For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാരംഭത്തിലറിയാം അബോര്‍ഷനാകുമോ ഇല്ലയോ എന്ന്

ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും അബോര്‍ഷന്‍ സംഭവിയ്ക്കാം. ഏതൊക്കെയാണ് അവ

|

ഗര്‍ഭിണിയാവുക എന്നത് ഒരു സ്ത്രീ പെണ്‍കുട്ടി എന്ന രീതിയില്‍ നിന്നും പൂര്‍ണമായും ഒരു സ്ത്രീ ആയി എന്നതിന്റെ ലക്ഷണമാണ്. ഗര്‍ഭാവസ്ഥ സ്ത്രീകളില്‍ ശാരിരിക മാറ്റങ്ങള്‍ മാത്രമല്ല മാനസികമായ മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കേണ്ട സമയം തന്നെയാണ് ഇത്. സ്ത്രീ-പുരുഷനറിയണം പ്രസവവേദനയുടെ ഘട്ടങ്ങള്‍

എന്നാല്‍ ഗര്‍ഭസമയത്ത് തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും ഗര്‍ഭം അലസിപ്പോവുമോ എന്ന കാര്യം. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അല്ലെങ്കില്‍ ഗര്‍ഭത്തിനു മുന്നില്‍ ഉണ്ടാവുന്ന ചില ആരാഗ്യ പ്രശ്‌നങ്ങള്‍ ഗര്‍ഭം അബോര്‍ഷനിലേക്ക് പോവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി പറയും. എങ്ങനെയെന്ന് നോക്കാം.

 പിസിഒഎസ്

പിസിഒഎസ്

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയര്‍ന്ന അളവില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നു. മാത്രമല്ല ക്രമം തെറ്റിയുള്ള ആര്‍ത്തവം അണ്ഡോത്പാദനം എന്നിവയും അബോര്‍ഷനെ മുന്‍കൂട്ടി പറയുന്നതാണ്.

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോ തൈറോയ്ഡിസമാണ് മറ്റൊരു അവസ്ഥ. ഹോര്‍മോണ്‍ കൃത്യമല്ലാതിരിയ്ക്കുകയും ഇത് ഗര്‍ഭാവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളെ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ അത് അബോര്‍ഷന് കാരണമാകും.

 അണുബാധ

അണുബാധ

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ പെട്ടെന്ന് അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. മാത്രമല്ല ജനനേന്ദ്രിയത്തിലുണ്ടാവുന്ന ഇത്തരം ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതും അബോര്‍ഷനിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

ക്രോമസോം അബ്‌നോര്‍മാലിറ്റി

ക്രോമസോം അബ്‌നോര്‍മാലിറ്റി

ക്രോമസോം അബ്‌നോര്‍മാലിറ്റിയാണ് മറ്റൊന്ന്. 50ശതമാനത്തില്‍ കൂടുതലാണ് ഇതിലൂടെ അബോര്‍ഷനുള്ള സാധ്യത. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ ഗര്‍ഭപാത്രത്തിനകത്ത് വെച്ച് തന്നെ തടയുന്നു. പ്രത്യേകിച്ച് 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണത്തില്‍.

നിയന്ത്രണവിധേയമല്ലാത്ത രോഗങ്ങള്‍

നിയന്ത്രണവിധേയമല്ലാത്ത രോഗങ്ങള്‍

പലപ്പോഴും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ നമ്മുടെ ജീവിത രീതിയ്ക്കനുസരിച്ച് കൂടിയും കുറഞ്ഞും ഇരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളും അബോര്‍ഷന്റെ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

 അസാധാരണമായ രോഗപ്രതിരോധ ശേഷി

അസാധാരണമായ രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധം തന്നെ രോഗമായി മാറുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. അമ്മയുടെ ശരീരം തന്നെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമ്പോള്‍ ഇതിനെതിരെ പലപ്പോഴും ആന്റി ബോഡീസ് ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് പലപ്പോഴും ഭ്രൂണത്തിന് പ്രശ്‌നമാകുന്നു. ഇത് അബോര്‍ഷനിലേക്ക് നയിക്കുന്നു.

English summary

diseases and conditions that can up your risk of miscarriage

if you are suffering from hormonal problems or any infections during pregnancy, then your chance of having a miscarriage increases.
Story first published: Friday, March 10, 2017, 10:09 [IST]
X
Desktop Bottom Promotion