ഗര്‍ഭിണികള്‍ക്ക് എനര്‍ജി നല്‍കും എനര്‍ജി ഡ്രിങ്ക്‌

Posted By:
Subscribe to Boldsky

ഗര്‍ഭിണികള്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം തന്നെയാണ് കുഞ്ഞിന്റേയും ആരോഗ്യം നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല ഗര്‍ഭിണികള്‍ക്ക് ശാരീരികോര്‍ജ്ജം വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും പല വിധത്തില്‍ പല രീതിയില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മൂത്രശങ്ക വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഗര്‍ഭകാലത്ത് സാധാരണത്തേതിനേക്കാള്‍ ഊര്‍ജ്ജം അത്യാവശ്യമായിട്ടുള്ള ഒരു അവസ്ഥയിലാണ് സ്ത്രീശരീരം. നമ്മളില്‍ അധികമായി വരുന്ന ഊര്‍ജ്ജം കുഞ്ഞിന്റെ വളര്‍ച്ചക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ടി വരുന്നു. മാത്രമല്ല ഗര്‍ഭകാലത്താ നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ശാരീരികാധ്വാനം വര്‍ദ്ധിപ്പിക്കുകയും കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ട് കൃത്യമായ സമയത്ത് ശരീരത്തിന് ആവശ്യമായ രീതിയില്‍ ഭക്ഷണവും വെള്ളവും ലഭിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍ എത്ര വെള്ളം ദിവസവും കുടിക്കണം

ഇന്നത്തെ കാലത്തെ ജീവിത രീതിയും ഭക്ഷണരീതിയും പലപ്പോഴും പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. ഗര്‍ഭകാലത്തും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. കാരണം ഇന്നത്തെ ഭക്ഷണരീതി അത്രക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില എനര്‍ജി ഡ്രിങ്കുകള്‍ ഉണ്ട്. ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് ഗര്‍ഭകാലത്തും ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട എനര്‍ജി ഡ്രിങ്കുകള്‍ എന്ന് നോക്കാം.

വെള്ളം

വെള്ളം

ആദ്യം തന്നെ വെള്ളത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ എനര്‍ജി ഡ്രിങ്ക് തന്നെയാണ് വെള്ളം. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന ക്ഷീണത്തില്‍ നിന്നും ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന നിര്‍ജ്ജലീകരണത്തില്‍ നിന്നും രക്ഷിക്കുന്നു. മാത്രമല്ല മോണിംഗ് സിക്‌നെസ്സ്, തലവേദന തുടങ്ങിയവക്ക് പരിഹാരം കാണാനും വെള്ളം സഹായിക്കും. മാത്രമല്ല മൂത്രാശയ സംബന്ധമായ അണുബാധക്കും പരിഹാരം കാണാന്‍ പച്ചവെള്ളം കുടിക്കുന്നത് സഹായിക്കുന്നത്. കൂടാതെ അമ്‌നിയോട്ടിക് ഫഌയിഡ് ഉണ്ടാവാനും വെള്ളം കുടി സഹായിക്കുന്നു.

 ലെമണേഡ്

ലെമണേഡ്

ലെമണേഡ് ആരോഗ്യത്തിന് വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തില്‍ ഇലക്ട്രോലൈറ്റുകള്‍ നിറക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലുള്ള ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി ശരീരത്തിലേക്ക് അയേണ്‍ സാന്നിധ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. മാത്രമല്ല മോണിംഗ് സിക്‌നെസ്സ് ഇല്ലാതാക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കൃത്യമാക്കാനും ലെമണേഡിന്റെ ഉപയോഗം സഹായിക്കുന്നു.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

തേങ്ങാവെള്ളം നമ്മുടെ നാട്ടില്‍ സ്ഥിരം കിട്ടുന്ന ഒരു പാനീയമാണ്. ഇത് ഇലക്ട്രോലൈറ്റുകളും, പൊട്ടാസ്യവും, ക്ലോറൈഡും, മഗ്നീഷ്യവും കൊണ്ട് സമ്പന്നമാണ്. നാരുകളും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ധാരാളമുണ്ട്. മാത്രമല്ല നിര്‍ജ്ജലീകരണം തടയുകയും ശരീരത്തില്‍ ആവശ്യമായ ഉപ്പിന്റെ അംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു.

മോര് വെള്ളം

മോര് വെള്ളം

മോര് വെള്ളം വേനല്‍ക്കാലത്തെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ്. ഇതില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പ്രൊബയോട്ടിക് ബാക്ടീരിയ നല്ല ആരോഗ്യമുള്ള ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. മോരില്‍ അല്‍പം ഇഞ്ചി ചേര്‍ത്താല്‍ അത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ മോണിംഗ് സിക്‌നെസും പുളിച്ച് തികട്ടലും ഇല്ലാതാക്കുന്നു.

