For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല രക്തസമ്മര്‍ദ്ദം അപകടമോ?

ഗര്‍ഭകാല രക്തസമ്മര്‍ദ്ദം ആര്‍ക്കൊക്കെ ഉണ്ടാവാം. ഏത് അവസ്ഥയില്‍ ഉണ്ടാവാം എന്ന് നോക്കാം.

|

ഗര്‍ഭകാലത്ത് പല സ്ത്രീകളിലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനോ കുറയാനോ സാധ്യതയുണ്ട്. ഒരാളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സാധാരണ ഗതിയില്‍ 120/80 ആയിരിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇത് അല്‍പം വര്‍ദ്ധിക്കാനോ കുറയാനോ എന്നാല്‍ ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തില്‍ നോര്‍മലാവാനോ സാധ്യതയുണ്ട്. പ്രസവം നേരത്തേയാകുന്നതിന് കാരണം ഇതാണ്‌

എന്നാല്‍ സാധാരണ അവസ്ഥയില് ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം ഭയക്കേണ്ട ഒന്നല്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകള്‍ ശീലമാക്കിയാല്‍ ഗര്‍ഭകാല രക്തസമ്മര്‍ദ്ദം കുറയ്ക്കാവുന്നതാണ്. എന്നാല്‍ ചിലര്‍ രക്തസമ്മര്‍ദ്ദത്തെ ശ്രദ്ധിക്കണം. ആരൊക്കെയെന്ന് നോക്കാം. വയറ്റിലുള്ളത് ഇരട്ടക്കുട്ടികളാവാന്‍ ചിലത്‌

35നു മുകളില്‍ പ്രായം

35നു മുകളില്‍ പ്രായം

35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രസവ സമയത്ത് ഇത് അപകടം വിളിച്ച് വരുത്തും.

 ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നവര്‍

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നവര്‍

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കുന്നവര്‍ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം ഗര്‍ഭകാലത്ത് നിരവധി അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകും.

കിഡ്‌നി രോഗികള്‍

കിഡ്‌നി രോഗികള്‍

കിഡ്‌നി രോഗമുള്ള സ്ത്രീകളില്‍ പലപ്പോഴും ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ ശീലമാക്കുക.

പാരമ്പര്യമായി രക്തസമ്മര്‍ദ്ദമുള്ളവര്‍

പാരമ്പര്യമായി രക്തസമ്മര്‍ദ്ദമുള്ളവര്‍

പാരമ്പര്യമായി രക്തസമ്മര്‍ദ്ദമുള്ളവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഗര്‍ഭകാലത്ത് നല്‍കണം. കൃത്യമായ പരിശോധന അത്യാവശ്യമാണ്.

നിയന്ത്രണ വിധേയമായില്ലെങ്കില്‍

നിയന്ത്രണ വിധേയമായില്ലെങ്കില്‍

രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമായില്ലെങ്കില്‍ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടം ഉള്ളൂ. ഇത് ഗര്‍ഭസ്ഥശിശുവിന് തൂക്കക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയവ ഉണ്ടാക്കാന്‍ കാരണമാകുന്നു.

 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കൊഴുപ്പിന്റെയും ഉപ്പിന്റേയും ഉപയോഗം വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക.മാത്രമല്ല ചെറിയ ചില വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.

വിശ്രമം

വിശ്രമം

ആവശ്യത്തിനി വിശ്രമം വേണം. മാത്രമല്ല ഗര്‍ഭകാലത്ത് ചില സ്ത്രീകളില്‍ അമിത വണ്ണം കാണപ്പെടുന്നു. അത് കൊണ്ട് തന്നെ അമിതവണ്ണം കുറയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കണം.

English summary

how to control blood pressure during pregnancy

how to control blood pressure during pregnancy, read on to know more about it
Story first published: Saturday, March 18, 2017, 12:54 [IST]
X
Desktop Bottom Promotion