ഗര്‍ഭകാലത്തെ ദഹന പ്രശ്‌നം നിസ്സാരമല്ല

Posted By:
Subscribe to Boldsky

ഗര്‍ഭിണികളില്‍ പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യത്തിന്റെ കാര്യത്തില്‍ അമിത ശ്രദ്ധ അത്യാവശ്യമായി വേണ്ടി വരും. ഗര്‍ഭിണികളിലുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും പല വിധത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ക്ക് പോലും പ്രാധാന്യം കൂടുതല്‍ നല്‍കണം.

കുട്ടികളിലെ വായ്‌നാറ്റത്തിന് ഉടനെ പരിഹാരം

ഗര്‍ഭകാലത്തുണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ പോലും പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും ഭക്ഷണ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. നെഞ്ചെരിച്ചിലും വയറുവേദനയും മലബന്ധവും എല്ലാം ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് അനുഭവിക്കുന്നതാണ്. ഗര്‍ഭകാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയല്ലാതെ തന്നെ വയറു വീര്‍ക്കുന്നു. എന്താണ് ഇതിന് കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് തന്നെ ഗര്‍ഭിണികളില്‍ വയറു വീര്‍ക്കുന്നതും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുമുണ്ട്. ഇതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

 മലബന്ധം

മലബന്ധം

മലബന്ധമാണ് ഇതിന്റെ പ്രധാന കാരണം. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ കുറേ സമയം ആമാശയത്തില്‍ കിടന്ന് പരുവപ്പെടുന്നു. ഇതില്‍ തന്നെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കാവശ്യമായ ഭക്ഷണവും പോഷകങ്ങളും അത് വലിച്ചെടുക്കുന്നു. ഇതിന്റെ ഫലമായി ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളാണ് പലപ്പോഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് വയറു വീര്‍ക്കാനും ഗ്യാസ് ഉണ്ടാവാനും കാരണമാകുന്നു.

ഭക്ഷണത്തിലെ സെന്‍സിറ്റീവിറ്റി

ഭക്ഷണത്തിലെ സെന്‍സിറ്റീവിറ്റി

ചില ഭക്ഷണങ്ങള്‍ക്ക് മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഗ്യാസ് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ഗ്യാസ് ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ചില ഭക്ഷണങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ ഗര്‍ഭിണികള്‍ നല്‍കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം അത് ഗ്യാസ് വരുന്നതിനും വയറു വീര്‍ക്കുന്നതിനും കാരണമാകുന്നു.

ബാക്ടീരിയയുടെ ആക്രമണം

ബാക്ടീരിയയുടെ ആക്രമണം

ആമാശയത്തില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനവും ഗര്‍ഭിണികളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുകയാണ് പ്രധാനമായും ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭക്ഷണത്തില്‍ അമിത പ്രാധാന്യം നല്‍കുക.

ഭാരം വര്‍ദ്ധിക്കുന്നത്

ഭാരം വര്‍ദ്ധിക്കുന്നത്

ശരീരത്തിന്റെ അമിതഭാരമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി കൂടുതല്‍ ഭക്ഷണം നിങ്ങള്‍ കഴിക്കുന്നു. ഇത് കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും നിങ്ങളില്‍ ഗ്യാസ് നിറഞ്ഞതു പോലെ അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഏതൊക്കെ ഭക്ഷണങ്ങള്‍

ഏതൊക്കെ ഭക്ഷണങ്ങള്‍

ഏതൊക്കെ ഭക്ഷണങ്ങളാണ് ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് ഗുണകരമാണെങ്കിലും നെഞ്ചെരിച്ചില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലായിരിക്കും. അതുകൊണ്ട് തന്നെ ഏതൊക്കെ ഭക്ഷണങ്ങളാണ് നമ്മള്‍ ശ്രദ്ധിച്ച് കഴിക്കേണ്ടത് എന്ന് നോക്കാം.

വെജിറ്റബിള്‍സ്

വെജിറ്റബിള്‍സ്

പച്ചക്കറികളില്‍ തന്നെ ചിലത് നമ്മള്‍ പൂര്‍ണമായും ഒഴിവാക്കണം. ഇത് നെഞ്ചെരിച്ചിലിനും വയറു വീര്‍ക്കുന്നതിനും കാരണമാകുന്നു. കോളിഫ്‌ളവര്‍, ബീന്‍സ്, കാബേജ്, മുളപ്പിച്ച ധാന്യങ്ങള്‍, ബ്രോക്കോളി എന്നിവയെല്ലാം ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ളവയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ക്ക് അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ അതെ നെഞ്ചെരിച്ചിലിനും ഗ്യാസിനും കാരണമാകുന്നു.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങളാണ് മറ്റൊന്ന്. ചിക്പീസ്, പരിപ്പ്, ചെറുപയര്‍, അമരപ്പയര്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ നിന്ന് ഗര്‍ഭകാലത്ത് ഒഴിവാക്കുക. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് ഇവയെല്ലാം. ഇത് വയറ്റില്‍ ഗ്യാസ് ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തെയും കുഞ്ഞിന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കഴിക്കുമ്പോള്‍ അല്‍പം സൂക്ഷിച്ച് കഴിച്ചില്ലെങ്കില്‍ അത് വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ചെറി, ഉണക്കമുന്തിരി, മാങ്ങ തുടങ്ങിയവ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് കഴിച്ചാല്‍ മതി. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാനും ദഹന പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാനും ഇനി പഴങ്ങളില്‍ നിന്ന് ഗര്‍ഭകാലത്ത് ഇവയെ ഒഴിവാക്കുക.

 ഗോതമ്പ് കഴിക്കുമ്പോള്‍

ഗോതമ്പ് കഴിക്കുമ്പോള്‍

ചിലര്‍ക്ക് ഗര്‍ഭകാലത്ത് ഗോതമ്പ് കഴിക്കാന്‍ ഇഷ്ടമായിരിക്കും. എന്നാല്‍ ഗോതമ്പ് കഴിക്കുമ്പോള്‍ അതും വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാവാം. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നു.

 ജ്യൂസ് കഴിക്കുമ്പോള്‍

ജ്യൂസ് കഴിക്കുമ്പോള്‍

പുറമേ നിന്ന് ജ്യൂസ് കഴിക്കുമ്പോളും അല്‍പം ശ്രദ്ധിക്കാം. കാരണം ഫ്രക്ടോസ് അടങ്ങിയ ജ്യൂസ് കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിനും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് തന്നെ ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അതുകൊണ്ട് ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഒഴിവാക്കാന്‍ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങള്‍ക്കെല്ലാം അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്താം.

English summary

Causes Of Bloating During Pregnancy

There are some factors that cause gas and eventually lead to bloating and flatulence during pregnancy
Story first published: Wednesday, November 15, 2017, 10:39 [IST]