ഗര്‍ഭകാലത്ത് വായ്‌നാറ്റമോ, ശ്രദ്ധിക്കേണ്ടത്

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ദന്തസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടത് ഗര്‍ഭകാലത്താണ്. ഈ സമയത്തുള്ള ദന്തരോഗങ്ങള്‍ ചികിത്സിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ദന്തരോഗങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് ചെവിയുലും തലച്ചോറിലും വരെ പഴുപ്പുണ്ടാവാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ദന്തരോഗം ആയാലും കൃത്യമായ പരിചരണവും ചികിത്സയും ആവശ്യമാണ്.

ദന്തരോഗം മാത്രമല്ല വായ് നാറ്റം, പല്ലിലെ കറ എന്നിവക്കെല്ലാം കൃത്യമായ പരിഹാരം തേടേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഗര്‍ഭകാലത്താണ് സാധ്യത വളരെ കൂടുതല്‍. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. ഇത്തരത്തില്‍ ദന്തസംരക്ഷണത്തിന് പല വിധത്തിലാണ് പ്രാധാന്യം നല്‍കേണ്ടത്. ജീവിത ശൈലിയിലെ പ്രത്യേകതകള്‍ തന്നെയാണ് പലപ്പോഴും ദന്തപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത്. എന്തൊക്കെയാണ് ഇത്തരത്തില്‍ ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പ്രസവശേഷവും വയറൊതുങ്ങി തടികുറക്കാന്‍

മറ്റേത് ശരീരഭാഗത്തിനും കൊടുക്കുന്ന പോലെ തന്നെ പ്രാധാന്യം ഗര്‍ഭകാലത്ത് പല്ലിനും നല്‍കണം. നിങ്ങളുടെ ആരോഗ്യത്തിനും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും ദന്തരോഗങ്ങള്‍ എന്തുകൊണ്ടും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അമ്മമാരുടെ മോണരോഗങ്ങള്‍ കുഞ്ഞിന്റെ തൂക്കക്കുറവിന് പോലും കാരണമാകുന്നു. മോണരോഗങ്ങള്‍ ഗര്‍ഭകാലത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഭീഷണിയാവുന്ന മോണരോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന് നോക്കാം.

മുന്‍ കൂട്ടി പരിശോധന നടത്തുക

മുന്‍ കൂട്ടി പരിശോധന നടത്തുക

ഗര്‍ഭകാലത്ത് ആദ്യം പരിഗണന നല്‍കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ദന്ത സംരക്ഷണം. ഗര്‍ഭകാലത്തിന്റെ തുടക്കത്തില്‍ തന്നെ ദന്ത ഡോക്ടറെ കണ്ട് പല്ലിന്റെ ആരോഗ്യ സ്ഥിതി മനസ്സിലാക്കുക, അണുബാധയോ പല്ലിന് പോടോ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ പല്ലുകള്‍ വൃത്തിയാക്കിക്കുക.

പതിവായി പല്ല് തേച്ച് വൃത്തിയാക്കുക

പതിവായി പല്ല് തേച്ച് വൃത്തിയാക്കുക

രാവിലെ മാത്രം ചെയ്യേണ്ട ചടങ്ങല്ല ഇത്. ഓരോ ഭക്ഷണത്തിന് ശേഷവും പല്ല് തേയ്ക്കുന്നത് പല്ലില്‍ അഴുക്കടിയുന്നത് തടയാന്‍ സഹായിക്കും. ഇത് ഒരു പരിധി വരെ മോണരോഗങ്ങളേയും മറ്റ് ദന്തരോഗങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗര്‍ഭകാലത്ത് ഇടയ്ക്കും പരിശോധന

ഗര്‍ഭകാലത്ത് ഇടയ്ക്കും പരിശോധന

ഹോര്‍മോണിനുണ്ടാകുന്ന വ്യതയാനവും പല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാക്കാം. അതിനാല്‍ ആദ്യ മൂന്ന് മാസം കഴിയുമ്പോഴും ദന്ത ഡോക്ടറെ കണ്ട് പല്ല് വൃത്തിയാക്കുക.

