ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്തെ ഭക്ഷണ രീതികള്‍ സാധാരണത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം കണക്കിലെടുത്തായിരിക്കും അമ്മയുടെ ഭക്ഷണരീതി. എന്നാല്‍ അമ്മ കഴിക്കുന്ന ഭക്ഷണം മോശമായാല്‍ അത് കുഞ്ഞിന്റേയും കൂടി ആരോഗ്യത്തെയാണ് ദോഷകരമായി ബാധിക്കുക. നമ്മുടെ വീട്ടിലെ കറികളിലും മറ്റും സ്ഥിര സാന്നിധ്യമാണ് ജീരകം.

പ്രസവശേഷം മുടി കൊഴിയുന്നുവോ, പരിഹാരമിതാ

എന്നാല്‍ ജീരകം കഴിക്കുന്നത് ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥശിശുവിന്റേയിം ആരോഗ്യത്തിന് നല്ലതോ അതോ ചീത്തയോ എന്ന് തിരിച്ചറിയണം. ജീരകം കഴിക്കുന്നത് ഒരു തരത്തില്‍ ഗുണം നല്‍കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പല അവസരങ്ങളിലും ജീരകത്തിന്റെ ഉപയോഗം ദോഷകരമായി മാറാറുണ്ട്. എങ്ങനെയൊക്കെ ജീരകം ഗര്‍ഭകാലഘട്ടങ്ങളില്‍ ഉപയോഗിക്കണം എന്ന് നോക്കാം.

അലര്‍ജി

അലര്‍ജി

നിങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തോട് അലര്‍ജിയുള്ള ആളാണെങ്കില്‍ ജീരകവും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ജീരകത്തിന്റെ ഉപയോഗം ചിലരില്‍ അലര്‍ജിയെന്ന പ്രശ്‌നത്തിന് ആക്കം കൂട്ടും.

സെന്‍സിറ്റീവ് സ്‌കിന്‍

സെന്‍സിറ്റീവ് സ്‌കിന്‍

സെന്‍സിറ്റീവ് ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ അതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാരണം സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ ജീരകത്തിന് കഴിയും.

 എന്തെങ്കിലും അസ്വസ്ഥത

എന്തെങ്കിലും അസ്വസ്ഥത

ഭക്ഷണം കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥത ഉണ്ടാവുന്ന സ്ത്രീകള്‍ പിന്നീട് ജീരകത്തിന്റെ ഉപയോഗം ഗര്‍ഭകാലത്ത് പൂര്‍ണമായും നിര്‍ത്തണം. ഇത് പല തരത്തില്‍ അവസ്ഥ ഭീകരമാക്കാന്‍ കാരണമാകും.

 ഗുണങ്ങള്‍

ഗുണങ്ങള്‍

എന്നാല്‍ ഗുണങ്ങളും ധാരാളമാണ് ജീരകത്തിന്. ജീരകം ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും ഉണ്ടാവുന്നു.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഗര്‍ഭിണികളില്‍ പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. എന്നാല്‍ ഇതിനെ മറികടക്കാന്‍ ജീരക്കിന് കഴിയുന്നു.

 അനീമിയയെ പ്രതിരോധിക്കുന്നു

അനീമിയയെ പ്രതിരോധിക്കുന്നു

അനീമിയ രക്തക്കുറവ് മൂലം സ്ത്രീകളില്‍ ഗര്‍ഭകാലത്ത് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്നു. നൂറ് ഗ്രാം ജീരകത്തില്‍ 66 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് അനീമിയയെ പ്രതിരോധിക്കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ജീരകം ഉത്തമമാണ്. ഇത് വയറിലെ അസ്വസ്ഥതകളെ ഇല്ലാതാക്കി നല്ല രീതിയില്‍ ദഹനം നല്‍കുന്നു.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം കൂടിയും കുറഞ്ഞും ഇരിക്കാം. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ജീരകത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ഇത് ഹൃദയസ്പന്ദന നിരക്കും വര്‍ദ്ധിപ്പിക്കുന്നു.

ഓര്‍മ്മശക്തി

ഓര്‍മ്മശക്തി

ഗര്‍ഭസ്ഥശിശുവിന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ജീരകത്തിന്റെ ഉപയോഗം സഹായിക്കുന്നു. എന്നാല്‍ എന്തും അളവില്‍ കൂടുതലായാല്‍ അത് പ്രശ്‌നമുണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Health benefits and side effects of cumin seeds during pregnancy

Cumin seeds or the powder of cumin seeds can be added in any food either while cooking or like a topping. There are many health benefits and side effects of cumin seeds.
Story first published: Tuesday, July 11, 2017, 14:01 [IST]
Subscribe Newsletter