ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?

Posted By:
Subscribe to Boldsky

ശതാവരിക്കിഴങ്ങിന് ആയുര്‍വ്വേദത്തിലുള്ള പ്രാധാന്യം ചില്ലറയല്ല. ആയുര്‍വ്വേദത്തിലെ ജീവന പഞ്ചമൂലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സസ്യമാണ് ഇത്. ആരോഗ്യ സൗന്ദര്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ശതാവരിക്കിഴങ്ങ്. ഗര്‍ഭം ധരിയ്ക്കാനും ശതാവരിക്കിഴങ്ങ് തന്നെ ഉത്തമം.

കാരണം ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും ഗര്‍ഭിണിയായില്ലെങ്കില്‍ ശതാവരിക്കിഴങ്ങ് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് വന്ധ്യതയ്ക്കുള്ള സാധ്യത ഇല്ലാതാക്കുകയും ഗര്‍ഭധാരണം സാധ്യമാക്കുകയും ചെയ്യുന്നു. എങ്ങനെയൊക്കെ ശതാവരി ഗര്‍ഭധാരണം സാധ്യമാക്കുന്നു എന്ന് നോക്കാം. ഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുന്നു

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുന്നു

പലരിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥാണ് ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത്. ഓവുലേഷന്‍ കൃത്യമായി നടക്കാത്തതും ആര്‍ത്തവം കൃത്യമല്ലാത്തതും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ തരണം ചെയ്യാനും ശതാവരിക്കിഴങ്ങിന് കഴിയുന്നു.

 മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശതാവരിക്കിഴങ്ങ് സഹായിക്കുന്നു. പലപ്പോഴും സ്‌ട്രെസ്സ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിയ്ക്കുന്നു. എന്നാല്‍ ശതാവരിക്കിഴങ്ങിന്റെ ഉപയോഗം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു.

 അണ്ഡോത്പാദനം കൃത്യമാക്കുന്നു

അണ്ഡോത്പാദനം കൃത്യമാക്കുന്നു

അണ്ഡോത്പാദനം കൃത്യമാക്കുന്നതിനും ശതാവരിക്കിഴങ്ങ് സഹായിക്കുന്നു. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

 വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജിന്റെ വര്‍ദ്ധനവാണ് മറ്റൊന്ന്. ഇത് ഗര്‍ഭധാരണത്തെ വളരെയധികം സഹായിക്കുന്നു. ശതാവരിക്കിഴങ്ങിന്റെ ഉപയോഗം ഇതിനെ വര്‍ദ്ധിപ്പിക്കുന്നു.

വിഷാംശത്തെ ഇല്ലാതാക്കുന്നു

വിഷാംശത്തെ ഇല്ലാതാക്കുന്നു

വിഷാംശം എല്ലാവരുടേയും ശരീരത്തില്‍ ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ശതാവരിക്കിഴങ്ങ്. ശതാവരിക്കിഴങ്ങിന്റെ ഉപയോഗം ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു. ശരീരം ക്ലീന്‍ ആയാല്‍ തന്നെ ഗര്‍ഭധാരണത്തിന് ശരീരം തയ്യാറായി എന്ന് പറയാം.

English summary

Five reasons shatavari is a wonder herb for women trying to get pregnant

This herb is known to be an aphrodisiac and improve libido, plus it also improves your chances of conception. Here are some reasons Shatavari is a wonder herb for women trying to get pregnant.