ആദ്യഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍ അത് ആദ്യത്തെയായാലും രണ്ടാമത്തേയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആദ്യ ഗര്‍ഭധാരണമാണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. കാരണം പരിചയക്കുറവും ഉത്കണ്ഠയും എല്ലാം പലപ്പോഴും പല അബദ്ധങ്ങളിലും നമ്മളെ കൊണ്ട് ചെന്നെത്തിയ്ക്കും.

ആദിവസത്തെ സംയോഗം ഗര്‍ഭധാരണസാധ്യത വര്‍ദ്ധിപ്പിക്കും

അതുകൊണ്ട് തന്നെ ആദ്യ ഗര്‍ഭധാരണത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാതെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സഹായിക്കും.

 ഗര്‍ഭധാരണം ഉറപ്പിക്കുക

ഗര്‍ഭധാരണം ഉറപ്പിക്കുക

ശരീരം കാണിയ്ക്കുന്ന ചില ലക്ഷണങ്ങളിലൂടെ നമുക്ക് വീട്ടില്‍ വെച്ച് തന്നെ ഗര്‍ഭധാരണം ഉറപ്പിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഉറപ്പായാലും ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കണം.

 ഗര്‍ഭധാരണത്തിനു തയ്യാറെടുക്കും മുന്‍പ്

ഗര്‍ഭധാരണത്തിനു തയ്യാറെടുക്കും മുന്‍പ്

ഗര്‍ഭധാരണത്തിന് മാനസികമായും ശാരീരികമായും തയ്യാറെടുത്ത് കഴിഞ്ഞാലും ഡോക്ടറെ സമീപിക്കേണ്ടതും ശാരീരിക പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.

 വാക്‌സിനേഷന്‍

വാക്‌സിനേഷന്‍

ഗര്‍ഭത്തിന്റെ ഓരോ കാലഘട്ടത്തിലും എടുക്കേണ്ട വാക്‌സിനേഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായി നടപ്പിലാക്കുകയും വേണം.

 ഗര്‍ഭസമയത്തെ ബ്ലീഡിംഗ്

ഗര്‍ഭസമയത്തെ ബ്ലീഡിംഗ്

ഗര്‍ഭകാലാവസ്ഥയിലുണ്ടാകുന്ന ബ്ലീഡിംഗിനെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. മാത്രമല്ല ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ആര്‍ത്തവം എപ്പോള്‍ തടസ്സപ്പെട്ടു എന്നതിനെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിയ്ക്കണം.

 ശരീരഭാരം

ശരീരഭാരം

എത്രത്തോളം ശരീരംഭാരം വര്‍ദ്ധിയ്ക്കുന്നതാണ് ആരോഗ്യകരമെന്നും അധികമായാല്‍ അത് അനാരോഗ്യമാണെന്നും നമ്മള്‍ തിരിച്ചറിയണം. അല്ലെങ്കില്‍ ഇത് ഗര്‍ഭകാലാവസ്ഥയില്‍ പ്രശ്‌നങ്ങള സൃഷ്ടിയ്ക്കും.

 എന്ത് കഴിക്കണം കഴിയ്ക്കരുത്

എന്ത് കഴിക്കണം കഴിയ്ക്കരുത്

എന്ത് കഴിയ്ക്കണം എന്നതിനെക്കുറിച്ചും എന്ത് കഴിയ്ക്കരുത് എന്നതിനെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യം അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് നിശ്ചയിക്കപ്പെടുന്നത്.

കായിക അധ്വാനം

കായിക അധ്വാനം

ഗര്‍ഭാവസ്ഥയില്‍ ശരീരം അനക്കരുത് എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണ്. ഗര്‍ഭാവസ്ഥയിലും കൃത്യമായ വ്യായാമങ്ങളും മറ്റ് കാര്യങ്ങളും ശ്രദ്ധിക്കണം.

ആയാസമുള്ള അവസ്ഥ

ആയാസമുള്ള അവസ്ഥ

ഗര്‍ഭാവസ്ഥ ഒരിക്കലും സുഖകരമായ അവസ്ഥയല്ല നിങ്ങള്‍ക്ക് സമ്മാനിയ്ക്കുന്നത്. ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഛര്‍ദ്ദിയും മനംപിരട്ടലും തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

 ഗര്‍ഭകാലത്തെ യാത്രകള്‍

ഗര്‍ഭകാലത്തെ യാത്രകള്‍

ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യുമ്പോളും ശ്രദ്ധ ആവശ്യമാണ്. കൂടുതല്‍ നേരം ഇരുന്നും കുണ്ടും കുഴിയുമുള്ള റോഡിലൂടെയുമുള്ള യാത്ര ശ്രദ്ധിക്കണം.

പ്രസവവേദനയെക്കുറിച്ച്

പ്രസവവേദനയെക്കുറിച്ച്

പ്രസവവേദനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രസവവേദന എങ്ങനെ എപ്പോള്‍ ഏത് മാസത്തിലാണ് ഉണ്ടാവുക എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എപ്പോഴും ഒരു ഗര്‍ഭിണിയ്ക്ക് ഉണ്ടായിരിക്കണം.

ഗര്‍ഭകാല ലൈംഗിക ബന്ധം

ഗര്‍ഭകാല ലൈംഗിക ബന്ധം

ഗര്‍ഭകാലങ്ങളിലും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഗര്‍ഭത്തിന് ആയാസമുണ്ടാക്കുന്ന പൊസിഷനുകള്‍ ഒരിക്കലും സ്വീകരിയ്ക്കരുത്. ഏതൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്തൊക്കെ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.

English summary

Important Things To Know When You Are Pregnant For The First Time

Are you excited about your first time pregnancy? First time pregnancy can be overwhelming. Here is a quick guide for new mom.
Subscribe Newsletter