For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തിനായി നിങ്ങളെ ഒരുക്കാം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

|

സ്ത്രീകളില്‍ പ്രസവ സമയത്ത് അതികഠിനമായ ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇതിനെ അവനവന്‍ തന്നെ ലഘൂകരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്നാല്‍ പ്രസവസമയത്ത് അവനവന്‍ തന്നെ എങ്ങനെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

അല്‍പം റിസ്‌ക് ഉള്ള ഒന്ന് തന്നെയാണ് പ്രസവം. എന്നാല്‍ പ്രസവത്തിന് മുന്‍പ് ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

അറിഞ്ഞിരിയ്ക്കുക

അറിഞ്ഞിരിയ്ക്കുക

പ്രസവത്തെകുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയേണ്ടതാണ് ആദ്യം ചെയ്യേണ്ട കാര്യം. ആദ്യ പ്രസവമാണെങ്കില്‍ പ്രത്യേകിച്ചും. ഇത് പ്രസവസമയത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.

കെഗല്‍ വ്യായാമങ്ങള്‍

കെഗല്‍ വ്യായാമങ്ങള്‍

കെഗല്‍ വ്യായാമങ്ങള്‍ ചെയ്യാം. ഇത് പെല്‍വിക് മസിലുകളെ റിലാക്‌സ് ചെയ്യാനും പ്രസവം എളുപ്പമാക്കാനും സഹായിക്കുന്നു.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

റെഗുലര്‍ മസ്സാജ് ചെയ്യുക. പ്രത്യകമായി ഇതിനെക്കുറിച്ച് അറിയുന്നവരെ വിളിച്ച് മസാജ് ചെയ്യാന്‍ ശ്രമിക്കുക.

ഭക്ഷണ കാര്യത്തില്‍

ഭക്ഷണ കാര്യത്തില്‍

പ്രസവത്തിനു കുറച്ച് ദിവസം മുന്‍പ് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഉപ്പും മുളകും കുറഞ്ഞ അളവില്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം.

 ബ്രീത്തിംഗ് എക്‌സര്‍സൈസ്

ബ്രീത്തിംഗ് എക്‌സര്‍സൈസ്

ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് പ്രസവം എളുപ്പവും വേദനരഹിതവുമാക്കി തീര്‍ക്കും.

 പ്രസവത്തെക്കുറിച്ച്

പ്രസവത്തെക്കുറിച്ച്

നിങ്ങളുടെ പ്രസവത്തെക്കുറിച്ച് ഡോക്ടറുമായി സംസാരിയ്ക്കുക. സിസേറിയന്‍ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കാം.

 യോഗയും ധ്യാനവും

യോഗയും ധ്യാനവും

യോഗയും ധ്യാനവും ശീലമാക്കുക. ഇത് മനസ്സിനേയും ശരീരത്തേയും റിലാക്‌സ് ചെയ്യിപ്പിക്കും.

 പങ്കാളിയുടെ സാമീപ്യം

പങ്കാളിയുടെ സാമീപ്യം

നിങ്ങളുടെ പങ്കാളിയുടെ സാമീപ്യം ഈ സമയങ്ങളില്‍ വളരെ അത്യാവശ്യമാണ്. ഇത്തരത്തിലുള്ള വൈകാരികമായ സപ്പോര്‍ട്ട് എന്തുകൊണ്ടും നിങ്ങളെ സഹായിക്കും.

English summary

Things To Do For An Easy Delivery

Here are a few expert tips that you can follow to prepare yourself for childbirth!
X
Desktop Bottom Promotion