ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് അരുതുകളും പലതുണ്ട്. അമ്മയ്ക്കും കുട്ടിക്കും ദോഷകരമാകുമെന്ന കണക്കുകൂട്ടലുള്ളതു കൊണ്ടുതന്നെ.

ഗര്‍ഭകാല സെക്‌സിനെക്കുറിച്ചും ഇത്തരം കാഴ്ചപ്പാടുകളുണ്ട്. ഗര്‍ഭകാല സെക്‌സ് കുഞ്ഞിനു ദോഷം വരുത്തുമോ, ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകുമോ തുടങ്ങിയ പല സംശയങ്ങളും സ്വാഭാവികം.

ഗര്‍ഭകാല സെക്‌സിനെക്കുറിച്ചുള്ള ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിശദീകരണങ്ങളുമിതാ.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാല സെക്‌സ് മറ്റ് പ്രശ്‌നങ്ങളില്ലെങ്കില്‍ അനുവദനീയമാണ്. എന്നാല്‍ അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ അവസ്ഥകള്‍ മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ സൂക്ഷിക്കേണ്ട അവസ്ഥയെന്ന ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ സെക്‌സൊഴിവാക്കുക. അല്ലാത്തപക്ഷം ഡോക്ടര്‍മാരും അഭിപ്രായം തേടുക.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ സെക്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇത് ശാരീരികഅസ്വസ്ഥകള്‍ കുറയ്ക്കാനും വേദനകള്‍ കുറയ്ക്കാനുമെല്ലാം സഹായകമാണ്.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ സെക്‌സ് കുഞ്ഞിനെ ബാധിയ്ക്കുമോയെന്നും ഇത് കുഞ്ഞിന് നേരിട്ട് പ്രശ്‌നങ്ങളുണ്ടാക്കുമോയെന്നും ഭയങ്ങളുള്ളവരുണ്ട്. ഇതില്‍ വാസ്തവമില്ല. കാരണം കുഞ്ഞ് യൂട്രസില്‍ അംമ്‌നിയോട്ടിക് ഫഌയിഡില്‍ സുരക്ഷിതമായ അവസ്ഥയിലാണ്.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്ത് ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു ദോഷം വരുത്തുമോയെന്ന പേടിയും ചിലര്‍ക്കുണ്ടാകും. ലൂബ്രിക്കന്റുകള്‍ കുഞ്ഞിലേയ്‌ക്കെത്തില്ല. എങ്കിലും ശക്തിയുള്ള കെമിക്കലുകള്‍ അടങ്ങിയവ ഉപയോഗിയ്ക്കാതിരിയ്ക്കുക.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഓര്‍ഗാസവും ഗര്‍ഭകാലത്തു ദോഷകരമല്ല. ഇത് മസില്‍ കോണ്‍ട്രാക്ഷനുണ്ടാക്കുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ അല്‍പം വയറുവേദനയുണ്ടായേക്കാം. അത് തനിയെ മാറുകയും ചെയ്യും.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാല സെക്‌സില്‍ ശുചിത്വം ഏറെ പ്രധാനമെന്നോര്‍ക്കുക. അണുബാധ പോലുള്ളവയുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ.

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭകാലത്തെ ഓര്‍ഗാസം അപകടമോ?

ഗര്‍ഭിണിയ്ക്ക് ആയാസമുണ്ടാക്കും വിധത്തിലുള്ള പൊസിഷനുകള്‍ ഒഴിവാക്കാനും ശ്രമിയ്ക്കുക.

Read more about: pregnancy, ഗര്‍ഭം
English summary

Healthy Tips For Pregnancy Intercourse

Healthy Tips For Pregnancy Intercourse, read more to know about,
Story first published: Tuesday, September 5, 2017, 15:34 [IST]
Subscribe Newsletter