For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം തെറ്റുന്നതിനു മുന്‍പ് ഗര്‍ഭലക്ഷണമറിയാം

ഗര്‍ഭധാരണം ഉറപ്പിക്കാന്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിയ്ക്കും

|

ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ആര്‍ത്തവം മുടങ്ങുന്നത്. ആര്‍ത്തവം മുടങ്ങുന്നതിനു മുന്‍പ് തന്നെ ഗര്‍ഭിണിയാണോ എന്ന് ചില ശാരീരിക ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. സാധാരണ ഗര്‍ഭലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായ പല ലക്ഷണങ്ങളിലൂടെയും ഗര്‍ഭധാരണം നടന്നുവെന്ന് ഒരു സ്ത്രീയ്ക്ക് മനസ്സിലാക്കാം.

മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..മുലയൂട്ടുമ്പോള്‍ സ്തനങ്ങള്‍ക്കു സംഭവിയ്ക്കുന്നത്..

അതിനായി ശരീരം ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും പലര്‍ക്കും മനസ്സിലാവില്ല. അതുകൊണ്ട് തന്നെ ആര്‍ത്തവമാറ്റങ്ങള്‍ നോക്കി പലരും ഗര്‍ഭധാരണം ഉറപ്പിക്കുന്നത്. എന്തൊക്കെ ശാരീരിക ലക്ഷണങ്ങളാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

അസഹനീയമായ വേദന

അസഹനീയമായ വേദന

ഓവുലേഷന്‍ സമയത്താണ് സെക്‌സെങ്കില്‍ ഗര്‍ഭധാരണ സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനു ശേഷം യോനീപ്രദേശത്ത് കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഗര്‍ഭധാരമ സാധ്യത മനസ്സിലാക്കാം.

ശാരീരികോഷ്മാവ് വര്‍ദ്ധിയ്ക്കുന്നു

ശാരീരികോഷ്മാവ് വര്‍ദ്ധിയ്ക്കുന്നു

ശാരീരികോഷ്മാവ് വളരെ കൂടിയ തോതില്‍ വര്‍ദ്ധിയ്ക്കുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ശരീരത്തിന് ചൂട് വര്‍ദ്ധിയ്ക്കുന്നു.

സ്തനങ്ങള്‍ക്ക് കനം

സ്തനങ്ങള്‍ക്ക് കനം

സ്തനങ്ങള്‍ക്ക് ഭാരക്കൂടുതലും കനവും തോന്നുന്നു. ഇതും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളാണ്. നിപ്പിളിലും ഏരിയോള എന്ന ഭാഗത്തും നിറം മാറ്റവും കാഠിന്യവും വര്‍ദ്ധിയ്ക്കുന്നു.

 അമിത ക്ഷീണം

അമിത ക്ഷീണം

ഏത് കാര്യം ചെയ്യുമ്പോഴും ക്ഷീണം കൂടുതലായിരിക്കും. അമിത ക്ഷീണം തന്നെയായിരിക്കും പ്രധാന ലക്ഷണവും.

മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും

മനം പിരട്ടലും ഛര്‍ദ്ദിയും സാധാരണ ഗര്‍ഭലക്ഷണങ്ങളില്‍ ഒന്നാണ്. ഗര്‍ഭത്തിന്റെ ആദ്യനാളുകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

വയറിന് കനം

വയറിന് കനം

വയറിന് കനം തോന്നുന്ന അവസ്ഥയാണെങ്കിലും ഗര്‍ഭധാരണം ഉറപ്പിക്കാം. പെട്ടെന്ന് ശ്വാസോച്ഛ്വാസം ചെയ്യാന്‍ പറ്റാതിരിയ്ക്കുന്ന അവസ്ഥ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാമാണ് ഗര്‍ഭധാരണത്തിന്റെ മറ്റൊരു ലക്ഷണം.

 മൂത്രം പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ

മൂത്രം പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ

മൂത്രം പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ് മറ്റൊന്ന്. എപ്പോഴും മൂത്രശങ്ക ഉള്ളതാണ് മറ്റൊരു ഗര്‍ഭലക്ഷണം.

തല കറക്കം

തല കറക്കം

തല കറക്കമാണ് മറ്റൊരു പ്രധാന ലക്ഷണം. ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് തല കറക്കം. എന്നാല്‍ തല കറക്കത്തിലൂടെ മാത്രം ഗര്‍ഭധാരണം ഉറപ്പിക്കാന്‍ പറ്റില്ല.

 മൂഡ് മാറ്റം

മൂഡ് മാറ്റം

സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് മൂഡ് മാറ്റം ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭകാലത്തും ഗര്‍ഭധാരണത്തിന്റെ ആദ്യ ദിവസങ്ങളിലും മൂഡ് മാറ്റം ഉണ്ടാവുന്നു.

English summary

Early Pregnancy Symptoms Before Missed Period

A missed period is one of the earliest signs of pregnancy, which gets you on your toes and makes you want to know if you are pregnant or not.
Story first published: Thursday, May 4, 2017, 14:36 [IST]
X
Desktop Bottom Promotion