For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണി പച്ച ആപ്പിള്‍ കഴിച്ചാല്‍ കുഞ്ഞിന് ബുദ്ധി

പച്ച ആപ്പിളിന്റെ ഉപയോഗത്തിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

|

കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഗര്‍ഭകാലത്ത് പല തരത്തിലുള്ള ഭക്ഷണങ്ങളും പഴവര്‍ഗ്ഗങ്ങളും കഴിക്കേണ്ട കാര്യത്തില്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ചിലര്‍ക്ക് ഛര്‍ദ്ദിയും ദഹനസംബന്ധമായ പ്രശ്‌നങ്ങളും കാലിലും ശരീരത്തിലും നീരും എല്ലാം ഉണ്ടാവുന്നു. ഇതെല്ലാം ഗര്‍ഭത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആപ്പിള്‍ എന്തുകൊണ്ടും ആരോഗ്യ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇതില്‍ തന്നെ ചുവന്ന ആപ്പിളും പച്ച ആപ്പിളും ഉണ്ട്. ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ ചുവന്ന ആപ്പിളും പച്ച ആപ്പിളും നല്ലതാണ്.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പച്ച ആപ്പിളാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത്. പച്ച ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ്. അല്‍പം പുളി പച്ച ആപ്പിളിന് കൂടുതലുണ്ടാവും. എന്നാല്‍ ഇതാണ് ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് എന്നതാണ് സത്യം.ഗര്‍ഭകാലത്ത് പച്ച ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.

<strong>വെളുത്തുള്ളിയും പാലും; മുലപ്പാല്‍ വര്‍ദ്ധിക്കാന്‍</strong>വെളുത്തുള്ളിയും പാലും; മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

ഗര്‍ഭിണികള്‍ ചുവന്ന ആപ്പിള്‍ കഴിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത് പച്ച ആപ്പിള്‍ കഴിക്കുന്നതാണ്. ഗര്‍ഭകാലത്തെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരം കാണാം. എന്തൊക്കെയാണ് ഇത്തരത്തില്‍ പച്ച ആപ്പിള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം. ഇത് ഗര്‍ഭിണിക്ക് മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ പച്ച ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാവുന്നത് സാധാരണയാണ്. പലപ്പോവും ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഫൈബറിന്റെ അളവ് വളരെ കൂടുതലാണ് പച്ച ആപ്പിളില്‍. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പല വിധത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സുഖകരമായ ദഹനത്തിന് പച്ച ആപ്പിള്‍ വളരെയധികം സഹായിക്കുന്നു.

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

വിശപ്പ് ഗര്‍ഭിണികളില്‍ കുറവും കൂടുതലും ആയിരിക്കും. ചിലരില്‍ വളരെ കൂടുതലും ചിലരില്‍ വളരെ കുറവും ആയിരിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഭക്ഷണം നല്ലതു പോലെ കഴിക്കേണ്ടത് അത്യാവശ്യമാണ്. പച്ച ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത് വിശപ്പിന്റെ ആധിക്യം വര്‍ദ്ധിപ്പിക്കുന്നു.

ഡി എന്‍ എ ഡാമേജ്

ഡി എന്‍ എ ഡാമേജ്

ഗര്‍ഭസ്ഥശിശുക്കളില്‍ ഡി എന്‍ എ ഡാമേജ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ഇത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വരെ കാരണമാകുന്നുണ്ട്. അതിനെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിലെ ഡി എന്‍ എ ഡാമേജ് ഇല്ലാതാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ പച്ച ആപ്പിള്‍ ധാരാളം കഴിക്കാവുന്നതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ച ആപ്പിള്‍. ഇതിലുള്ള വിറ്റാമിന്‍ സി രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ സഹായിക്കുന്നു. പച്ച ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്.

 ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ഗര്‍ഭകാലത്ത് പലരിലും ചര്‍മ്മത്തിന് കട്ടികൂടുതലും മുളിച്ചിലും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ഇത് നിങ്ങളിലെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. വിറ്റിമിന്‍ എ, ബി, സി എന്നിവയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്ന്.

കുഞ്ഞിന്റെ ബുദ്ധി

കുഞ്ഞിന്റെ ബുദ്ധി

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ബുദ്ധി വളര്‍ച്ചക്കും സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി പച്ച ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ അമ്മക്കും ഗര്‍ഭസ്ഥശിശുവിനും ഉണ്ടാവുന്നു.

 പ്രമേഹം

പ്രമേഹം

പ്രമേഹസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് പച്ച ആപ്പിള്‍. പ്രമേഹം ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ അത് പ്രസവത്തെ പോലും വളരെ ദോഷകരമായി ബാധിക്കും. ഇത് രക്തത്തിലെ പ്രമേഹത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്.

പ്രോട്ടീന്റെ അളവ്

പ്രോട്ടീന്റെ അളവ്

പ്രോട്ടീന്റെ അളവ് ഗര്‍ഭാവസ്ഥയില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാരണം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനും വളര്‍ച്ചക്കും എല്ലാം പ്രോട്ടീന്‍ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എല്ലാ ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നു.

ശരീര വേദന

ശരീര വേദന

ശരീരവേദന ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ശരീര വേദനക്കും ശരീരത്തിലെ നീരിനും എല്ലം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍.

 മോണിംഗ് സിക്‌നെസ് മാറ്റാന്‍

മോണിംഗ് സിക്‌നെസ് മാറ്റാന്‍

മോണിംഗ് സിക്‌നെസ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. ഗര്‍ഭിണികളില്‍ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ച ആപ്പിള്‍. രാവിലെ പച്ച ആപ്പിള്‍ കഴിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം.

English summary

Health Benefits Of Eating Green Apples During Pregnancy

We all know about the goodness of apples for our health. But what about green apples? Here we explained the health benefits of green apple during pregnancy
Story first published: Friday, October 27, 2017, 13:38 [IST]
X
Desktop Bottom Promotion