 ഫ്രഷ്ഫ്രൂട്ട് ജ്യൂസ്

ഫ്രഷ്ഫ്രൂട്ട് ജ്യൂസ്

ജ്യൂസ് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പൈനാപ്പിള്‍ ജ്യൂസ് ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അത് മാത്രമല്ല ശ്രദ്ധിക്കേണ്ടത് വീട്ടില്‍ ഉണ്ടാക്കുന്ന ജ്യൂസ് മാത്രമേ കഴിക്കാന്‍ പാടുള്ളൂ. കാരണം പുറമേ നിന്ന് വാങ്ങിച്ച ജ്യൂസ് ഒരിക്കലും കഴിക്കാന്‍ പാടില്ല. ഇത് പല തരത്തിലുള്ള അപകടങ്ങളും ഉണ്ടാക്കുന്നു.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. നിങ്ങളുടെ ദിവസം തന്നെ ഹെര്‍ബല്‍ ടീ കൊണ്ട് ആരംഭിച്ച് നോക്കൂ. ഇത് നിങ്ങള്‍ക്ക് തരുന്ന ആരോഗ്യം ചില്ലറയല്ല. കഫീന്‍ ഇല്ലാത്ത ഒന്നാണ് കഫീന്‍. കര്‍പ്പൂര തുളസി ചായ എന്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇത് നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ആരോഗ്യവും അഴകും കുഞ്ഞിനും അമ്മക്കും നല്‍കുന്നു.

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസും ഇത്തരത്തില്‍ ഗര്‍ഭകാലം സുന്ദരമാക്കാനുള്ള ഒന്നാണ്. ഗര്‍ഭ കാലത്ത് ഉണ്ടാവുന്ന ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ് പച്ചക്കറി ജ്യൂസിലൂടെ. ന്യൂട്രിയന്‍സും ഫൈബറും ധാരാളം ഉള്ള ഒന്നാണ് പച്ചക്കറി. മാത്രമല്ല ഫോളിക് ആസിഡ് ധാരാളം അടങ്ങിയ പച്ചക്കറികള്‍ നോക്കി വാങ്ങിക്കാം. ഇത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നു.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളും പാലും എല്ലാം ഗര്‍ഭകാലത്ത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും വിറ്റാമിന്റെ അഭാവത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ശാരീരികോര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും എന്നതാണ് സത്യം. എന്നാല്‍ ഇതെല്ലാം ശുദ്ധമായത് തന്നെ വേണം കഴിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്.

സ്മൂത്തികള്‍

സ്മൂത്തികള്‍

വിവിധ തരത്തിലുള്ള സ്മൂത്തികള്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതില്‍ കാല്‍സ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ ഫിറ്റ് ആക്കുകയും കുഞ്ഞിനും അമ്മക്കും ഒരു പോലെ ആരോഗ്യം നല്‍കുകയും ചെയ്യുന്നു. പഴം, ചിക്കൂസ്, സ്‌ട്രോബെറി, മാങ്ങ എന്നിവ കൊണ്ടെല്ലാം ഗര്‍ഭകാലത്ത് സ്മൂത്തികള്‍ തയ്യാറാക്കാം. ഇതെല്ലാം വളരെ ശ്രദ്ധിച്ച് വേണം തയ്യാറാക്കേണ്ടത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഗര്‍ഭകാലത്ത് കുടിക്കുന്ന പാനീയങ്ങള്‍

ഗര്‍ഭകാലത്ത് കുടിക്കുന്ന പാനീയങ്ങള്‍

ഗര്‍ഭിണായായാല്‍ അമ്മമാരുടേയും അമ്മൂമ്മമാരുടേയും ചില സ്‌പെഷ്യല്‍ പാനീയങ്ങള്‍ ഉണ്ടാവും. ഇത്തരം പാനീയങ്ങള്‍ എല്ലാം തന്നെ പല തരത്തില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം കുഞ്ഞിനും അമ്മക്കും ഒരു പോലെ ഗുണം ചെയ്യുന്നു. ഇത് പ്രസവം വരെ എളുപ്പമാക്കാന്‍ സഹായിക്കുന്നു.

English summary

Healthy Homemade Energy Drinks During Pregnancy

Healthy And Simple Homemade Energy Drinks During Pregnancy read on.
Story first published: Monday, October 23, 2017, 16:54 [IST]
Subscribe Newsletter