എളുപ്പം ഗര്‍ഭധാരണത്തിന് ആയുര്‍വേദം പറയുന്നു...

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം എല്ലാ ദമ്പതിമാര്‍ക്കും അത്ര എളുപ്പമുള്ള ഒന്നാകണമെന്നില്ല. ചിലര്‍ക്ക് ഏറെ ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടക്കണമെന്നുമില്ല. ഇത് പല കാരണങ്ങളുമുണ്ടാകും. ഒരുപക്ഷേ സ്ത്രീയുടെ പ്രശ്‌നമാകാം, അല്ലെങ്കില്‍ പുരുഷന്റേതാകാം. ഇതല്ലെങ്കില്‍ മറ്റു ചില കാരണങ്ങളുമാകാം.

ഗര്‍ഭധാരണത്തിന് ആയുര്‍വേദവും പല വഴികളും പറയുന്നുണ്ട്. ഇതിനുള്ള കാരണവും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. ഗര്‍ഭധാരണം വൈകുന്നവര്‍ ആയുര്‍വേദത്തിനെ ആ്ശ്രയിക്കുന്നതും ഗുണകരമാകും.

ആയുര്‍വേദ പ്രകാരം കൃത്യമായ ഗര്‍ഭധാരണത്തിന് വേണ്ട ഒരു പ്രധാന കാര്യമാണ് സ്ത്രീകള്‍ക്ക് കൃത്യമായ ഓവുലേഷന്‍. ആരോഗ്യകരമായ അണ്ഡവും അത്യാവശ്യം. പുരുഷന്മാര്‍ക്കെങ്കില്‍ കൃത്യമായ, ആരോഗ്യമുളള ബീജോല്‍പാദനവും ബീജവും. പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യവും ഏറെ പ്രധാനം.

ആയുര്‍വേദ പ്രകാരം ശരീരത്തിന്റെ വാത, പിത്ത, കഫാവസ്ഥകളുടെ സന്തുലനം ഗര്‍ഭധാരണത്തിന് ഏറെ പ്രധാനമാണ്. ആയുര്‍വേദ പ്രകാരം ഗര്‍ഭധാരണം തടസപ്പെടുന്നതിന് ചില കാര്യങ്ങളുണ്ട്. ഇതെക്കുറിച്ച് അറിയൂ,

പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യക്കുറവ്

പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യക്കുറവ്

പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യക്കുറവ് ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന അവസ്ഥയാണ്. പോഷകങ്ങളുടെ കുറവ്, ദഹനപ്രശ്‌നങ്ങള്‍, ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നത് എന്നിവ കാരണമാകാം.

 മനസോടെയല്ലാത്ത സെക്‌സ്

മനസോടെയല്ലാത്ത സെക്‌സ്

ആയുര്‍വേദത്തില്‍ മനസോടെയല്ലാത്ത സെക്‌സ് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുമെന്നും പറയപ്പെടുന്നു. പങ്കാളികള്‍ക്ക് മനസു കൊണ്ടും ചേര്‍ച്ച വേണം. ഇത് പെട്ടെന്നുളള ഗര്‍ഭധാരണത്തിന് സഹായിക്കും. ഇതുപോലെ അമിതമായ സെക്‌സ് ശുക്രക്ഷയം എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും.

സെക്‌സ് താല്‍പര്യങ്ങള്‍

സെക്‌സ് താല്‍പര്യങ്ങള്‍

സെക്‌സ് താല്‍പര്യങ്ങള്‍ ഏറെക്കാലം പിടിച്ചു നിര്‍ത്തുന്നത് വീര്യാവരോധ എന്ന അവസ്ഥയ്ക്കു കാരണമാകും. അതായത് ബീജത്തിന്റെ ഒഴുക്കു കുറയും. സെക്‌സ് താല്‍പര്യം കുറയും.

മസാല, ഉപ്പ്, കൃത്രിമ ചേരുവകള്‍

മസാല, ഉപ്പ്, കൃത്രിമ ചേരുവകള്‍

മസാല, ഉപ്പ്, കൃത്രിമ ചേരുവകള്‍ എന്നിവയുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പിത്തദോഷം വര്‍ദ്ധിപ്പിയ്ക്കും. ഇത് ബീജാരോഗ്യത്തെ ബാധിയ്ക്കും.

അണുബാധകള്‍, മുറിവുകള്‍

അണുബാധകള്‍, മുറിവുകള്‍

അണുബാധകള്‍, മുറിവുകള്‍ എന്നിവയും ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുമെന്ന് ആയുര്‍വേദം പറയുന്നു.

