ഗര്‍ഭകാലത്ത് മുട്ട കഴിക്കുന്നത് അപകടം

Posted By:
Subscribe to Boldsky

ഗര്‍ഭകാലം എന്നത് സ്ത്രീയുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു കാലഘട്ടമാണ്. ഒരിക്കലും ഗര്‍ഭകാലം ഒരു അസുഖകാലമായി കണക്കാക്കേണ്ടതില്ല. ഗര്‍ഭകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. പലര്‍ക്കും ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവുന്ന ചെറിയ ചില അശ്രദ്ധകളാണ് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ തന്നെ ആരോഗ്യം സംരക്ഷിക്കാനാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്. അ തുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

പോഷക സമ്പുഷ്ടമായ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും പരാതികളും അശ്രദ്ധയും ഗര്‍ഭകാലത്ത് ഉണ്ടാവാന്‍ പാടില്ല. ഗര്‍ഭിണികള്‍പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കേണ്ടത് വളരെ അത്യാവശ്‌യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ മാത്രമേ അത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യവും കഴിവും ബുദ്ധിയും എല്ലാം നല്‍കുകയുള്ളൂ. എന്നാല്‍ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ആഹാരങ്ങളാണ് ഗര്‍ഭകാലത്ത് കഴിക്കാന്‍ പറ്റുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.

സിസേറിയന് ശേഷമുള്ള അമിതവണ്ണത്തിന് ഈ ഡയറ്റ്

മുട്ട ഗര്‍ഭിണികള്‍ കഴിക്കുന്നത് കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ ഇത് ആരോഗ്യവും അനാരോഗ്യവും ഉണ്ടാക്കുന്നു. മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നോക്കാം. ഏത് ഭക്ഷണവും അല്‍പം ശ്രദ്ധയോട് കൂടി കഴിച്ചാല്‍ മാത്രമേ ആരോഗ്യം നിലനില്‍ക്കുകയുള്ളൂ എന്നതാണ് സത്യം.

 ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

മുട്ട ഗര്‍ഭകാലത്ത് കഴിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ദോഷങ്ങളെ മുന്‍കൂട്ടി കണ്ട് കൊണ്ട് വേണം ഗര്‍ഭകാലത്ത് മുട്ടകഴിക്കാന്‍. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്തെ മുട്ട തീറ്റ ഉണ്ടാക്കുന്ന ദോഷങ്ങള്‍ എന്ന് നോക്കാം.

ഗര്‍ഭസ്ഥശിശുവിന് ദോഷം

ഗര്‍ഭസ്ഥശിശുവിന് ദോഷം

ഗര്‍ഭിണിയായ ഒരു സ്ത്രീ ദിവസത്തില്‍ 8,000 ഐയു വില്‍ അധികം വിറ്റാമിന്‍ എ കഴിക്കാന്‍ പാടില്ല. 10000 ഐയുവിലധികം വിറ്റാമിന്‍ എ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും.

 മുട്ട ഒഴിവാക്കി പച്ചക്കറികള്‍

മുട്ട ഒഴിവാക്കി പച്ചക്കറികള്‍

ദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്യുന്നത് ഗര്‍ഭിണികള്‍ ബീറ്റ കരോട്ടിന്റെ രൂപത്തില്‍ വിറ്റാമിന്‍ എ സ്വീകരിക്കണമെന്നാണ്. സസ്യങ്ങളില്‍ നിന്നുള്ള വിറ്റാമിന്‍ എ വിഷാംശം കുറഞ്ഞതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബീറ്റ കരോട്ടിന്‍ ശരീരത്തില്‍ വെച്ച് വിറ്റാമിന്‍ എ ആയി മാറും. നിങ്ങള്‍ നിലവില്‍ ഗര്‍ഭിണിയാണെങ്കിലോ, ഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ സസ്യസ്രോതസ്സുകളില്‍ നിന്നുള്ള വിറ്റാമിന്‍ എ കഴിക്കുക.

രണ്ട് തരത്തിലുള്ളവ

രണ്ട് തരത്തിലുള്ളവ

രണ്ട് തരം വിറ്റാമിന്‍ എകളാണുള്ളത്. ഒന്നാമത്തേത് ബീറ്റ കരോട്ടിനും, രണ്ടാമത്തേത് റെറ്റിനോയ്ഡും. റെറ്റിനോയ്ഡ് എന്നത് മൃഗങ്ങളുടെ കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ എന്നിവയില്‍ അടങ്ങിയതാണ്. ഇവ അധികമായി ലഭിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാകും. ടാബ്‌ലെറ്റുകള്‍, ക്യാപ്‌സൂളുകള്‍, ലിക്വിഡുകള്‍ എന്നീ രൂപത്തിലുള്ള വിറ്റാമിനുകള്‍ ഗര്‍ഭകാലത്ത് ദോഷകരമാകുന്നതാണ്.

വിറ്റാമിന്‍ എ അമിതമായാല്‍

വിറ്റാമിന്‍ എ അമിതമായാല്‍

ഒരു പഠനം അനുസരിച്ച് ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ വിറ്റാമിന്‍ എ അമിതമായ അളവില്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ കുഴപ്പങ്ങളുണ്ടാക്കും. ഹൃദയം, തലച്ചോറ്, ശിരസ്സ്, സുഷുമ്‌ന നാഡി എന്നിവയുടെ രൂപീകരണത്തില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കും.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കരള്‍, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍ പോലുള്ള വിറ്റാമിന്‍ എ അടങ്ങിയ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഗര്‍ഭകാലത്ത് കഴിക്കുന്നത് ഒഴിവാക്കുക. ഇവ റെറ്റിനോയ്ഡ് എന്ന വിറ്റാമിന്‍ എ അടങ്ങിയതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

ധാരാളം ഗുണങ്ങലും മുട്ടയുടെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അമ്മമാര്‍ ഗര്‍ഭസ്ഥശിശുവിന് തന്നെയാണ് പ്രാധാന്യം നല്‍കുക. മുട്ട കഴിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

 പൂര്‍ണമായും ഒഴിവാക്കരുത്

പൂര്‍ണമായും ഒഴിവാക്കരുത്

വിറ്റാമിന്‍ എ കൂടിയ അളവില്‍ കഴിക്കുന്നത് ദോഷകരമാണ് എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇക്കാരണത്താല്‍ വിറ്റാമിന്‍ എ പൂര്‍ണ്ണമായും ഒഴിവാക്കരുത്. വിറ്റാമിന്‍ എ ലഭിക്കാതെ വരുന്നതും കുട്ടിക്ക് സമാനമായ ദോഷങ്ങളുണ്ടാക്കും. അതിനാല്‍ ശരിയായ അളവില്‍ വേണം ഉപയോഗിക്കാന്‍.

കൊളസ്‌ട്രോള്‍ കൃത്യമെങ്കില്‍

കൊളസ്‌ട്രോള്‍ കൃത്യമെങ്കില്‍

ഗര്‍ഭകാലത്ത് ശരീരത്തിലെ കൊളസ്‌ട്രോള്‍ കൃത്യമെങ്കില്‍ ഗര്‍ഭിണികള്‍ക്ക് ദിവസവും രണ്ട് മുട്ട വീതം കഴിക്കാവുന്നതാണ്. ഇത് കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നതാണ് നല്ലത്.

കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക്

കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചക്ക്

കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ട. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു.

English summary

Is It Harmful To Eat Eggs During Pregnancy

Is it harmful to eat eggs during pregnancy journey? Well, read on the article for more information. It will help you to solve all your concerns related to it.
Story first published: Monday, November 20, 2017, 17:37 [IST]
Subscribe Newsletter