ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

Posted By:
Subscribe to Boldsky

ഗര്‍ഭധാരണത്തിന് പങ്കാളികള്‍ ഇരുവരുടേയും ആരോഗ്യനില ഏറെ പ്രധാനമാണ്. പുരുഷന്മാരില്‍ ബീജഗുണവും എണ്ണവും ഗര്‍ഭധാരണത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്. സ്ത്രീകളിലാകട്ടെ, കൃത്യമായ ആര്‍ത്തവചക്രവും.

കൃത്യമായ ആര്‍ത്തവചക്രം കൃത്യമായ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനത്തിന്റെ ലക്ഷണം കൂടിയാണ്. അണ്ഡവിസര്‍ജനത്തിലൂടെ പുറത്തെത്തുന്ന അണ്ഡവും ബീജവുമാണ് ചേര്‍ന്ന് ഗര്‍ഭധാരണമുണ്ടാക്കുന്നത്.

എന്നാല്‍ ചില സ്ത്രീകളില്‍ കൃത്യമായ ആര്‍ത്തവചക്രവും അണ്ഡവിസര്‍ജനവും നടന്നാല്‍ പോലും പുരുഷന്റേതല്ലാത്ത കാരണമല്ലെങ്കിലും ഗര്‍ഭധാരണം നടന്നുവെന്നു വരില്ല. ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ, ആര്‍ത്തവവും ഓവുലേഷനും സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങളും.

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ചിലരില്‍ ആര്‍ത്തവക്രമക്കേടുകളുണ്ടായിരിക്കാം. എന്നാലും ഓവുലേഷന്‍ നടക്കുന്നുണ്ടായിരിക്കും. ഇതിന്റെ കൃത്യമായ സമയം നിര്‍ണയിക്കാന്‍ സാധ്യമല്ലെന്നു മാത്രം.

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ചില സ്ത്രീകളില്‍ ആര്‍ത്തവം വളരെ ക്രമമായിരിക്കും. എന്നാല്‍ ഗര്‍ഭധാരണം നടക്കുവാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.ഒാവുലേഷന്‍ കൃത്യമായി നടക്കാത്തതായിരിക്കും ഇവിടെ പ്രശ്‌നം. ആര്‍ത്തവം കൃത്യമായി നടക്കുന്നവരില്‍ ഓവുലേഷന്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് പറയാനാവില്ല, ഇതിന് സാധ്യത കൂടുതലാണെങ്കിലും.

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ചിലപ്പോള്‍ ഓവുലേഷന്‍ നടന്നാലും ഫോളിക്കിളില്‍ നിന്ന് അണ്ഡം പുറത്തു വന്നില്ലെന്നും വരും. ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വന്നാല്‍ മാത്രമേ ബീജവുമായി സംയോഗം നടന്ന് ഗര്‍ഭധാരണം നടക്കുകയുള്ളൂ.

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

അണ്ഡവിസര്‍ജനം നടക്കുന്നുണ്ടെങ്കിലും ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരാത്ത സന്ദര്‍ഭങ്ങളില്‍ ഫോളിക്കിള്‍ പൊട്ടാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ കഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ എളുപ്പം ഗര്‍ഭം ധരിക്കാവുന്നതേയുള്ളൂ.

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ഓവുലേഷന്‍ നടന്നാലും ഗര്‍ഭം ധരിച്ചില്ലെങ്കില്‍...

ആര്‍ത്തവവും ഓവുലേഷനും കൃത്യമായി നടക്കുന്നവരില്‍ മിക്കവാറും ഫോളിക്കിള്‍ പൊട്ടാത്തതു തന്നെയായിരിക്കും ഗര്‍ഭധാരണസാധ്യത വൈകുന്നതിന്റെ കാരണം. ഡോക്ടറെ കണ്ടു മാത്രമെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മരുന്നു കഴിയ്ക്കാവൂയെന്നതും വളരെ പ്രധാനമാണ്.

Read more about: pregnancy pregnant
English summary

Factors That Hinder Pregnancy

Factors That Hinder Pregnancy, Read more to know about,