പഞ്ചകര്‍മ ചികിത്സ

പഞ്ചകര്‍മ ചികിത്സ

ഗര്‍ഭധാരണത്തിന് ആയുര്‍വേദത്തില്‍ പല ചികിത്സകളുമുണ്ട്. ഇതിലൊന്നാണ് പഞ്ചകര്‍മ ചികിത്സ. ഇതിലൂടെ ചുരുങ്ങിയത് 21 ദിവസം കൊണ്ട് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഇതില്‍ തന്നെ മൂന്നു തലങ്ങളുണ്ട്. സ്‌നേഹവസ്തി, ക്ഷയവസ്തി, വിരേചനം, നസ്യം, വമനം എന്നിവയുള്‍പ്പെടുന്നവയാണ് പഞ്ചകര്‍മചികിത്സ.

അഭയാംഗ

അഭയാംഗ

ഇതിനു പുറമേ അഭയാംഗ എന്ന ഒന്നുണ്ട്. ദോഷങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ എണ്ണയുപയോഗിച്ചുള്ള മസാജാണിത്.

സ്‌നേഹപാനം

സ്‌നേഹപാനം

സ്‌നേഹപാനം എന്ന വേറെ ചികിത്സയുണ്ട്. ഇതില്‍ മരുന്നുകള്‍ കലര്‍ത്തിയ നെയ്യ് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനായി കഴിയ്ക്കുന്നു.

പൊടിക്കിഴി

പൊടിക്കിഴി

പൊടിക്കിഴിയില്‍ പൊടിച്ച മരുന്നുകള്‍ നല്‍കി ടെന്‍ഷന്‍ കുറയ്ക്കുക, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുക. മസിലുകള്‍ ശക്തിപ്പെടുത്തുക എ്ന്നിവ പെടുന്നു.

ഇലക്കിഴി

ഇലക്കിഴി

ഇലക്കിഴി എന്നതില്‍ വിവിധ മരുന്നുകള്‍ ഉപയോഗിച്ചു കിഴി കെട്ടി ചൂടുള്ള എണ്ണയില്‍ മുക്കി ശരീരത്തില്‍ മസാജ് ചെയ്യുന്നു.

ഞവരക്കിഴി

ഞവരക്കിഴി

ഞവര അരി പ്രത്യേക രീതിയില്‍ പാകം ചെയ്ത് ശരീരത്തില്‍ മസാജ് ചെയ്യുന്ന രീതിയാണ് ഒന്ന്.

പിഴിച്ചിലും

പിഴിച്ചിലും

ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനായി ചെയ്യുന്ന പിഴിച്ചിലും ഗര്‍ഭധാരണത്തെ ശക്തിപ്പെടുന്ന ഒന്നാണ്. പല ഗുണങ്ങള്‍ക്കൊപ്പം ലൈംഗികശേഷിക്കുറവിനും നല്ലൊരു പരിഹാരം.

സ്‌നേഹവസ്തി

സ്‌നേഹവസ്തി

സ്‌നേഹവസ്തി എന്ന ഒന്നുണ്ട്. ഇത് വാതദോഷം മാറ്റാന്‍ നല്ലതാണ്. ഇത് മരുന്നു കലര്‍ത്തിയ എണ്ണയുപയോഗിച്ച് ദഹനപ്രശ്‌നങ്ങള്‍ മാറ്റി ആരോഗ്യകരമായ ശരീരവും ഇതുവഴി പ്രത്യുല്‍പാദന ശേഷിയും നല്‍കുന്നു.

 അവഗാഹം

അവഗാഹം

അവഗാഹം എന്ന ഒരു രീതിയുണ്ട്. ഇതില്‍ ദേഹത്ത് എണ്ണ പുരട്ടി. മരുന്നുകള്‍ ഇട്ട വെള്ളത്തില്‍ കിടത്തുന്ന രീതിയാണ്.

കാഷായവസ്തി

കാഷായവസ്തി

കാഷായവസ്തി മറ്റൊരു ചികിത്സാരീതിയാണ്. തേനും എണ്ണയും മരുന്നുകളും ഉപയോഗിച്ചുള്ള ഒരു ചികിത്സാരീതിയാണിത്.

ലേപനം

ലേപനം

ലേപനമെന്നതാണ് മറ്റൊരു രീതി. ഇതില്‍ മരുന്ന് ശരീരത്തില്‍ തേച്ചു പിടിപ്പിക്കുന്നു.

തൈലധാര, തക്രധാര

തൈലധാര, തക്രധാര

തൈലധാര, തക്രധാര തുടങ്ങിയ വൈകിട്ടു ചെയ്യുന്ന ചികിത്സയും ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്.

English summary

Ayurveda Tips To Get Pregnant Faster

Ayurveda Tips To Get Pregnant Faster,
Story first published: Monday, November 27, 2017, 16:22 [IST]