For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍

ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

|

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ പലപ്പോഴും എത്രയൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നു. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ഗര്‍ഭധാരണം ആദ്യമാസം ശ്രദ്ധിക്കേണ്ടപ്രധാന കാര്യംഗര്‍ഭധാരണം ആദ്യമാസം ശ്രദ്ധിക്കേണ്ടപ്രധാന കാര്യം

ഗര്‍ഭം തടയുക മാത്രമല്ല ആരോഗ്യ പ്രശ്‌നങ്ങളിലും ഏറ്റവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഗര്‍ഭനിരോധന ഗുളികകള്‍. എന്തൊക്കെയാണ് ഗര്‍ഭനിരോധന ഗുളികകളില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങള്‍ എന്ന് നോക്കാം.

 ഛര്‍ദ്ദിയുംഅസ്വസ്ഥതകളും

ഛര്‍ദ്ദിയുംഅസ്വസ്ഥതകളും

നിരന്തരമായ ഉപയോഗം ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാക്കാം. ഇത് നിങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ആലോചിച്ച് മാത്രമേ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ വേദന

ആര്‍ത്തവത്തിനു സമാനമായ രീതിയില്‍ അടിവയറ്റില്‍ വേദന, സ്തനങ്ങള്‍ മൃദുലമാകുക, ആര്‍ത്തവ മാറ്റങ്ങള്‍ എന്നിവയും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതിലൂടെ ഉണ്ടാവും.

 അമിത രക്തസ്രാവം

അമിത രക്തസ്രാവം

അമിതമായ രക്തസ്രാവം ഇത്തരം ഗുളിക കഴിക്കുന്നവര്‍ക്ക് സാധാരണ കണ്ടുവരുന്നതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കു്‌മ്പോള്‍അത് ആര്‍ത്തവത്തെ ദോഷകരമായി ബാധിക്കും.

 മുഖക്കുരു

മുഖക്കുരു

ഗര്‍ഭനിരോധന ഗുളികകളുടെ സാന്നിധ്യം ചര്‍മ്മത്തിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മുഖക്കുരു, ചര്‍മത്തിലെ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന്റെ ഉപയോഗം മൂലമുണ്ടാവും.

 ഡോക്ടറെ കാണുമ്പോള്‍

ഡോക്ടറെ കാണുമ്പോള്‍

പങ്കാളികള്‍ ഒന്നിച്ച് ഡോക്ടറെ കാണുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്ത ശേഷം ഇത്തരം ഗുളികകള്‍ ഉപയോഗിക്കുക. അല്ലാത്ത പക്ഷം അതിന്റെ പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല.

ഗര്‍ഭധാരണം തടയുന്നത്

ഗര്‍ഭധാരണം തടയുന്നത്

ഈ ഗുളികകള്‍ മൂന്ന് രീതിയിലാണ് ഗര്‍ഭധാരണത്തെ തടയുന്നത്. ഗുളികയിലെ പ്രധാന ഘടകമായ പ്രൊജസ്‌ട്രോണ്‍ അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന്‍ പ്രക്രിയ തടയുന്നു.

ബീജത്തെ തടയുന്നു

ബീജത്തെ തടയുന്നു

അണ്ഡം പുറത്തുവന്നാലും ബീജസംയോഗം നടക്കുന്നതില്‍ നിന്ന് ബീജത്തെ തടയുന്നു. ഇതും ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതിന്റെ ഫലമാണ്.

ഭ്രൂണം ഗര്‍ഭാശയത്തില്‍

ഭ്രൂണം ഗര്‍ഭാശയത്തില്‍

ബീജസംയോഗം നടന്നുകഴിഞ്ഞാലും ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. എന്നാല്‍ സ്ഥിരമായ ഉപയോഗം വന്ധ്യതയ്ക്ക് കാരണമാകുന്നു.

കണ്ണടച്ച് വിശ്വസിക്കണ്ട

കണ്ണടച്ച് വിശ്വസിക്കണ്ട

ഈ ഗുളിക 100 ശതമാനവും ഗര്‍ഭധാരണ സാധ്യത ഒഴിവാക്കും എന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ പറഞ്ഞ സമയത്തിനുള്ളില്‍ കഴിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടന്നേക്കാം. അങ്ങനെ വരുമ്പോള്‍ കുഞ്ഞിന് വൈകല്യമോ തകരാറോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

English summary

Common Birth Control Side Effects

Hormone-based birth control measures are often associated with many harmful side effects.
Story first published: Thursday, July 27, 2017, 17:29 [IST]
X
Desktop Bottom Promotion