ഗര്‍ഭകാലത്ത് ഈ ജ്യൂസുകള്‍ നിര്‍ബന്ധം

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥയില്‍ ഖരഭക്ഷണങ്ങളേക്കാള്‍ പ്രാധാന്യം ദ്രാവക ഭക്ഷണങ്ങള്‍ക്കാണ് നല്‍കേണ്ടത്. മാത്രമല്ല ശരീരത്തിന് ലഭിക്കാവുന്ന അത്രത്തോളം പോഷകങ്ങള്‍ കഴിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. തിരക്കുകള്‍ക്ക് പുറകേ പായുമ്പോള്‍ ഗര്‍ഭകാലം ആരോഗ്യകരമാണോ എന്ന കാര്യം ശ്രദ്ധിക്കാന്‍ പലരും വിട്ടുപോവുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ എല്ലാ തിരക്കുകള്‍ക്കും അവധി കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

അതുകൊണ്ട് തന്നെ ഭക്ഷണശീലത്തില്‍ ജ്യൂസുകളും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ഗര്‍ഭിണികളുടെ ഭക്ഷണ ചിട്ടയില്‍ ജ്യൂസ് ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം. പല പഴങ്ങളും സീസണ്‍ അനുസരിച്ചായിരിക്കും ലഭിക്കുക. എന്നിരുന്നാലും ഗര്‍ഭകാലത്ത് ജ്യൂസ് കഴിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്നും ഏതൊക്കെ ജ്യൂസുകള്‍ നിര്‍ബന്ധമായും കഴിക്കണമെന്നും നോക്കാം.

 ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഗര്‍ഭിണികളില്‍ ഇടക്കിടക്ക് ജലദോഷവും പനിയും ഉണ്ടാവാറുണ്ട്. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ജ്യൂസ് ആണ് ഓറഞ്ച് ജ്യൂസ്. മറ്റേത് മരുന്ന് കഴിച്ച് പനി മാറ്റുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ഓറഞ്ച് ജ്യൂസ് കഴിക്കുന്നത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നു.

 കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

ഗര്‍ഭസ്ഥശിശുവിന് വരെ ആരോഗ്യം നല്‍കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഗര്‍ഭകാലത്ത് എന്നും കാരറ്റ് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. വിറ്റാമിന്‍ എ, ഇ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് കുഞ്ഞിന്റെ കാഴ്ചശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ തൈറോയ്ഡ് സംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ്

vബീറ്റ്‌റൂട്ട് ജ്യൂസ് ആരോഗ്യത്തിന്റെ കാര്യത്തില്‍ പുലിയാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ഗര്‍ഭകാലത്ത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭിണികളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും ബീറ്റ്‌റൂട്ട് ജ്യൂസ് നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ഇത് ശരീരത്തിലെ ടോക്‌സിനെയെല്ലാം പുറന്തള്ളുകയും ചെയ്യുന്നു.

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ ജ്യൂസ് ആണ് ഗര്‍ഭകാലത്ത് ശീലമാക്കേണ്ട മറ്റൊന്ന്. ഇത് അനാവശ്യമായി ഗര്‍ഭകാലത്തുണ്ടാകുന്ന തടിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ബുദ്ധിപരമായ വളര്‍ച്ചക്ക് ആപ്പിള്‍ ജ്യൂസ് സഹായിക്കും. കൂടാതെ ശരീരത്തിനാവശ്യമായ അയേണ്‍ ഉത്പ്പാദിപ്പിക്കുന്നതിലും ആപ്പിളിന് പ്രത്യേക പങ്കുണ്ട്.

 പീച്ച് ജ്യൂസ്

പീച്ച് ജ്യൂസ്

പീച്ച് പഴം സാധാരണക്കാര്‍ക്കിടയില്‍ അത്ര കേമനല്ലെങ്കിലും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും അയേണും അടങ്ങിയിട്ടുള്ള ഒന്നാണ് പീച്ച് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭാവസ്ഥയില്‍ കഴിക്കാവുന്ന പാനീയങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ്. മാത്രമല്ല കിഡ്‌നി, പിത്താശയം എന്നീ ഭാഗങ്ങളിലുള്ള ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

 സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയാണ് മറ്റൊന്ന്. സ്‌ട്രോബെറി ജ്യൂസ് കഴിക്കുന്നത് ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉയര്‍ന്ന അളവില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്‌ട്രോബെറിയില്‍ ഉണ്ട്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ലെമണ്‍ ജ്യൂസ്

ലെമണ്‍ ജ്യൂസ്

ലെമണ്‍ ജ്യൂസ് ആണ് മറ്റൊന്ന്. ഇതിലുള്ള പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, വിറ്റാമിന്‍ എന്നിവ ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. മാത്രമല്ല രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിയും തലചുറ്റലും ഒഴിവാക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ജ്യൂസ്.

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

ഗര്‍ഭകാലത്ത് ആരോഗ്യമുള്ള പാനീയങ്ങളില്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തേങ്ങാവെള്ളം. ഇത് ശരീരത്തിലുണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുകയും ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

 മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ് ആണ് മറ്റൊന്ന്. മുന്തിരി ജ്യൂസ് അസിഡിറ്റിയോട് പൊരുതുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുന്തിരിജ്യൂസ് ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല.

English summary

Healthy Juices You Should Drink During Pregnancy

Are you pregnant and looking to maintain a healthy diet during your pregnancy? Juicing is a good idea. Here are some healthy juices to drink during pregnancy.
Subscribe Newsletter