും വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

ഗര്‍ഭധാരണം ഒഴിവാക്കാന്‍ 100% സുരക്ഷിത മാര്‍ഗ്ഗംഗര്‍ഭധാരണം ഒഴിവാക്കാന്‍ 100% സുരക്ഷിത മാര്‍ഗ്ഗം

എന്നാല്‍ ഗര്‍ഭം ധരിച്ചത് ഇരട്ടക്കുട്ടികളെയാണെങ്കിലോ? സന്തോഷവും ഇരട്ടിയായിരിക്കും. പക്ഷേ ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ പിന്നീട് അതിനെചുറ്റിപ്പറ്റി നിരവധി പൊള്ളത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും നിലനില്‍ക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

മോണിംഗ്‌സിക്കനെസ് കൂടുതലെങ്കില്‍

മോണിംഗ്‌സിക്കനെസ് കൂടുതലെങ്കില്‍

മോണിംഗ് സിക്‌നെസ് കൂടുതലാണ് എങ്കില്‍ ഇരട്ടക്കുട്ടികളാവാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പറയുന്നത്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണ്. ഗര്‍ഭിണിയുടെ ആരോഗ്യാവസ്ഥകള്‍ മാനിച്ചായിരിക്കും മോണിംഗ് സിക്‌നെസ് കൂടുന്നതും കുറയുന്നതും.

 സിസേറിയന്‍ നിര്‍ബന്ധം

സിസേറിയന്‍ നിര്‍ബന്ധം

ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യതയണെങ്കില്‍ സിസേറിയന്‍ നിര്‍ബന്ധം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ധാരണയാണ്. സാധാരണ പ്രസവത്തിലൂടെ തന്നെ ഇരട്ടക്കുട്ടികള്‍ ഉണ്ടാവും.

 വന്ധ്യതയ്ക്കുള്ള മരുന്ന്

വന്ധ്യതയ്ക്കുള്ള മരുന്ന്

ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നത് വന്ധ്യതയ്ക്കുള്ള മരുന്ന് കൂടുതല്‍ ഉപയോഗിക്കുന്നവരിലാണ് എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു കാര്യമാണ്.

 എല്ലാ ഗര്‍ഭവും ഇരട്ടകള്‍ തന്നെ

എല്ലാ ഗര്‍ഭവും ഇരട്ടകള്‍ തന്നെ

എന്നാല്‍ എല്ലാ ഗര്‍ഭത്തിന്റേയും തുടക്കത്തില്‍ ഇരട്ടക്കുട്ടികള്‍ തന്നെയാവും എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതും തെറ്റാണ്. കാരണം ഗര്‍ഭത്തിന്റെ തുടക്കാത്തില്‍ ഭ്രൂണം ആണാവാനും പെണ്ണാവാനും ഉള്ള സാധ്യത ഒരു പോലെയാണ്. എന്നാല്‍ ഒരിക്കലും അത് ഇരട്ടക്കുട്ടികള്‍ എന്ന് പറയാനാവില്ല.

 അമിതവണ്ണം എന്ന വില്ലന്‍

അമിതവണ്ണം എന്ന വില്ലന്‍

സാധാരണ ഗര്‍ഭം ധരിയ്ക്കുമ്പോഴുണ്ടാകുന്ന തൂക്കത്തില്‍ നിന്നും ഇരട്ടിയായിരിക്കും ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ എന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍ ഇതും തെറ്റായ ഒരു കാര്യമാണ്. ഒരിക്കലും ഇരട്ടക്കുട്ടികളാണ് എന്നതിന്റെ പേരില്‍ തൂക്കം വര്‍ദ്ധിയ്ക്കുകയില്ല.

 മുലയൂട്ടുന്നത്

മുലയൂട്ടുന്നത്

ഒരിക്കലും രണ്ട് കുട്ടികളേയും ഒരുമിച്ച് മുലയൂട്ടുന്നത് സാധ്യമല്ല. എന്നാല്‍ അമ്മയ്ക്ക് ഏത്ര കുഞ്ഞുങ്ങളുണ്ടെങ്കിലും വിശപ്പടക്കുന്ന കാര്യത്തില്‍ സന്ദേഹമുണ്ടാവില്ല എന്നതാണ് സത്യം.

 ഇരട്ടക്കുട്ടികളിലെ അസാധാരണത്വം

ഇരട്ടക്കുട്ടികളിലെ അസാധാരണത്വം

മറ്റൊന്നാണ് ഇരട്ടക്കുട്ടികളില്‍ എപ്പോഴും ഒരു അസാധാരണത്വം നിലനില്‍ക്കും എന്നത്. എന്നാല്‍ ഇത് വെറും തെറ്റായ കാര്യമാണ്. സാധാരമ കുട്ടികളെപ്പോലെ തന്നെയായിരിക്കും ഇവരും.

 ഇരട്ടകള്‍ അപക്വമായ ജനനമായിരിക്കും

ഇരട്ടകള്‍ അപക്വമായ ജനനമായിരിക്കും

ഇരട്ടക്കുട്ടികള്‍ ജനിയ്ക്കുന്നത് അപക്വമായിട്ടായിരിക്കും എന്നൊരു വിശ്വാസമുണ്ട്. പൂര്‍ണവളര്‍ച്ചയെത്താതെ ജനിയ്ക്കുന്നവരാണ് എന്നാണ് വിശ്വാസം. എന്നാല്‍ കൃത്യമായ ആഹാരരീതിയും മരുന്നും എല്ലാം ഉണ്ടെങ്കില്‍ യാതൊരു വിധത്തിലുള്ള ദോഷങ്ങളും ഇവരിലുണ്ടാവില്ല.

English summary

myths about conceiving twin babies

There are a handful of myths on conceiving twins at the time of pregnancy. Here are some myths on having twins.
X
Desktop Bottom Promotion