ബുദ്ധിയുള്ള കുഞ്ഞിന് ഗര്‍ഭകാലത്ത് പിസ്ത

Posted By:
Subscribe to Boldsky

ആളല്‍പം വിദേശിയാണെങ്കിലും പിസ്ത എന്ന് പേര് അതൊരിക്കലും മലയാളിക്ക് അന്യമല്ല. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് പിസ്ത. പുറംതോട് കളഞ്ഞ് ഉള്ളിലെ പരിപ്പാണ് കഴിക്കുന്നതും. എന്നാല്‍ പരിപ്പ് കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഗര്‍ഭകാലത്താണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത്. കാരണം ഭക്ഷണത്തിലുണ്ടാകുന്ന അശ്രദ്ധ അമ്മയേയും കുഞ്ഞിനേയും വളരെ ഭീകരമായി ദോഷകരമായി ബാധിക്കും. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ സ്മാര്‍ട്ടായിരിക്കണം എന്ന് ആഗ്രഹിക്കാത്ത അച്ഛനമ്മമാര്‍ ഉണ്ടാവില്ല.

കൂടുതല്‍ വായനക്ക്‌: ഗര്‍ഭിണികള്‍ കിടക്കും മുമ്പ് ഈന്തപ്പഴം കഴിക്കണം

അതിനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതാണ്. ഇതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പിസ്ത. ഗര്‍ഭകാലത്ത് പിസ്ത കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്

കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്

കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒരു നട്‌സ് ആണ് പിസ്ത. ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീന്‍ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. ഇത് കുഞ്ഞിന്റെ തലച്ചോറിലെ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നു.

 പേശീബലം വര്‍ദ്ധിപ്പിക്കാന്‍

പേശീബലം വര്‍ദ്ധിപ്പിക്കാന്‍

പേശീബലം വര്‍ദ്ധിപ്പിക്കാനും ഗര്‍ഭസ്ഥശിശുവിന്റെ ടിഷ്യൂ ആരോഗ്യത്തിനും പിസ്ത കഴിക്കാം. ഇതിലുള്ള ന്യൂട്രിയന്‍സ് തന്നെയാണ് ഇതിന് സഹായിക്കുന്നത്.

രക്തത്തിലെ കൊളസ്‌ട്രോള്‍

രക്തത്തിലെ കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിന് സഹായിക്കുന്നത്.

 ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റ് കൊണ്ട് സമ്പുഷ്ടമാണ് പിസ്ത. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ ഇ കരോട്ടിന്‍ എന്നിവ കുഞ്ഞിന്റേയും അമ്മയുടേയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 സന്ധി വേദന

സന്ധി വേദന

ഗര്‍ഭകാലത്ത് സാധാരണമാണ് സന്ധിവേദന. അതിനെ ഇല്ലാതാക്കുന്നതിനും കാല്‍ നീര് വെക്കുന്നത് തടയുന്നതിനും പിസ്ത കഴിക്കുന്നത് സഹായിക്കുന്നു.

 അണുബാധ

അണുബാധ

ഗര്‍ഭിണികളില്‍ അണുബാധ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനെ ഇല്ലാതാക്കാന്‍ പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ സഹായിക്കുന്നു.

 മലബന്ധം തടയാന്‍

മലബന്ധം തടയാന്‍

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും പിസ്ത കഴിക്കുന്നത് സഹായിക്കുന്നു. ഗര്‍ഭിണികളില്‍ മലബന്ധം വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

 അമിതമായാല്‍

അമിതമായാല്‍

എന്ത് ഭക്ഷണമാണെങ്കിലും അധികം കഴിച്ചാല്‍ അത് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് പിസ്ത കഴിച്ചാലും. പിസ്ത കൂടുതല്‍ കഴിച്ചാല്‍ അത് ദഹനസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

English summary

Health Benefits Of Eating Pista During Pregnancy

Eating pista during pregnancy is considered to be healthy as it contains surplus essential nutrients. Read this post to know the health benefits
Story first published: Monday, June 12, 2017, 15:33 [IST]