മഴക്കാലം ഗര്‍ഭിണികള്‍ ശ്രദ്ധിക്കാന്‍

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭത്തിന്റെ ആദ്യഘട്ടങ്ങളില്‍ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവും. പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ പ്രസവം വരെ ചിലരെ അലട്ടും. എന്നാല്‍ ചില സമയത്ത് ഗര്‍ഭിണികള്‍ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭകാലത്തു സ്വയംഭോഗം ചെയ്താല്‍....

മഴക്കാലത്തും വേനല്‍ക്കാലത്തും പല കാര്യങ്ങളും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. അമ്മ ആരോഗ്യ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരമാവൂ. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

 അനുയോജ്യമായ വസ്ത്രം ധരിക്കാം

അനുയോജ്യമായ വസ്ത്രം ധരിക്കാം

മണ്‍സൂണ്‍ കാലത്ത് ഹ്യുമിഡിറ്റി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ശ്രമിക്കണം. അധികം ടൈറ്റ് ആയതും അധികം ലൂസ് ആയതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്.

 സിന്തറ്റിക് ഫാബ്രിക്‌സ് വേണ്ട

സിന്തറ്റിക് ഫാബ്രിക്‌സ് വേണ്ട

നല്ല വൃത്തിയുള്ള ലൂസായ കട്ടിയുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം. ഒരിക്കലും സിന്തറ്റിക് ഫാബ്രിക്‌സ് ഉപയോഗിച്ചിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.

 വ്യക്തിശുചിത്വം പാലിക്കുക

വ്യക്തിശുചിത്വം പാലിക്കുക

വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുക. ന്നെും കുളിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മഴക്കാലത്ത് അധികം തല നനക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെറു ചൂടുവെള്ളത്തില്‍ കൈകഴുകാനാണ് ശ്രദ്ധിക്കേണ്ടത്.

 ചെരുപ്പ് ധരിക്കുമ്പോള്‍

ചെരുപ്പ് ധരിക്കുമ്പോള്‍

ചെരുപ്പ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. പാദം തുറന്ന ചെരുപ്പുകള്‍ ഒരിക്കലും ധരിക്കരുത്. പാദം മുഴുവനായി മൂടുന്ന ചെരുപ്പുകള്‍ വേണം ധരിക്കാന്‍.

ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ദിവസവും2.5 ലിറ്റര്‍ വെള്‌ലമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.

 പുറത്ത് നിന്ന് ഭക്ഷണം വേണ്ട

പുറത്ത് നിന്ന് ഭക്ഷണം വേണ്ട

ഗര്‍ഭാവസ്ഥയില്‍ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് പല തരത്തിലുള്ള രോഗങ്ങളിലേക്കും മറ്റ് പല പ്രശ്‌നങ്ങളിലേക്കും കാരണമാകും.

വീട് വൃത്തിയാക്കി വെക്കുക

വീട് വൃത്തിയാക്കി വെക്കുക

വീട് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വീടും പരിസരവും ബാത്ത്‌റൂമും എല്ലാം വൃത്തിയായി സൂക്ഷിക്കുക. ഇത് വഴിയും രോഗത്തിന് സാധ്യത വളരെ കൂടുതലാണ്.

English summary

monsoon survival tips for pregnant women

Tips to be safe from the showers during your pregnancy read on...
Story first published: Wednesday, August 30, 2017, 13:00 [IST]
Subscribe Newsletter