ഇടയ്ക്കിടെ വായ കഴുകുക

ഇടയ്ക്കിടെ വായ കഴുകുക

ഗര്‍ഭ കാലത്ത് പലര്‍ക്കും രാവിലെ ഛര്‍ദ്ദി പതിവാണ്. അങ്ങനെയെങ്കില്‍ ഛര്‍ദ്ദിച്ചതിന് ശേഷം വായ നന്നായി കഴുകുക. വീണ്ടും വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ ബ്രഷ് ഉപയോഗിക്കുക. അടിഞ്ഞ് കൂടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വായില്‍ അസിഡിറ്റി ഉണ്ടാക്കുകയും പല്ലുകള്‍ ക്ഷയിക്കാന്‍ കാരണമാവുകയും ചെയ്യും.

 ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

പഴങ്ങള്‍, പച്ചക്കറികല്‍, പാലുത്പന്നങ്ങള്‍ എന്നിവ പല്ലുകള്‍ക്ക് മികച്ചതാണ്. എല്ലാ ഭക്ഷണങ്ങളിലും പച്ചക്കറികള്‍ ഉള്‍പ്പെടുത്തുകയും ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുകയും ചെയ്യുക. ഫൈബര്‍ ധാരാളം അടങ്ങിയ ധാന്യങ്ങള്‍ ധാരാളം കഴിക്കുക.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ഗര്‍ഭ കാലത്ത് പലതരത്തില്‍ ആരോഗ്യത്തിന് ഗുണകരമാണ് കൂടാതെ വായുടെ ആരോഗ്യത്തിനും മികച്ചതാണ്. വായില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മോണയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. ദിവസവും ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് കാത്സ്യത്തിന്റെ അളവ് ഉയര്‍ത്തുകയും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ദന്ത ചികിത്സ ഒഴിവാക്കുക

ദന്ത ചികിത്സ ഒഴിവാക്കുക

ദന്ത ചികിത്സയുടെ ഭാഗമായി എക്‌സ്റെ എടുക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ആദ്യ മൂന്ന് മാസങ്ങളിലും അവസാന മൂന്ന് മാസങ്ങളിലും ദന്ത ചികിത്സകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

പല്ല് തേയ്ക്കാതിരിക്കരുത്

പല്ല് തേയ്ക്കാതിരിക്കരുത്

ഗര്‍ഭകാലത്ത് മോണയില്‍ നിന്നും രക്തം വരുന്നുണ്ട് എങ്കിലും പല്ലുതേയ്ക്കുന്നത് ഒഴിവാക്കരുത്. നേര്‍ത്ത നാരുകള്‍ ഉള്ള ബ്രഷ് തിരഞ്ഞെടുത്ത് പല്ല് തേയ്ക്കുക. ഒരിക്കലും ഹാര്‍ഡ് ആയ ബ്രഷ് ഉപയോഗിക്കരുത്.

മധുരപലഹാരം ഒഴിവാക്കുക

മധുരപലഹാരം ഒഴിവാക്കുക

സംസ്‌കരിച്ച പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ള മധുരപലഹാരങ്ങളും മറ്റും ഒഴിവാക്കുക. ലഘുഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം മധുരമില്ലാത്ത ഗം പത്ത് മിനുട്ട് നേരം ചവച്ച് പല്ലും മോണയും ആരോഗ്യത്തോടെ നിലനിര്‍ത്തുക.പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട നിരവധി ഭക്ഷണങ്ങള്‍ ഉണ്ട്.

 സ്വയം ചികിത്സിക്കരുത്

സ്വയം ചികിത്സിക്കരുത്

യാതൊരു കാരണവശാലും പല്ലുകള്‍ക്കുണ്ടാകുന്ന വേദനയും മോണയിലെ രക്തസ്രാവവും സ്വയം ചികിത്സിക്കരുത്. ഗര്‍ഭകാലത്ത് പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദന്ത ഡോക്ടറുടെയും ഗൈനക്കോളജിസ്റ്റിന്റെയും നിര്‍ദ്ദേശങ്ങള്‍ തേടുക.

English summary

Dental Care During Pregnancy

Dental care during pregnancy is extremely important. read on the Importance of Seeing Your Dentist During Pregnancy.
Story first published: Saturday, November 25, 2017, 13:00 [IST]
Subscribe Newsletter