എത്ര തടി കുറക്കാനെങ്കിലും ഗര്‍ഭകാലത്ത് ഇത് വേണ്ട

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അമ്മയുടെ ആരോഗ്യത്തെ അനുസരിച്ചായിരിക്കും കുഞ്ഞിന്റേയും ആരോഗ്യം നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ പലപ്പോഴും അമ്മമാര്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഗര്‍ഭകാലത്ത് സാധാരണ സ്ത്രീകളില്‍ അല്‍പം തടി വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നുണ്ട്.

മാതൃത്വത്തിലെ രസകരമായ കാര്യങ്ങള്‍

എന്നാല്‍ ഇതിനെ കുറക്കാനായി ചിലര്‍ വ്യായാമം ചെയ്യുകയും മറ്റും ചെയ്യുന്നു. എന്നാല്‍ ഇത് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ ഉണ്ടാക്കുന്ന തെറ്റുകള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഇത്തരത്തില്‍ ഗര്‍ഭകാലത്തെ വ്യായാമം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

തലവേദന

തലവേദന

തലവേദന സാധാരണ കാണുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കാരണമാകുന്നത് അമിത വ്യായാമം തന്നെയാണ്. അതുകൊണ്ട് തന്നെ വ്യായാമത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുക.

ഉയര്‍ന്ന ഹൃദയസ്പന്ദന നിരക്ക്

ഉയര്‍ന്ന ഹൃദയസ്പന്ദന നിരക്ക്

ഉയര്‍ന്ന ഹൃദയസ്പന്ദന നിരക്കാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണ്. ഗര്‍ഭകാലത്തെ അമിതവ്യായാമമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

നെഞ്ച് വേദന

നെഞ്ച് വേദന

നെഞ്ച് വേദനയും നിസ്സാരമായി കാണേണ്ട ഒന്നല്ല. മിതമായ വ്യായാമം കുഞ്ഞിനും അമ്മക്കും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് അമിതമാകുമ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കുന്നു.

 വജൈനല്‍ ബ്ലീഡിംഗ്

വജൈനല്‍ ബ്ലീഡിംഗ്

പ്രസവത്തോടനുബന്ധിച്ച് പലരിലും വജൈനല്‍ ബ്ലീഡിംഗ് ഉണ്ടാവുന്നു. ഇത് പലപ്പോഴും അമിതമായി വ്യായാമം ചെയ്യുമ്പോഴും സംഭവിക്കുന്നു. പലപ്പോഴും മിതമായ വ്യായാമം പ്രസവത്തിന് സഹായിക്കുമെങ്കില്‍ അമിത വ്യായാമം പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

 ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭസ്ഥശിശുവിന്റെ ചലനം

ഗര്‍ഭകാലത്ത് ഓരോ സമയത്തെത്തുമ്പോഴും ഗര്‍ഭസ്ഥശിശുവിന്റെ ചലനം മാറി മാറി വരുന്നു. എന്നാല്‍ ഇത് പലപ്പോഴും നടക്കാതെ വരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ചലനം വളരെയധികം കുറയുന്നു. ഇതും അപകടകരമായ അവസ്ഥയാണ്.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്‌നം. വ്യായാമം അധികമാവുമ്പോളാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.

പുറം വേദന

പുറം വേദന

പുറം വേദന ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടേയും മുന്നോടിയാണ്. എന്നാല്‍ ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് കൂടുതലായാല്‍ അത് പലപ്പോഴും പുറം വേദനക്ക് കാരണമാകുന്നു.

English summary

Is It Safe To Exercise During Pregnancy

If your body shows any of the below symptoms, then stop and rest